Kerala

കുട്ടികളുടെ നഗ്നത ആസ്വദിക്കുന്ന പാകിസ്താന്‍ ഗ്രൂപ്പുില്‍ മലയാളികളും ചിത്രങ്ങള്‍ പങ്കുവെക്കുന്നു ; അഞ്ചുലക്ഷത്തോളം അംഗങ്ങളില്‍ 126 ​​പേരെ തിരിച്ചറിഞ്ഞു, 12 പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: (www.mediavisionnews.in) കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പങ്കുവെയ്ക്കുന്ന, പാകിസ്ഥാന്‍ ഫോണ്‍നമ്പരുകള്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരായ ടെലിഗ്രാം ഗ്രൂപ്പുകളില്‍ മലയാളികളും. കുട്ടികള്‍ക്കെതിരേയുളള ലൈംഗികചൂഷണം തടയാന്‍ സംസ്ഥാന പോലീസ് ആരംഭിച്ച പ്രത്യേകവിഭാഗം ഇന്റര്‍പോളിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മലയാളികളും കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. അഞ്ചുലക്ഷത്തോളം പേര്‍ അംഗങ്ങളായ ഗ്രൂപ്പുകളില്‍ സംസ്ഥാനത്തുനിന്നുളള ഒട്ടേറെപ്പേരുണ്ട്. ഗ്രൂപ്പ് സംബന്ധിച്ച വിവരങ്ങള്‍ സംസഥാന പോലീസ് ഇന്റര്‍പോളിന് കൈമാറിയിട്ടുണ്ട്....

പിടിച്ചാല്‍ കിട്ടാതെ വെളുത്തുള്ളി; വില 240 ലേക്ക്

ഇടുക്കി (www.mediavisionnews.in) :വെളുത്തുള്ളി വില ഉയരുന്നു. 240 രൂപയിലേക്കാണ് വെളുത്തുള്ളി വില ഉയര്‍ന്നത്. ഇനിയും വില വര്‍ധിക്കാനാണ് സാധ്യതകളെന്നാണ് വിവരം. ഒരാഴ്ച മുമ്പുവരെ 180 രൂപയായിരുന്നു വെളുത്തുള്ളിക്ക്. അതേസമയം സവാള വില കുറഞ്ഞ് 50 ലേക്ക് എത്തി. ചെറിയ ഉള്ളിക്ക് 70 രൂപയാണ് വില. ഇടുക്കി ജില്ലയിലെ മറയൂരിലെ പ്രധാന കാര്‍ഷിക ഉത്പന്നമാണ് വെളുത്തുള്ളി. കാന്തല്ലൂര്‍, നാരാച്ചി,...

‘മഞ്ചേശ്വരത്ത് വിശ്വാസി, കോന്നിയിലും അരൂരിലും നവോത്ഥാന നായകൻ; മുഖ്യമന്ത്രി പ്രവർത്തിക്കുന്നത് പാഷാണം വർക്കിയുടെ റോളിൽ’; ചെന്നിത്തല

ആലപ്പുഴ: (www.mediavisionnews.in) പാഷാണം വര്‍ക്കിയുടെ റോളിലാണ്മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഞ്ചേശ്വരത്ത് ചെല്ലുമ്പോള്‍ മുഖ്യമന്ത്രി വിശ്വാസിയാകും. എന്നാൽ മുഖ്യമന്ത്രി കോന്നിയിലും അരൂരിലും വട്ടിയൂര്‍ക്കാവിലും നവോത്ഥാന നായകനാവുകയാണ്. ഈ വേഷംകെട്ടലിലൂടെ മുഖ്യമന്ത്രി കോരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അരൂര്‍ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി...

112 ലേക്ക് വിളിക്കൂ നിങ്ങളെവിടെയാണെന്ന് കണ്ടെത്തി പൊലീസിന്‍റെ സഹായമെത്തും

തിരുവനന്തപുരം (www.mediavisionnews.in):ഏത് അത്യാവശ്യ ഘട്ടത്തിലും പൊലീസിന്‍റെ സഹായം വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന സംവിധാനമാണ് 112 എന്ന ടോള്‍ ഫ്രീ നമ്പര്‍. എന്തെങ്കിലും അപകടമോ കുറ്റകൃത്യമോ നടക്കുമ്പോള്‍ എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിന്‍റെ 112 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചാല്‍ സഹായം ഉടന്‍ ലഭ്യമാകും. പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമാന്‍ഡ് സെന്‍ററിന്, സഹായം തേടി വിളിക്കുന്നത്...

പ്രസ്താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണം; നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി സിപിഎം

തിരുവനന്തപുരം (www.mediavisionnews.in): ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ നേതാക്കളുടെ പ്രസ്താവനകള്‍ ജാഗ്രതയോടെ വേണമെന്ന് സിപിഎം. നേതാക്കള്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് കര്‍ശന നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും സെക്രട്ടറിയേറ്റില്‍ ആവശ്യമുയര്‍ന്നു. അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി.സുധാകരന്‍ നടത്തിയ പൂതന പരാമര്‍ശവും മറ്റൊരു മന്ത്രിയായ കടകംപള്ളി...

മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം;സംഘടനാപ്രവര്‍ത്തനം അവസാനിപ്പിച്ച് ഗോപിനാഥന്‍

കൊടുങ്ങല്ലൂര്‍ (www.mediavisionnews.in) :ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്ന് നടത്തിയ പ്രതിഷേധ സമരത്തില്‍ പൊലീസ് പിടിയിലായ രാഷ്ട്രീയ ബജ്‌റംഗ്ദള്‍ മുന്‍ തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചു. രാഷ്ട്രീയ ബജ്രംഗ്ദള്‍ സംഘടനയുടെ സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനവും നിര്‍ത്തുന്നു എന്ന് തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ അറിയിച്ചത്. ശബരിമല പ്രതിഷേധത്തിനിടെ ഇദ്ദേഹത്തെ...

മഞ്ചേശ്വരത്ത് പ്രത്യേക ശ്രദ്ധ നൽകണം; ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി മീണ

തിരുവനന്തപുരം: (www.mediavisionnews.in) ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലകളിലെ കലക്ടർമാരുമായും ജില്ലാ പൊലീസ് മേധാവിമാരുമായും എസ്പിമാരുമായും റിട്ടേണിങ് ഓഫിസർമാരുമായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ വിഡിയോ കോൺഫറൻസ് നടത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി. പോളിങ് സ്‌റ്റേഷനുകളിലെ സജ്ജീകരണങ്ങൾ, വെബ്കാസ്റ്റിങ് സംവിധാനം, കള്ളനോട്ട് തടയാനുള്ള നടപടികൾ, ക്രമസമാധാനപ്രശ്‌നങ്ങൾ തുടങ്ങിയവ അദ്ദേഹം വിശദമായി വിലയിരുത്തി. മാതൃകാ...

‘വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ ജയിച്ചു കയറണം’; കോന്നിയില്‍ 10,000 വോട്ടിന്റെ ഭൂരിപക്ഷം ഉറപ്പാക്കണമെന്ന് അമിത് ഷാ

കണ്ണൂര്‍: (www.mediavisionnews.in)  കേരളത്തില്‍ അഞ്ചു മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വിജയമുറപ്പിക്കണമെന്ന് മുന്നറിയിപ്പുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം. ത്രിപുരയില്‍ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന രണ്ടു ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പി ജയിച്ചിരുന്നു. പിന്നീട് ഭരണത്തിലേയ്ക്ക് ബി.ജെ.പിക്ക് വഴിയൊരിക്കിയതും ഈ വിജയങ്ങളായിരുന്നു. ഇതേ രീതി കേരളത്തിലും പയറ്റാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം. വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ വിജയിക്കാന്‍ സംസ്ഥാന പ്രസിഡന്റ്...

സംസ്ഥാനത്ത് പുതുതായി 10 ജയിലുകള്‍ ആരംഭിക്കും; ജയിലുകളില്‍ യോഗ നിര്‍ബന്ധമാക്കും; ഋഷിരാജ് സിങ്

കണ്ണൂര്‍: (www.mediavisionnews.in) കേരളത്തില്‍ പുതുതായി 10 ജയിലുകള്‍ കൂടി ആരംഭിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ്‌സിങ്. തടവുകാര്‍ക്ക് അര്‍ഹതപ്പെട്ട പരോള്‍ നിഷേധിക്കുന്ന സമീപനം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ക്ഷേമ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂത്തുപറമ്പ് സബ്ജയിലിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. 10 ദിവസത്തിനകം പണി ആരംഭിക്കും. തളിപറമ്പ് ജില്ലാ ജയില്‍, വടകര...

പോസ്റ്റ്മാൻ ഇനി സഞ്ചരിക്കുന്ന എടിഎം: ഡോർ സ്റ്റെപ് ബാങ്കുമായി ഐപിപിബി

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ 7196 പോസ്റ്റ്മാൻമാർ ഇനി മുതൽ സഞ്ചരിക്കുന്ന എടിഎമ്മുകളാണ്. വീടുകളിൽ എത്തുന്ന പോസ്റ്റ് മാൻ മുഖേന പണം ഇനി കൈമാറാം. ആധാറുമായി ലിങ്ക് ചെയ്ത ബാങ്കിലെയോ പോസ്റ്റ് ഓഫീസ് പേയ്‌മെന്റ് ബാങ്കിലെയോ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും ബാലൻസ് അറിയാനുമുള്ള സംവിധാനം നിലവിൽ വന്നു. ഒരു ദിവസം 10,000 രൂപ...
- Advertisement -spot_img

Latest News

അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈൽ വിക്ഷേപിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ സ്റ്റേറ്റ് ടെലിവിഷനാണ് ഈ വാർത്ത...
- Advertisement -spot_img