Monday, November 17, 2025

Kerala

കേരളത്തില്‍ സെപ്തംബര്‍ നാല് വരെ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് സെപ്തംബര്‍ നാലുവരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 31ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. സെപ്തംബര്‍ ഒന്നിന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും...

ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്; നാളെ മുതൽ തോന്നുംപടി വണ്ടിയോടിച്ചാൽ കനത്ത പിഴ

തിരുവനന്തപുരം: (www.mediavisionnews.in) ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ വര്‍ധിപ്പിച്ചുള്ള മോട്ടോര്‍ വാഹന നിയമഭേദഗതി നാളെ മുതല്‍ നടപ്പാകും. മദ്യപിച്ച് വാഹനമോടിച്ചാല്‍ അയ്യായിരം രൂപയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പതിനായിരം രൂപയും പിഴ അടക്കേണ്ടിവരും. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ പിതാവ് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കാനും ചട്ടം. പരിശോധന കര്‍ശനമാക്കുമെന്ന് ഗതാഗത കമ്മീഷണര്‍ സുദേഷ്...

സംസ്ഥാനത്ത് ഫ്ലക്സ് ബോർഡുകള്‍ പൂർണമായും നിരോധിച്ചു; സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഫ്ലാക്സ് ബോർഡുകള്‍ പൂർണമായും നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങി. സർക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പരിപാടികള്‍ക്കും പ്രചാരണങ്ങള്‍ക്കും പരിസ്ഥിതി സൗഹൃദവും റീസൈക്ലിംഗ് ചെയ്യാനും കഴിയുന്ന വസ്തുക്കള്‍ ഉപയോഗിക്കണമെന്നാണ് നിർദേശം.  തുണി, പേപ്പർ, പോളി എത്തിലിൻ എന്നീ വസ്തുക്കള്‍ ഉപയോഗിക്കണമെന്നാണ് തദ്ദേശ സ്വയംഭരണവകുപ്പിന്‍റെ നിർദ്ദേശം. ഇനിയും പിവിസി ഫ്ലക്സിൽ പ്രിന്‍റ് ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്നും...

വിവാഹത്തിന് മാത്രമല്ല, ഇനി വിവാഹമോചനത്തിനും രജിസ്‌ട്രേഷൻ

തിരുവനന്തപുരം: (www.mediavisionnews.in) വിവാഹത്തിന് രജിസ്റ്റർ ചെയ്യുന്നത് പോലെ ഇനി വിവാഹമോചനത്തിനും രജിസ്‌ട്രേഷൻ. സംസ്ഥാന സർക്കാർ ഇതിന് നീക്കം നടത്തുന്നതായാണ് വിവരം. നിലവിൽ വിവാഹമോചനം രജിസ്റ്റർ ചെയ്യുന്നില്ല. എന്നാൽ ഇതിന് മാറ്റം കൊണ്ടുവരാനുള്ള നീക്കത്തിലാണ് നിയമവകുപ്പ്. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയെത്തുടർന്നാണ് നിയമവകുപ്പ് ഇതിന്റെ സാധ്യത പരിശോധിക്കുന്നത്. 1897 ആക്ട് 21ാം വകുപ്പും 2008ലെ കേരള വിവാഹ രജിസ്‌ട്രേഷൻ...

സാമ്പത്തിക തകര്‍ച്ച മൂടിവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ഗ്ഗീയത ഉപയോഗിക്കുന്നു: കുഞ്ഞാലിക്കുട്ടി

കോഴിക്കോട് (www.mediavisionnews.in) : രാജ്യത്തെ സാമ്പത്തിക തകര്‍ച്ച മൂടിവെയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ഗ്ഗീയത ഉപയോഗിക്കുന്നുവെന്ന് മുസ്ലീംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മോദി സ്തുതി കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ മതേതര മുന്നണികളുടെ ഭാഗമായിട്ട് ലീഗ് പ്രവര്‍ത്തിക്കും. ‘ഭയരഹിത ഇന്ത്യ, ഇന്ത്യ എല്ലാവര്‍ക്കും’ എന്ന പേരിലുള്ള പ്രചാരണം ലീഗിന്റെ നേതൃത്വത്തില്‍ നടത്തും. രാജ്യം കൂടുതല്‍...

അട്ടപ്പാടി ആദിവാസി കോളനിയിലെ വിദ്യാർത്ഥികളുടെ പഠന ചിലവ് ഏറ്റെടുത്ത് മമ്മൂട്ടി;വീഡിയോ കാണം

കൊച്ചി (www.mediavisionnews.in) :അട്ടപ്പാടി ആദിവാസി കോളനിയിലെ വിദ്യാർത്ഥികളുടെ പഠന ചെലവ് ഏറ്റെടുത്ത് നടൻ മമ്മൂട്ടി. കുട്ടികളെ നേരിട്ടു കണ്ട് പഠന ചിലവുകൾക്ക് ആവശ്യമായ സഹായം കൈമാറിയ താരം ഓണക്കിറ്റുകൾ സമ്മാനിക്കുകയും ചെയ്തു. പുതിയ ചിത്രം ഷൈലോക്കിന്റെ ചിത്രീകരണം നടക്കുന്ന വരിക്കാരിശ്ശേരി മനയിൽവച്ചായിരുന്നു ഈ സംഗമം. തമിഴ് താരം രാജ്കിരണും മമ്മൂട്ടിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ...

11 ദിവസം ബാങ്ക് അവധി; സെപ്‌തംബറില്‍ 12 ദിവസം സര്‍ക്കാര്‍ ഓഫീസും തുറക്കില്ല

കൊച്ചി: (www.mediavisionnews.in) സെപ്തംബറില്‍ എട്ടുദിവസം തുടര്‍ച്ചയായി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി. സെപ്തംബര്‍ എട്ടു മുതല്‍ 15 വരെയാണ് ഒഴിവ്. എട്ടാം തീയതി ഉള്‍പ്പെടെ അഞ്ച് ഞായറാഴ്ചകളും രണ്ടാം ശനിയും ചേരുന്നതോടെ സെപ്തംബറില്‍ 12 ദിവസം സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തിക്കില്ല. 11 ദിവസം ബാങ്കുകളും അടഞ്ഞുകിടക്കും. 10, 11, 13, 14, 21, 28 എന്നിവക്കൊപ്പം...

വണ്ടി തടഞ്ഞിട്ടുള്ള പരിശോധന നിർത്തും ; ആധുനിക സംവീധാനങ്ങൾ ഒരുക്കാൻ മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം (www.mediavisionnews.in) : മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള 19 ചെക്ക്പോസ്റ്റുകളിൽ ആധുനിക വാഹന പരിശോധന സംവീധാനങ്ങൾ ഒരുക്കുന്നു.  ഇതിനായി 11 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൃത്രിമ ബുദ്ധി അടക്കമുള്ള സാങ്കേതിക സംവീധാനങ്ങൾ ഉപയോഗിച്ചാകും ചെക്ക്പോസ്റ്റുകൾ നവീകരിക്കുക. പുതിയ സംവിധാനത്തിൽ വാഹനങ്ങൾ നിർത്താതെ തന്നെ പരിശോധനകൾ സാധ്യമാകും. അധിക ഭാരം കയറ്റിയിട്ടുണ്ടോ, ഇൻഷുറൻസ് അടക്കമുള്ള പേപ്പറുകൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ...

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി പതിവു തെറ്റും; ഒരുമണിയായാലും ഉച്ചഭക്ഷണം കഴിക്കാനാവില്ല; സമയക്രമത്തില്‍ മാറ്റം

തിരുവനന്തപുരം: (www.mediavisionnews.in) സര്‍ക്കാര്‍ ഓഫീസുകളിലെ ഉച്ചഭക്ഷണ സമയം 15 മിനിറ്റ് കുറച്ചു. സെക്രട്ടേറിയറ്റിലും അഞ്ചു നഗരങ്ങളിലെ ഓഫീസുകളിലുമുള്ള പ്രവൃത്തി സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. സാധാരണ ഉച്ചഭക്ഷണ ഇടവേള ഒന്നുമുതല്‍ രണ്ടുവരെ ഒരു മണിക്കൂറായിരുന്നു. ഇനിയത് 15 മിനിറ്റ് വൈകി 1.15-നാണ് ആരംഭിക്കുക. സാധാരണ സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവൃത്തി...

‘വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നല്‍കുകയോ ചെയ്യില്ല’ എന്ന അറിയിപ്പ് പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: (www.mediavisionnews.in) വ്യാപാര സ്ഥാപനങ്ങളിലെ ‘വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നല്‍കുകയോ ചെയ്യില്ല’ എന്ന അറിയിപ്പ് ഉപഭോക്തൃ വിരുദ്ധമെന്ന് ഹൈക്കോടതി. ഇത്തരം അറിയിപ്പുകള്‍ക്കെതിരേയുള്ള ഗവ. ഉത്തരവ് റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി (സിയാല്‍) സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തു. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കാന്റീനില്‍നിന്ന് വാങ്ങിയ സാധനങ്ങള്‍ക്ക് നല്‍കിയ ബില്ലില്‍...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img