Wednesday, January 21, 2026

Kerala

കേരളത്തില്‍ ആദ്യമായി എ.ഐ.ഡി.എം.കെയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ്; നേട്ടം കോണ്‍ഗ്രസ് പിന്തുണയോടെ

പീരുമേട്: (www.mediavisionnews.in) സംസ്ഥാനത്ത് ആദ്യമായി എ.ഐ.എ.ഡി.എം.കെയ്ക്ക് ഒരു പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ലഭിച്ചു. ഇടുക്കി പീരുമേട് ഗ്രാമപഞ്ചായത്തിലാണ് തമിഴ്‌നാട് ഭരണകക്ഷിക്ക് പ്രസിഡണ്ട് സ്ഥാനം ലഭിച്ചത്. എസ്.പ്രവീണയാണ് പഞ്ചായത്ത് പ്രസിഡണ്ട്. സി.പി.ഐ.എമ്മിലെ രജനി വിനോദിനെ ഏഴിനെതിരെ എട്ടു വോട്ടിനാണ് പ്രവീണ പരാജയപ്പെടുത്തിയത്. പട്ടികജാതി വനിതാ സംവരണമായ പ്രസിഡണ്ട് പദവിയിലേക്ക് മത്സരിക്കാന്‍ യു.ഡി.എഫില്‍ അംഗങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ എ.ഐ.ഡി.എം.കെ അംഗത്തിന്...

മാപ്പിളപ്പാട്ട് ഗായകന്‍ എം. കുഞ്ഞിമൂസ അന്തരിച്ചു; വിടവാങ്ങിയത് യാ ഇലാഹീയും ദറജപ്പൂവും പാടിയ പാട്ടുകാരന്‍

കോഴിക്കോട്: (www.mediavisionnews.in) പഴയകാല മുന്‍നിര മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനുമായ വടകര എം. കുഞ്ഞിമ്മൂസ അന്തരിച്ചു. 90വയസ്സായിരുന്നു പ്രായം. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. തലശ്ശേരി മൂലക്കാലില്‍ കുടുംബാംഗമാണ്. വടകര മൂരാടാണ് താമസം. 1970 മുതല്‍ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു. ‘കതിര്‍ കത്തും റസൂലിന്റെ’, ‘യാ ഇലാഹീ’, ‘ഖോജരാജാവേ’, ‘ദറജപ്പൂ’ തുടങ്ങി പാട്ടുകളിലൂടെ ശ്രദ്ധേയനായി. ഹിറ്റായ നൂറുകണക്കിന്...

രാത്രി അറസ്റ്റ് ഒഴിവാക്കാൻ പൊലീസ് നീക്കം

തിരുവനന്തപുരം: (www.mediavisionnews.in)  രാത്രിയിലെ അറസ്റ്റുകൾ ഒഴിവാക്കാൻ പൊലീസ് നീക്കം. കസ്റ്റഡിയിലെടുക്കപ്പെടുന്നവരുടെ മരണം ഉണ്ടായാൽ ഉദ്യോഗസ്ഥർ കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. രാത്രി മദ്യപിച്ച് ബഹളമുണ്ടാക്കുന്നവരെ സ്റ്റേഷനിൽ കൊണ്ടുവരേണ്ടതായി വന്നാൽ ബന്ധുക്കളുടെ ജാമ്യത്തിൽ വിട്ട് പിറ്റേന്ന് വിളിപ്പിച്ചേ തുടർനടപടി എടുക്കൂ. ഇത്തരം കേസുകളിൽ നാട്ടുകാർ പ്രതികളെ കൈയ്യേറ്റം ചെയ്യാറുണ്ട്. എന്നാൽ, എന്തെങ്കിലും സംഭവിച്ചാൽ...

പിഴയിൽ ഇളവ് ഒറ്റത്തവണ, ആവർത്തിച്ചാൽ ഉയർന്ന തുക; നിർദേശവുമായി വാഹന വകുപ്പ് .

തിരുവനന്തപുരം: (www.mediavisionnews.in) ഗതാഗത നിയമലംഘനത്തിനുള്ള ഉയര്‍ന്നപിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം നല്‍കിയാല്‍ മതിയെന്ന് മോട്ടർ‍ വാഹന വകുപ്പ് നിര്‍ദേശം. തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ ഉയര്‍ന്ന പിഴത്തുക ഈടാക്കണം. പിഴ ഈടാക്കാന്‍ ജില്ലകള്‍ തോറും മൊബൈല്‍ കോടതി പുനഃസ്ഥാപിക്കണമെന്നു വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പിടിക്കപ്പെടുന്നതില്‍ പകുതിപേരും പിഴ അടയ്ക്കാത്ത സാഹചര്യത്തിലാണിത്. ഒരേ കുറ്റം എത്രതവണ ആവര്‍ത്തിച്ചാലും ഒരേ...

ഞാന്‍ കാരണം സഹപ്രവര്‍ത്തകര്‍ തല കുനിക്കേണ്ടി വരില്ല, പ്രസംഗത്തെ വളച്ചൊടിച്ചവര്‍ക്ക് ദുഷ്ടലാക്ക് മാത്രം: അബ്ദുല്‍ വഹാബ് എം.പി

മലപ്പുറം: (www.mediavisionnews.in) എല്‍.ഡി.എഫ് സര്‍ക്കാരിനെ അനുകൂലിച്ച്‌ പ്രസ്താവന നടത്തിയെന്ന വിവാദമുണ്ടാക്കുന്നവര്‍ക്ക് ദുഷ്ടലാക്കുമാത്രമാണുള്ളതെന്ന് പി.വി. അബ്ദുല്‍വാഹാബ് എം.പി.പോത്തുകല്ലില്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും വഹാബ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വിശദീകരിച്ചു. എന്റെ പ്രസംഗത്തില്‍ പാര്‍ട്ടിയുടെ നയനിലപാടുകള്‍ക്ക് എതിരായ പരാമര്‍ശങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍, പ്രവര്‍ത്തകര്‍ക്ക് അതില്‍ വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ നിര്‍വ്യാജം ഖേദപ്രകടനം നടത്തുകയാണ്. എന്റെ...

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ വാഹനാപകടം; നാല് മലയാളികൾ അടക്കം അഞ്ച് പേർ മരിച്ചു

ചെന്നൈ: (www.mediavisionnews.in) തമിഴ്നാട് മധുരയ്ക്കടുത്ത് ദിണ്ടിഗലിലുണ്ടായ വാഹനപകടത്തിൽ മലയാളികളടക്കം അഞ്ച് പേർ മരിച്ചു. മലപ്പുറം കുറ്റിപ്പുറം പേരശന്നുർ വാളൂർ കളത്തിൽ മുഹമ്മദാലിയുടെ ഭാര്യ റസീന, മക്കളായ ഫസൽ, സഹന, കാർ ഡ്രൈവർ വളാഞ്ചേരി മൂടാൻ സ്വദേശി കിലാർ, ബൈക്ക് യാത്രികൻ ദിണ്ടിഗൽ സ്വദേശി മലൈച്ചാമി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. ആറ്...

താൻ ബിജെപിയിൽ ചേരുന്നുവെന്നത് സംഘികളുടെയും മുസ്ലീം തീവ്രവാദി ഗ്രൂപ്പുകളുടെയും വ്യാജപ്രചാരണമെന്ന് പി.ജയരാജൻ

കണ്ണൂര്‍: (www.mediavisionnews.in) താൻ ബിജെപിയിൽ ചേരുന്നുവെന്ന വ്യാജവാർത്തകൾക്ക് പിന്നിൽ സംഘപരിവാറും മുസ്ലീം തീവ്രവാദി ഗ്രൂപ്പുകളുമാണെന്ന് സിപിഐഎം നേതാവ് പി.ജയരാജൻ. താൻ ബിജെപിയിൽ ചേരുന്നുവെന്ന തരത്തിൽ ആർഎസ്എസ് ചാനലിന്റെ ലോഗോ വച്ച പോസ്റ്റുകളാണ് പ്രചരിക്കുന്നത്. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പി.ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പിതൃശൂന്യ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നല്ല കഴിവുള്ളവരാണ് സംഘികളെന്ന് ജയരാജൻ ആരോപിക്കുന്നു. സംഘപരിവാര...

ഓണം ആഘോഷിക്കാൻ മലയാളി കുടിച്ചത് 487 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവിൽപ്പന വീണ്ടും ഉയർന്നു. ഈ മാസം മൂന്ന് മുതൽ ഉത്രാടം വരെയുള്ള എട്ട് ദിവസം 487 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വർ‍ഷത്തെക്കാള്‍ മദ്യവിൽപ്പനയിൽ 30 കോടിയുടെ വർധനയാണുണ്ടായത്. കഴിഞ്ഞ വർ‍ഷം ഇതേ കാലയവളിൽ 457 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. ഇക്കുറി ഉത്രാട ദിനം മാത്രം 90.32 കോടിയുടെ മദ്യമാണ്...

പ്രളയം തകര്‍ത്ത ശരത്തിനെ തേടി സ്‌നേഹ സ്വാന്തനവുമായി പാണക്കാട് കുടുംബമെത്തി

മലപ്പുറം: (www.mediavisionnews.in) പ്രളയകാലത്ത് കോട്ടക്കുന്നിലുണ്ടായ മണ്ണിടിച്ചിലില്‍ ഉറ്റവരും വീടും നഷ്ടപ്പെട്ട മലപ്പുറത്തെ ശരത്തിന് ഇനി പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ തണല്‍. ശരത്തിന്റെ അമ്മയെയും പ്രിയതമയെയും ഒന്നരവയസുള്ള കുഞ്ഞിനെയുമാണ് ഓഗസ്റ്റ് ഒന്‍പതിനുണ്ടായ മലവെള്ളപ്പാച്ചില്‍ എന്നെന്നേക്കുമായി ഇല്ലാതാക്കിയത്. ഉരുള്‍പൊട്ടലില്‍ ഉറ്റവരായ മൂന്നുപേര്‍ നഷ്ടമായ ഈ യുവാവിനൊപ്പം ഇപ്പോള്‍ അച്ഛന്‍ സത്യനും ഇളയ സഹോദരന്‍ സജിനും മാത്രമാണുള്ളത്. ...

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിയെ അഭിനന്ദിച്ചതിന് പി.വി അബ്ദുള്‍ വഹാബിനെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ്

മലപ്പുറം: (www.mediavisionnews.in) പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടതു സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ചുള്ള പിവി അബ്ദുള്‍ വഹാബ് എംപിയുടെ പ്രസംഗത്തിനെതിരെ മുസ്ലിം ലീഗില്‍ അമര്‍ഷം പുകയുന്നു. പ്രളയ ദുരിതാശ്വസ പ്രവര്‍ത്തനങ്ങളില്‍ പിണറായി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളെ പ്രശംസിച്ചു കൊണ്ട് നിലമ്പൂരില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങളും സമരങ്ങളും ഒരു ഭാഗത്ത് നടത്തി...
- Advertisement -spot_img

Latest News

കുമ്പള ആരിക്കാടി ടോൾ പിരിവിനെതിരെ പ്രതിഷേധം; 500 പേർക്കെതിരെ കേസ്

കാസർകോട്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെ വീണ്ടും പ്രതിഷേധം. ടോൾ ബൂത്തിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ...
- Advertisement -spot_img