Tuesday, January 20, 2026

Kerala

കേരള പോലീസ് ഇനി ടിക് ടോക്കിലും

കൊച്ചി: (www.mediavisionnews.in) ടിക് ടോക്കിലും താരമാകാന്‍ ഇനി കേരള പോലീസ്. സോഷ്യല്‍ മീഡിയകളായ ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും സജീവമാണിന്ന് കേരള പോലീസ്. മുന്നറിയിപ്പുകളും ബോധവല്‍ക്കരണവും ട്രോളുകളിലൂടെ അവതരിപ്പിക്കുന്നത് ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞിരുന്നു. മുന്നറിയിപ്പുകളും ബോധവല്‍ക്കരണ വീഡിയോകളും സുരക്ഷാപാഠങ്ങളുമൊക്കെ ഇനി ടിക് ടോക്കിലൂടെയും കേരള പോലീസ് ജനങ്ങളുമായി പങ്കുവെയ്ക്കും. ഇതിലൂടെയുള്ള നിയമലംഘനങ്ങളെയും മോശം പ്രവണതകളെയും നിരീക്ഷിക്കാന്‍ കൂടിയാണ്...

കണ്ണൂർ നഗരത്തിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; കൊല ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ

കണ്ണൂർ(www.mediavisionnews.in):കണ്ണൂർ സിറ്റിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. ആദികടലായി സ്വദേശി റഊഫ് എന്നയാളാണ് വെട്ടേറ്റു മരിച്ചത്.രാത്രി പത്ത് മണിയോടെയാണ് സംഭവം.നിരവധി കേസുകളില് പ്രതിയാണ് മരിച്ച റഊഫ്. എസ്‍ഡിപിഐ പ്രവർത്തകനായിരുന്ന ഫാറൂഖിനെ വെട്ടിക്കൊന്ന കേസിലെ പ്രതി കൂടിയാണ് റഊഫ്. ഇയാൾ ജയിലിൽ നിന്ന് ഇറങ്ങി ദിവസങ്ങൾക്കുള്ളിലാണ് ആക്രമണം. ഇയാളുടെ ദേഹത്ത് ആഴത്തിലുള്ള വെട്ടുകളുണ്ട്. ഒരു കാൽ വെട്ട് കൊണ്ട്...

‘ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയം ഇവിടെ ചെലവാകില്ല’; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം (www.mediavisionnews.in): ബിജെപി യുടെ വൃത്തികെട്ട രാഷ്ട്രീയം കേരളത്തിൽ ചെലവാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഛിദ്രശക്തികളുടെ യാതൊരു ശ്രമങ്ങളും കേരളത്തില്‍ വിലപ്പോവില്ല. മതനിരപേക്ഷ ശക്തികള്‍ അതിനെ എതിര്‍ക്കും. അത്തരം ശ്രമങ്ങളെ ചെറുക്കാനുള്ള ജാഗ്രതയും കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. അടൂര്‍ ഗോപാലകൃഷ്ണനെതിരായ നീക്കങ്ങളെ പ്രതിരോധിച്ച് കേരളം...

കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; മലയാളി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

കോയമ്പത്തൂര്‍: (www.mediavisionnews.in) കോയമ്പത്തൂര്‍ ജില്ലയിലെ വെള്ളാലൂറില്‍ കാറും ലോറിയുമിടിച്ച് അഞ്ചു പേര്‍ മരിച്ചു. കേരള രജിസ്‌ട്രേഷനിലുള്ള വാഗനര്‍ കാറും തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. കാര്‍ ഡ്രൈവറായ മുഹമ്മദ് ബഷീര്‍ (44) പാലക്കാട് വല്ലപ്പുഴ സ്വദേശിയാണ്. പാലക്കാട് വല്ലപ്പുഴ മുട്ടിയാന്‍ കാട്ടില്‍ മുഹമ്മദ് കുട്ടിയുടെ മകനാണ് മരിച്ച ബഷീര്‍. മറ്റുള്ളവരെ...

ഫെവിക്കോളും വാര്‍ണിഷും പഞ്ചസാരയും പിന്നെ രാസവസ്തുക്കളും വ്യാജ തേന്‍ തയ്യാര്‍; നാടോടികള്‍ പിടിയില്‍

ആലുവ (www.mediavisionnews.in) :എറണാകുളം ആലുവയിൽ വ്യാജ തേനുണ്ടാക്കുന്ന നാടോടികളെ പൊലീസ് പിടികൂടി. നാടോടികള്‍ ചാക്ക് കണക്കിന് പഞ്ചസാര വാങ്ങുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. ഫെവിക്കോളും വാർണിഷും ഉപയോഗിച്ചാണ് ഇവർ വ്യാജ തേനുണ്ടാക്കിയിരുന്നത്. ആലുവയിലെ മേൽപ്പാലത്തിനടിയിലാണ് നാടോടികൾ ദിവസങ്ങളായി തമ്പടിച്ചിരുന്നത്. ഇവർ ചാക്ക് കണക്കിന് പഞ്ചസാര വാങ്ങുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സംശയം തോന്നിയ ഇവർ പൊലീസിനെ...

സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് പിന്‍വലിച്ചു

കോഴിക്കോട്: (www.mediavisionnews.in) സംസ്ഥാനത്ത് മഴ കുറയുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് തുടരുന്നുണ്ട്. നാളെ വരെ കനത്ത മഴയുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂരും കാസര്‍കോടും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മഴ കുറയുന്ന സാഹചര്യത്തില്‍ രണ്ടിടത്തെയും റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. കോഴിക്കോട്,...

വയനാട്ടിൽ ദമ്പതികളെ തെരുവിൽ തല്ലിചതച്ചു; ക്രൂരമർദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

വയനാട്: (www.mediavisionnews.in) തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക് വയനാട് അമ്പലവയലില്‍ നടുറോഡില്‍ വെച്ച് ക്രൂരമര്‍ദ്ദനം. മര്‍ദ്ദനദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യം ചര്‍ച്ചയായത്. മര്‍ദിച്ചത് അമ്പലവയല്‍ സ്വദേശിയായ ഓട്ടോഡ്രൈവര്‍ ജീവാനന്ദ് ആണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളോട് സ്‌റ്റേഷനില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടു. സംഭവം നടന്നത് പൊലീസ് സ്റ്റേഷനു തൊട്ടടുത്താണെങ്കിലും പരാതി ലഭിക്കാത്തതിനാല്‍ കേസെടുക്കാനാകാത്ത സ്ഥിതിയാണുള്ളത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. മര്‍ദ്ദനകാരണം വ്യക്തമല്ല....

രാജ്യത്തെ മത്സ്യമാർക്കറ്റുകൾ ഓൺലൈൻ സംവിധാനത്തിലേക്ക്; വീട്ടിലിരുന്നാല്‍ മീൻവില മൊബൈലിൽ അറിയാം

ന്യൂഡല്‍ഹി: (www.mediavisionnews.in)രാജ്യത്തെ മത്സ്യമാർക്കറ്റുകളിലെ മീൻവില ഓൺലൈനായി അറിയാൻ സംവിധാനം വരുന്നു. കേന്ദ്രസര്‍ക്കാരിന് കീഴിലെ സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആർഐയാണ് ഗവേഷണ പദ്ധതിക്ക് തുടക്കമിടുന്നത്. രാജ്യത്തെ മത്സ്യ മാർക്കറ്റുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, ഓരോ മാർക്കറ്റുകളിലെ തത്സമയ മീൻവില എന്നിവ പൊതുജനങ്ങൾക്ക് അറിയുന്നതിനും വാണിജ്യ പ്രാധാന്യമുള്ള മീനുകളുടെ ഇ-ലേലത്തിന് അവസരമൊരുക്കുന്നതിനുമുള്ള സംവിധാനം വികസിപ്പിക്കും. ഇതുവഴി മത്സ്യത്തൊഴിലാളികൾ, ഉപഭോക്താക്കൾ, വിതരണക്കാർ,...

മഴ ശക്തമാകുന്നു; കാസര്‍ഗോഡും ഇടുക്കിയിലും റെഡ് അലേര്‍ട്ട് തുടരും; വിവിധ ജില്ലകളില്‍ മുന്നറിയിപ്പുകള്‍

കോഴിക്കോട്: (www.mediavisionnews.in) സംസ്ഥാനത്ത് മഴ ശക്തമായതോടെ വിവിധ ജില്ലകളില്‍ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചു. കനത്ത മഴ തുടരുന്ന ഇടുക്കിയിലും കാസര്‍ഗോഡും റെഡ് അലേര്‍ട്ട് തുടരും. കനത്തമഴക്ക് സാധ്യതയുള്ളതിനാല്‍ മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂര്‍ ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കോട്ടയം, എറണാകുളം ,...

സയനൈഡ് മോഹന്‍ അഥവാ, ദക്ഷിണേന്ത്യയെ ഞെട്ടിച്ച ക്രൂരനായ പരമ്പര കൊലയാളി; ഇപ്പോള്‍ 15ാം കൊലപാതക കേസിലും ജീവപര്യന്തം

കാസര്‍കോട്: (www.mediavisionnews.in) ദക്ഷിണേന്ത്യയെയാകെ ഞെട്ടിച്ച അതിക്രൂരനായ ഒരു പരമ്പര കൊലയാളിയാണ് സയനൈഡ് മോഹൻ. കേരളത്തില്‍ നിന്നും കർണ്ണാടകത്തില്‍ നിന്നുമായി 20 ഓളം യുവതികളെ തന്റെ മോഹവലയത്തിൽ പെടുത്തി നാടുകടത്തിയ ശേഷം സയനൈഡ് ചേർത്ത മരുന്ന് നൽകി കൊലപ്പെടുത്തി കടന്നുകളഞ്ഞിട്ടുണ്ട് ഇയാള്‍. കാസര്‍കോട് ജില്ലയിലെ പൈവളിഗെ സ്വദേശിനിയായ യുവതിയെ കര്‍ണാടകയിലെ മടിക്കേരിയിലെത്തിച്ച് സ്വര്‍ണാഭരണം കവര്‍ന്ന്...
- Advertisement -spot_img

Latest News

കുമ്പള ആരിക്കാടി ടോൾ പിരിവിനെതിരെ പ്രതിഷേധം; 500 പേർക്കെതിരെ കേസ്

കാസർകോട്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെ വീണ്ടും പ്രതിഷേധം. ടോൾ ബൂത്തിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ...
- Advertisement -spot_img