Sunday, November 16, 2025

Kerala

സി.ഒ.ടി നസീര്‍ വധശ്രമക്കേസ്: എ.എന്‍.ഷംസീറിന്റെ കാര്‍ കസ്റ്റഡിയില്‍

കണ്ണൂ: (www.mediavisionnews.in) എ.എന്‍.ഷംസീര്‍ എം.എല്‍.എയുടെ കാര്‍ കസ്റ്റഡിയില്‍ എടുത്തു. സി.ഒ.ടി നസീര്‍ വധശ്രമക്കേസിലാണ് നീക്കം. എം.എല്‍.എ ബോര്‍ഡ് സ്ഥാപിച്ച കാര്‍ ആണ് കസ്റ്റഡിയില്‍ എടുത്തത്. ഗൂഢാലോചന നടന്നത് ഈ കാറിലാണ്. സഹോദരന്റെ പേരിലുള്ളതാണ് കാര്‍. ഷംസീറിന്റെ സഹോദരന്‍ എ.എന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള ഈ കാറില്‍ വെച്ചാണ് ഗൂഢാലോചന നടന്നതെന്നു നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. ഈ വാഹനത്തില്‍...

ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു

തിരുവനന്തപുരം: (www.mediavisionnews.in) സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറാണ് മരിച്ചത്. അമിത വേഗതയിൽ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനിൽ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വൈദ്യ പരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ...

മുത്തലാഖ് ആക്ടിനെതിരെ സമസ്ത സുപ്രീംകോടതിയില്‍; ആക്ട് പൗരന്മാരുടെ മൗലിക അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റം

ദില്ലി: (www.mediavisionnews.in) കേന്ദ്രം കൊണ്ടുവന്ന മുത്തലാഖ് ആക്ടിനെതിരെ സമസ്ത കേരള ജംഇയത്തുല്‍ ഉലമ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലികുട്ടി മുസ്‌ലിയാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പൗരന്‍മാര്‍ക്ക് ഉറപ്പ് നല്‍കിയ മതസ്വാതന്ത്ര്യം, തുല്യത, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ മൗലിക അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് മുത്തലാഖ് ആക്ടിലൂടെ കേന്ദ്രം നടത്തിയിരിക്കുന്നതെന്നാണ് സമസ്തയുടെ വാദം. കപില്‍...

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി; സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കി

കൊച്ചി: (www.mediavisionnews.in) ഷുഹൈബ് വധക്കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ശരിവെച്ച് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. സര്‍ക്കാരിന്റെ വാദങ്ങള്‍ ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് അംഗീകരിച്ചു. സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ചിന്റെ നടപടി തിടുക്കപ്പെട്ടതാണ്. നിയമപരമായി ഈ ഉത്തരവ് നിലനില്‍ക്കില്ല. കേസില്‍ സംസ്ഥാന പോലീസ് കാര്യക്ഷമമായിട്ടാണ് അന്വേഷണം നടത്തുന്നതെന്നും...

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ഉടന്‍ വര്‍ദ്ധിപ്പിച്ചേക്കും

കൊല്ലം: (www.mediavisionnews.in) സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ഉടന്‍ വര്‍ദ്ധിപ്പിച്ചേക്കും. ഇക്കാര്യം ആവശ്യപ്പെട്ട് മില്‍മ ഫേഡറേഷന്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ക്ഷീര കര്‍ഷകര്‍ക്ക് ലാഭം കിട്ടണമെങ്കില്‍ വില വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നാണ് മില്‍മയുടെ വിശദീകരണം. കാലിത്തീറ്റയടക്കമുള്ളവയുടെ വില ഗണ്യമായി വര്‍ധിച്ചതാണ് വില കൂട്ടുന്നതിന് കാരണമായി മില്‍മ ചൂണ്ടിക്കാട്ടുന്നത്. കാലിത്തീറ്റയുടെ വില ഗണ്യമായി കൂടിയ സാഹചര്യത്തില്‍ വില വര്‍ധിപ്പിക്കാതെ...

അമിതമായി ഹോണടിച്ച് ബഹളമുണ്ടാക്കിയാല്‍ പിഴ കിട്ടും; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: (www.mediavisionnews.in) കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് ഇനി മുതല്‍ പിഴ ഈടാക്കുമെന്ന് കേരള പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പൊലീസ് ഇക്കാര്യം അറിയിച്ചത്. അമിതമായി ഹോണടിച്ച് ബഹളമുണ്ടാക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഇനി മുതല്‍ അനുവദനീയമായതില്‍ കൂടുതല്‍ ശബ്ദമുള്ള ഹോണുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് 1000 രൂപ വരെ പിഴ ഈടാക്കുമെന്നും ഫേസ്ബുക്ക്...

രാജിവെച്ച് പോകുകയാണ് വേണ്ടത്; രാജ്യസഭയിൽ മുത്തലാഖ് ബിൽ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന അബ്ദുല്‍ വഹാബിനെതിരെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്

മലപ്പുറം (www.mediavisionnews.in) കഴിഞ്ഞ ദിവസം രാജ്യസഭയിൽ നടന്ന മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന മുസ്‌ലിം ലീഗ് എംപി പി വി അബ്ദുല്‍ വഹാബിനെതിരെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലി തങ്ങള്‍. ചുമതല നിർവഹിക്കുന്നതിൽ പരാജയപ്പെട്ട വഹാബ് രാജിവെക്കണമെന്ന് മുഈന്‍ അലി തങ്ങള്‍ ആവശ്യപ്പെട്ടു. ആദ്യമായല്ല,നിര്‍ണായകസമയത്ത് പാര്‍ലമെന്റില്‍ എംപിമാര്‍ ഹാജരാകാതിരിക്കുന്നത് തുടര്‍സംഭവമാകുകയാണെന്ന് മുഈന്‍അലി...

മാംസം കയറ്റിപ്പോയ ലോറി തട്ടിയെടുത്തു; എട്ടുലക്ഷം രൂപയുടെ മാംസഭാഗങ്ങള്‍ കൊള്ളയടിച്ചതായി പരാതി

കൊരട്ടി: (www.mediavisionnews.in) മാംസം കയറ്റിപ്പോയ ലോറി തട്ടിയെടുത്ത് എട്ടുലക്ഷം രൂപ വരുന്ന മാംസഭാഗങ്ങള്‍ കൊള്ളയടിച്ചതായി പരാതി.സംസ്‌കരിച്ച് കയറ്റിയയയ്ക്കാന്‍ കൊച്ചിയില്‍നിന്ന് ഹൈദ്രാബാദിലേക്ക് കൊണ്ടുപോകുമ്പോള്‍ പൊങ്ങത്തുവച്ച് രാത്രി 10 മണിയോടെയാണിത് തട്ടിയെടുത്തത്. കാറിലെത്തിയ സംഘമാണ് ലോറി തട്ടിയെടുത്തത്. കാറിലെത്തിയ സംഘം പഞ്ചാബി ദാബക്ക് സമീപത്തുവച്ച് ലോറി തടയുകയായിരുന്നു. തുടര്‍ന്ന് ലോറിയിലുണ്ടായ രണ്ട് ഡ്രൈവര്‍മാരെ കാറിലേക്ക് ബലമായി കയറ്റുകയും കാറിലുണ്ടായിരുന്ന...

മുത്വലാഖ് ചര്‍ച്ചയില്‍ രാജ്യസഭയില്‍ എത്തിയില്ല; വോട്ട് കിട്ടിയതും കഷ്ടിച്ച്; വഹാബിനെതിരേ വിമര്‍ശനം

ന്യൂഡല്‍ഹി: (www.mediavisionnews.in) മുത്വലാഖ് ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാത്ത മുസ്ലിം ലീഗിന്റെ ഏക രാജ്യസഭാ എം.പി പി.വി അബ്ദുല്‍ വഹാബിനെതിരേ വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ മുസ്ലിം ലീഗിനെ പ്രതിക്കൂട്ടിലാക്കിയും വഹാബിനെതിരേ പോസ്റ്റിട്ടുമാണ് സൈബര്‍ പോരാളികള്‍ വിമര്‍ശിക്കുന്നത്‌. രാജ്യസഭയില്‍ പ്രസംഗിക്കാന്‍ പേര് വിളിച്ച സമയത്ത് വഹാബ് സഭയില്‍ ഹാജരായിരുന്നില്ല. പിന്നീട് ചര്‍ച്ച അവസാനിച്ച് നിയമമന്ത്രി മറുപടി പറയുന്നതിനിടെയാണ്...

പ്രളയസെസ് നാളെ മുതല്‍ പ്രാബല്യത്തില്‍ ; 928 ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിക്കും

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഒരു ശതമാനം പ്രളയസെസ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. 928 ഉല്‍പ്പന്നങ്ങള്‍ക്കാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചു ശതമാനത്തില്‍ താഴെ ജി.എസ്.ടി നിരക്കുളള സാധനങ്ങള്‍ക്ക് സെസ് ബാധകമല്ല. വാഹനങ്ങള്‍, മൊബൈല്‍ ഫോണ്‍, സിമന്റ് ഉള്‍പ്പടെയുളള ഉല്‍പ്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില വര്‍ദ്ധിക്കും. സെസ് ചുമത്തുന്നതോടെ കാര്‍,ബൈക്ക്,ടിവി,റഫ്രിജറേറ്റര്‍,വാഷിംഗ് മെഷീന്‍,മൊബൈല്‍ഫോണ്‍,മരുന്നുകള്‍,സിമന്റ് ,പെയ്ന്റ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക്...
- Advertisement -spot_img

Latest News

എന്റെ ഭൗതികശരീരം കാണാൻ ബിജെപി-ആർഎസ്എസുകാരെ അനുവദിക്കരുത്; ഏറ്റവും വലിയ തെറ്റ് ഇവർക്കൊപ്പം പ്രവർത്തിച്ചത്; ആത്മഹത്യാ കുറിപ്പ് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശം പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക്...
- Advertisement -spot_img