Kerala

വരവില്ല, ചെലവേറുന്നു; കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി ഗുരുതരം

തിരുവനന്തപുരം: (www.mediavisionnews.in) മാന്ദ്യം കേരളത്തിലും പിടിമുറുക്കുന്നുവെന്ന സൂചനയോടെ കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ചരക്ക്-സേവന നികുതിയുടെ (ജി.എസ്.ടി.) പരിധിയിൽ വരാത്ത മദ്യം, പെട്രോൾ, ഡീസൽ എന്നിവയിൽനിന്നുള്ള നികുതിവരുമാനം കുറഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇതുവരെ 740 കോടി രൂപയുടെ കുറവാണ് ഈയിനത്തിലുള്ളത്. മാന്ദ്യം സംസ്ഥാനത്ത് പിടിമുറുക്കുന്നതിന്റെ സൂചനയായി ധനവകുപ്പ് ഇതിനെ വിലയിരുത്തുന്നു. ഏപ്രിൽമുതൽ...

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയുണ്ടാകും. അപകടകാരിയായ ഇടിമിന്നലിനൊപ്പമാകും മഴ. 19 വരെയാണ് കനത്ത മഴയുടെ പ്രവചനം. ഉരുള്‍പൊട്ടല്‍...

വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും വോട്ടുമറിക്കാന്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് ധാരണയെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: (www.mediavisionnews.in)  വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ വോട്ടുമറിക്കാന്‍ ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ഇരുമുന്നണികളും തമ്മിലുള്ള ധാരണ കാരണം വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും അട്ടിമറി നടക്കുമോ എന്ന ആശങ്കയുണ്ടെന്നും പിള്ള പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫി.നെ സഹായിക്കുന്നത് കോണ്‍ഗ്രസാണ്. മഞ്ചേശ്വരത്ത് രണ്ട് പഞ്ചായത്തുകളില്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ ഇരുമുന്നണികളും ഒത്തുകളിച്ചു....

ഡിസംബര്‍ 26ലെ സൂര്യഗ്രഹണം: വയനാട്, കാസര്‍കോട് ജില്ലകളില്‍ വ്യക്തമായി കാണാം

കല്‍പ്പറ്റ: (www.mediavisionnews.in) ഈ വര്‍ഷം ഡിസംബര്‍ 26 ന് സംഭവിക്കാന്‍ പോകുന്ന സൂര്യഗ്രഹണം കേരളത്തിലെ വയനാട്, കാസര്‍കോട് ജില്ലകളില്‍ കാണാന്‍ സാധിക്കുമെന്ന് സൂചന. ഇതില്‍ വയനാട്ടിലെ കല്‍പ്പറ്റയിലാണ് കൂടുതല്‍ വ്യക്തമായി കാണാന്‍ സാധിക്കുമെന്ന് കരുതുന്നു. ഡിസംബര്‍ 26ലെ സൂര്യഗ്രഹണം ലോകത്ത് വ്യക്തമായി കാണാന്‍ സാധിക്കുന്ന അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണ് വയനാട്ടിലെ കല്‍പ്പറ്റ. സൂര്യനെ കുറിച്ച് പഠനം നടത്താന്‍...

ഉപതെരഞ്ഞെടുപ്പ്: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് അവധി

തിരുവനന്തപുരം: (www.mediavisionnews.in) ഉപതെരഞ്ഞെടുപ്പ് നടക്കുന്ന് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ സർക്കാർ - അർദ്ധ സർക്കാർ വിദ്യാഭ്യാസസ്ഥാനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് വോട്ടു ചെയ്യാനുള്ള സൗകര്യമൊരുക്കാൻ ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വോട്ട് ചെയ്യാൻ പോകുന്നവരുടെ ശമ്പളം തൊഴിലുടമ തടയരുതെന്നും ഉത്തരവിറക്കി. കോന്നി, വട്ടിയൂർക്കാവ്, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ്...

ജിയോ പണം ഈടാക്കാന്‍ തുടങ്ങുമ്പോള്‍ ജിയോയെക്കാള്‍ വലിയ പദ്ധതിയുമായി കേരളം

തിരുവനന്തപുരം: (www.mediavisionnews.in)  അണ്‍ലിമിറ്റഡ് ഫ്രീ എന്ന വാഗ്ദാനവുമായാണ് റിലയന്‍സ് ജിയോ സേവനം ആരംഭിച്ചത്. മൊബൈല്‍ സേവനവും ബ്രോഡ്ബാന്‍ഡ് സേവനവുമായാണ് ജിയോ വന്നത്. കഴിഞ്ഞ ദിവസമാണ് ഇനി മുതല്‍ മറ്റ് നെറ്റവര്‍ക്കുകളിലേക്ക് കോള്‍ ചെയ്താല്‍ മിനിറ്റിന് ആറ് പൈസ ഈടാക്കുമെന്ന് ജിയോ അറിയിച്ചത്. ഈ തീരുമാനത്തിനെതിരെ ഉപഭോക്താക്കള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രതിഷേധിച്ചിരുന്നു. ഇനി ജിയോ മറ്റ് സര്‍വ്വീസുകളിലും...

വീണ്ടും കേരളം; സ്വകാര്യ വിദ്യാഭ്യാസമേഖലയിലെ ജീവനക്കാര്‍ക്കും ഇനി പ്രസവാവധി; രാജ്യത്ത് ഇതാദ്യം

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ അണ്‍ എയിഡഡ് അടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇനി പ്രസവാവധി. ഇത്തരം ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. നിലവില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രസവ അവധി ആനൂകൂല്യത്തിന്റെ പരിധിയില്‍ ഇല്ല. രാജ്യത്ത് ആദ്യമാണ് പ്രസവാനുകൂല്യ നിയമത്തിന്റെ പരിധിയില്‍ അണ്‍...

ജാതി മത സംഘടനകൾ പ്രത്യേക പാർട്ടിക്ക് വോട്ട് അഭ്യർത്ഥിക്കുന്നത് ശരിയല്ല: ടിക്കാറാം മീണ

തിരുവനന്തപുരം: (www.mediavisionnews.in) ജാതി മത സംഘടനകൾ ഒരു പ്രത്യേക പാർട്ടിക്ക് വോട്ട് അഭ്യർത്ഥിക്കുന്നത് ശരിയല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇക്കാര്യത്തില്‍ പരാതി ലഭിച്ചാല്‍ പരിശോധിക്കും. ശബരിമല അയ്യപ്പന്റെ പേരിൽ വോട്ട് ചോദിക്കാൻ പാടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു. മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അതിരുകടക്കുന്നു; മുന്നറിയിപ്പുമായി മീണ, നടപടിയെടുക്കാന്‍ പൊലീസ്

തിരുവനന്തപുരം: (www.mediavisionnews.in) ഉപതെരഞ്ഞെടുപ്പിലെ പ്രചാരണങ്ങള്‍ അതിരുവിടുന്നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ചില രാഷ്ട്രീയപാര്‍ട്ടികളുടെ പ്രചാരണത്തില്‍ തെരഞ്ഞെടുപ്പ് ലംഘനം ശ്രദ്ധയില്‍പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. നടപടി ആവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റക്ക് മീണ അയച്ച കത്തിന്‍റെ പകര്‍പ്പ് ലഭിച്ചു. ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണങ്ങള്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മുന്നറിയിപ്പുമായി ടീക്കാറാം മീണ രംഗത്തെത്തിയിരിക്കുന്നത്. ചില...

ഫേസ്ബുക്ക് ലൈവിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചു; ഫിറോസ് കുന്നംപറമ്പിലിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: (www.mediavisionnews.in) ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമര്‍ശങ്ങള്‍ നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.ഫിറോസ് കുന്നമ്പറമ്പിലിനെതിരെ എത്രയും വേഗം പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫെയ്ന്‍ ആവശ്യപ്പെട്ടു. ഒരു പെണ്‍കുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയുമാണ്...
- Advertisement -spot_img

Latest News

അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈൽ വിക്ഷേപിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ സ്റ്റേറ്റ് ടെലിവിഷനാണ് ഈ വാർത്ത...
- Advertisement -spot_img