കൊച്ചി (www.mediavisionnews.in): ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ ഏട്ട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. സെപ്റ്റംബര്‍ നാലിന് കൊല്ലം,...
തിരുവനന്തപുരം (www.mediavisionnews.in) : ഡ്രൈവിങ്ങിനിടെ ബ്ലൂ ടൂത്ത് ഉപയോഗിച്ച് സംസാരിക്കുന്നത് കുറ്റകരമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ച് കയ്യില്‍ പിടിച്ച് ഉപയോഗിക്കുന്ന വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്കാണ് വിലക്കുള്ളത്. എന്നാല്‍ കയ്യില്‍ പിടിക്കാതെയുള്ള ഉപകരണം ഉപയോഗിച്ച് സംസാരിക്കാമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അപകടകരമായി വാഹനമോടിക്കുന്നത് സംബന്ധിച്ച 184-ാം വകുപ്പിലാണ് (അനുബന്ധം-സി) ഈ ഭേദഗതിയുള്ളത്.
ആധുനിക സൗകര്യങ്ങളോടെ...
കണ്ണൂര്‍ (www.mediavisionnews.in) : കേരള പൊലീസിനെ വീണ്ടും താക്കീത് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വാഹനാപകട കേസുകളില്‍ നഷ്ടപരിഹാരത്തില്‍നിന്ന് ചില പൊലീസുകാര്‍ കമ്മീഷന്‍ പറ്റുന്നുണ്ടെന്ന് അറിയാമെന്നും അത്തരക്കാര്‍ സര്‍വീസില്‍ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.
ഉന്നതരായാല്‍ എന്തുമാകാം എന്ന അവസ്ഥ ഉണ്ടാകരുത്. അഴിമതി പൊലീസിനെയും ബാധിക്കുന്നത് ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍...
ദുബായ്: (www.mediavisionnews.in) തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസുകൊടുക്കാന്‍ കാശ് നല്‍കി ചെക്ക് സംഘടിപ്പിച്ചതായുള്ള പരാതിക്കാരന്‍റെ ശബ്ദ സന്ദേശം പുറത്ത്. കൂട്ടുകാരന് അഞ്ച് ലക്ഷം രൂപ നൽകിയാൽ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് തന്റെ കയ്യിൽ കിട്ടുമെന്ന് നാസിൽ സുഹൃത്തിനോട് പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്. ശബ്ദ സന്ദേശം വളച്ചൊടിച്ചതാണെന്ന് നാസില്‍ പറഞ്ഞു.
തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക്...
തിരുവനന്തപുരം: (www.mediavisionnews.in) പുതുക്കിയ മോട്ടോർ വാഹന ഭേദഗതി നിയമം സംസ്ഥാനത്ത് ഇന്ന് മുതൽ നിലവിൽ വന്നതോടെ നിയമം ലംഘനങ്ങൾക്ക് ഇനി നൽകേണ്ടി വരിക കനത്ത പിഴ. നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ കർശന പരിശോധനയും ഇന്നു മുതൽ ഉണ്ടാകും. ചൊവ്വാഴ്ച മുതൽ ബോധവല്‍ക്കരണവും, പരിശോധനയും വ്യാപിപ്പിക്കും. ഒരാഴ്ച വരെ ബോധവൽക്കരണം തുടരും. ഇതിന് അതിന് ശേഷം മാത്രമാകും...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് സെപ്തംബര്‍ നാലുവരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 31ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.
സെപ്തംബര്‍ ഒന്നിന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും...
തിരുവനന്തപുരം: (www.mediavisionnews.in) ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ വര്‍ധിപ്പിച്ചുള്ള മോട്ടോര്‍ വാഹന നിയമഭേദഗതി നാളെ മുതല്‍ നടപ്പാകും. മദ്യപിച്ച് വാഹനമോടിച്ചാല്‍ അയ്യായിരം രൂപയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പതിനായിരം രൂപയും പിഴ അടക്കേണ്ടിവരും. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ പിതാവ് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കാനും ചട്ടം. പരിശോധന കര്‍ശനമാക്കുമെന്ന് ഗതാഗത കമ്മീഷണര്‍ സുദേഷ്...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഫ്ലാക്സ് ബോർഡുകള്‍ പൂർണമായും നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങി. സർക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പരിപാടികള്‍ക്കും പ്രചാരണങ്ങള്‍ക്കും പരിസ്ഥിതി സൗഹൃദവും റീസൈക്ലിംഗ് ചെയ്യാനും കഴിയുന്ന വസ്തുക്കള്‍ ഉപയോഗിക്കണമെന്നാണ് നിർദേശം.
തുണി, പേപ്പർ, പോളി എത്തിലിൻ എന്നീ വസ്തുക്കള്‍ ഉപയോഗിക്കണമെന്നാണ് തദ്ദേശ സ്വയംഭരണവകുപ്പിന്‍റെ നിർദ്ദേശം. ഇനിയും പിവിസി ഫ്ലക്സിൽ പ്രിന്‍റ് ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്നും...
തിരുവനന്തപുരം: (www.mediavisionnews.in) വിവാഹത്തിന് രജിസ്റ്റർ ചെയ്യുന്നത് പോലെ ഇനി വിവാഹമോചനത്തിനും രജിസ്‌ട്രേഷൻ. സംസ്ഥാന സർക്കാർ ഇതിന് നീക്കം നടത്തുന്നതായാണ് വിവരം. നിലവിൽ വിവാഹമോചനം രജിസ്റ്റർ ചെയ്യുന്നില്ല. എന്നാൽ ഇതിന് മാറ്റം കൊണ്ടുവരാനുള്ള നീക്കത്തിലാണ് നിയമവകുപ്പ്. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയെത്തുടർന്നാണ് നിയമവകുപ്പ് ഇതിന്റെ സാധ്യത പരിശോധിക്കുന്നത്.
1897 ആക്ട് 21ാം വകുപ്പും 2008ലെ കേരള വിവാഹ രജിസ്‌ട്രേഷൻ...
കോഴിക്കോട് (www.mediavisionnews.in) : രാജ്യത്തെ സാമ്പത്തിക തകര്‍ച്ച മൂടിവെയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ഗ്ഗീയത ഉപയോഗിക്കുന്നുവെന്ന് മുസ്ലീംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
മോദി സ്തുതി കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ മതേതര മുന്നണികളുടെ ഭാഗമായിട്ട് ലീഗ് പ്രവര്‍ത്തിക്കും. ‘ഭയരഹിത ഇന്ത്യ, ഇന്ത്യ എല്ലാവര്‍ക്കും’ എന്ന പേരിലുള്ള പ്രചാരണം ലീഗിന്റെ നേതൃത്വത്തില്‍ നടത്തും. രാജ്യം കൂടുതല്‍...
തിരുവനന്തപുരം: നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ചവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും മാർച്ച് 15ന് മുമ്പ് നൽകിയ അപേക്ഷകൾ മാത്രമേ ഇത്തവണ പട്ടികയിൽ...