തൃശ്ശൂര്‍: (www.mediavisionnews.in) ചാവക്കാട് പുന്നയില്‍ വെട്ടേറ്റ നാല് കോൺഗ്രസ് പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു. പുന്ന സ്വദേശി നൗഷാദാണ് മരിച്ചത്. വെട്ടേറ്റ മറ്റ് മൂന്ന് പേരും ചികിത്സയിലാണ്.
ബിജേഷ്, നിഷാദ് സുരേഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം.14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍...
ദില്ലി: (www.mediavisionnews.in) ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട എല്ലാ തടസ്സങ്ങളും നീങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്ക്കരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്. ഭൂമി ഏറ്റെടുക്കാനുള്ള ചെലവായിരുന്നു ഇക്കാര്യത്തിലെ എറ്റവും വലിയ തടസ്സം, ചെലവിന്‍റെ ഒരു ഭാഗം സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു...
കണ്ണൂർ(www.mediavisionnews.in):കണ്ണൂർ സിറ്റിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. ആദികടലായി സ്വദേശി റഊഫ് എന്നയാളാണ് വെട്ടേറ്റു മരിച്ചത്.രാത്രി പത്ത് മണിയോടെയാണ് സംഭവം.നിരവധി കേസുകളില് പ്രതിയാണ് മരിച്ച റഊഫ്.
എസ്‍ഡിപിഐ പ്രവർത്തകനായിരുന്ന ഫാറൂഖിനെ വെട്ടിക്കൊന്ന കേസിലെ പ്രതി കൂടിയാണ് റഊഫ്. ഇയാൾ ജയിലിൽ നിന്ന് ഇറങ്ങി ദിവസങ്ങൾക്കുള്ളിലാണ് ആക്രമണം. ഇയാളുടെ ദേഹത്ത് ആഴത്തിലുള്ള വെട്ടുകളുണ്ട്. ഒരു കാൽ വെട്ട് കൊണ്ട്...
തിരുവനന്തപുരം (www.mediavisionnews.in): ബിജെപി യുടെ വൃത്തികെട്ട രാഷ്ട്രീയം കേരളത്തിൽ ചെലവാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഛിദ്രശക്തികളുടെ യാതൊരു ശ്രമങ്ങളും കേരളത്തില്‍ വിലപ്പോവില്ല. മതനിരപേക്ഷ ശക്തികള്‍ അതിനെ എതിര്‍ക്കും. അത്തരം ശ്രമങ്ങളെ ചെറുക്കാനുള്ള ജാഗ്രതയും കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. അടൂര്‍ ഗോപാലകൃഷ്ണനെതിരായ നീക്കങ്ങളെ പ്രതിരോധിച്ച് കേരളം...
കോയമ്പത്തൂര്‍: (www.mediavisionnews.in) കോയമ്പത്തൂര്‍ ജില്ലയിലെ വെള്ളാലൂറില്‍ കാറും ലോറിയുമിടിച്ച് അഞ്ചു പേര്‍ മരിച്ചു. കേരള രജിസ്‌ട്രേഷനിലുള്ള വാഗനര്‍ കാറും തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. കാര്‍ ഡ്രൈവറായ മുഹമ്മദ് ബഷീര്‍ (44) പാലക്കാട് വല്ലപ്പുഴ സ്വദേശിയാണ്. പാലക്കാട് വല്ലപ്പുഴ മുട്ടിയാന്‍ കാട്ടില്‍ മുഹമ്മദ് കുട്ടിയുടെ മകനാണ് മരിച്ച ബഷീര്‍. മറ്റുള്ളവരെ...
ആലുവ (www.mediavisionnews.in) :എറണാകുളം ആലുവയിൽ വ്യാജ തേനുണ്ടാക്കുന്ന നാടോടികളെ പൊലീസ് പിടികൂടി. നാടോടികള്‍ ചാക്ക് കണക്കിന് പഞ്ചസാര വാങ്ങുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. ഫെവിക്കോളും വാർണിഷും ഉപയോഗിച്ചാണ് ഇവർ വ്യാജ തേനുണ്ടാക്കിയിരുന്നത്.
ആലുവയിലെ മേൽപ്പാലത്തിനടിയിലാണ് നാടോടികൾ ദിവസങ്ങളായി തമ്പടിച്ചിരുന്നത്. ഇവർ ചാക്ക് കണക്കിന് പഞ്ചസാര വാങ്ങുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സംശയം തോന്നിയ ഇവർ പൊലീസിനെ...
കോഴിക്കോട്: (www.mediavisionnews.in) സംസ്ഥാനത്ത് മഴ കുറയുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് തുടരുന്നുണ്ട്.
നാളെ വരെ കനത്ത മഴയുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂരും കാസര്‍കോടും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മഴ കുറയുന്ന സാഹചര്യത്തില്‍ രണ്ടിടത്തെയും റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. കോഴിക്കോട്,...
വയനാട്: (www.mediavisionnews.in) തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക് വയനാട് അമ്പലവയലില്‍ നടുറോഡില്‍ വെച്ച് ക്രൂരമര്‍ദ്ദനം. മര്‍ദ്ദനദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യം ചര്‍ച്ചയായത്.
മര്‍ദിച്ചത് അമ്പലവയല്‍ സ്വദേശിയായ ഓട്ടോഡ്രൈവര്‍ ജീവാനന്ദ് ആണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളോട് സ്‌റ്റേഷനില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടു. സംഭവം നടന്നത് പൊലീസ് സ്റ്റേഷനു തൊട്ടടുത്താണെങ്കിലും പരാതി ലഭിക്കാത്തതിനാല്‍ കേസെടുക്കാനാകാത്ത സ്ഥിതിയാണുള്ളത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.
മര്‍ദ്ദനകാരണം വ്യക്തമല്ല....
ന്യൂഡല്‍ഹി: (www.mediavisionnews.in)രാജ്യത്തെ മത്സ്യമാർക്കറ്റുകളിലെ മീൻവില ഓൺലൈനായി അറിയാൻ സംവിധാനം വരുന്നു. കേന്ദ്രസര്‍ക്കാരിന് കീഴിലെ സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആർഐയാണ് ഗവേഷണ പദ്ധതിക്ക് തുടക്കമിടുന്നത്. രാജ്യത്തെ മത്സ്യ മാർക്കറ്റുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, ഓരോ മാർക്കറ്റുകളിലെ തത്സമയ മീൻവില എന്നിവ പൊതുജനങ്ങൾക്ക് അറിയുന്നതിനും വാണിജ്യ പ്രാധാന്യമുള്ള മീനുകളുടെ ഇ-ലേലത്തിന് അവസരമൊരുക്കുന്നതിനുമുള്ള സംവിധാനം വികസിപ്പിക്കും.
ഇതുവഴി മത്സ്യത്തൊഴിലാളികൾ, ഉപഭോക്താക്കൾ, വിതരണക്കാർ,...
തിരുവനന്തപുരം: തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശം പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക്...