Kerala

കേസിനായി കോടികള്‍ പൊടിക്കുന്നു; 300 കേസുകള്‍ക്ക് ഫീസിനത്തില്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 12 കോടി

തിരുവനന്തപുരം: (www.mediavisionnews.in) കേസുകള്‍ നടത്താനായി മാത്രം സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നെന്ന് വിവരാവകാശ രേഖ. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 300-ല്‍ പരം കേസുകള്‍ക്ക് ഹാജരാകാന്‍ സ്വകാര്യ അഭിഭാഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത് 12.22 കോടി രൂപയെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. കേസിന്റെ പ്രാധാന്യം അനുസരിച്ച് വിഷയത്തില്‍ വൈദഗ്ധ്യമുളള അഭിഭാഷകരെ നിയോഗിക്കാറുണ്ട്. എന്നാല്‍ ഷുഹൈബ് വധക്കേസില്‍ സര്‍ക്കാര്‍...

കാലില്‍ സ്വര്‍ണ്ണമിശ്രിതം കെട്ടിവെച്ച് കടത്താന്‍ ശ്രമം; കാസര്‍കോഡ് സ്വദേശികളടക്കം മൂന്ന് പേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കോഴിക്കോട്: (www.mediavisionnews.in) കാലില്‍ സ്വര്‍ണ്ണമിശ്രിതം കെട്ടിവെച്ച് കടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേര്‍ പിടിയില്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുമാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചവര്‍ പൊലീസ് പിടിയിലായത്. 85 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. കാസര്‍കോഡ് സ്വദേശികളായ രണ്ട് യുവാക്കളാണ് ആദ്യം പിടിയിലായത്. പിന്നീട് മുംബൈ സ്വദേശിയായ ഒരു യുവതിയും പിടിയിലായി.1688 ഗ്രാം...

അയോധ്യകേസ്: കോടതിവിധി മാനിക്കണം- കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍

കോഴിക്കോട്: (www.mediavisionnews.in) അയോധ്യകേസില്‍ കോടതിവിധി എല്ലാവരും അംഗീകരിക്കണം. രാജ്യത്തിന്റെ നിയമസംവിധാനത്തിനും ജനാധിപത്യമാര്‍ഗത്തിനും അകത്തുനിന്നുകൊണ്ടുമാത്രം ഇക്കാര്യത്തില്‍ അഭിപ്രായപ്രകടനം നടത്തണം. രാജ്യചരിത്രത്തില്‍ത്തന്നെ ഏറ്റവും സുപ്രധാന കേസുകളിലൊന്നാണിത്. ഇന്ത്യ മാത്രമല്ല, അന്താരാഷ്ട്ര സമൂഹവും വിധി ഉറ്റുനോക്കുന്നുണ്ട്. വിധിവരുമ്പോള്‍ വിശ്വാസിസമൂഹം സംയമനത്തോടെ അതിനെ കാണണം. ആഘോഷത്തിനോ നിയമത്തിന്റെ അതിരുകടന്നുള്ള പ്രതിഷേധത്തിനോ തുനിയാതെ നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയോടും ജുഡീഷ്യറിയോടുമുള്ള പ്രതിജ്ഞാബദ്ധത കൂടുതല്‍ കരുതലോടെ...

‘അറബി പഠിച്ചാലേ അമ്പലത്തിൽ ജോലി കിട്ടൂവെന്ന് സെന്‍കുമാറിന്‍റെ പോസ്റ്റ്’; തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: (www.mediavisionnews.in) തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എയ്ഡഡ് ഹൈസ്കൂളുകളിലേക്കും യുപി സ്കൂളുകളിലേക്കും അധ്യാപകരെ വിളിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ വിഞ്ജാപനം തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടോടെ ഷെയര്‍ ചെയ്ത മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടിപി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ടിപി സെന്‍കുമാര്‍ തന്‍റെ ഫേസ്ബുക്ക് പേജിലും ട്വിറ്ററിലും ...

തൃശ്ശൂര്‍ ജില്ലയില്‍ നിന്നും ആറ് പെണ്‍കുട്ടികളെ ഒരേ ദിവസം കാണാതായി; പൊലീസ് അന്വേഷണം ആരംഭിച്ചു

തൃശ്ശൂര്‍: (www.mediavisionnews.in) ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായതായി പരാതി. കാണാതായവരെല്ലാം തന്നെ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികളാണ്. ആറ് പേരെ കാണാതായതായി പരാതികള്‍ ലഭിച്ചെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍ എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന...

സുഹൃത്തുക്കളുടെ റാഗിംഗ് അതിരുവിട്ടു, കാന്താരിമുളക് അരച്ചുകലക്കിയ വെള്ളം കുടിപ്പിച്ചു: വരനും വധുവും ആശുപത്രിയിൽ

കൊയിലാണ്ടി: (www.mediavisionnews.in) വിവാഹ ദിവസങ്ങളിൽ സുഹൃത്തുക്കൾ വരനും വധുവിനും പണികൊടുക്കുന്നത് ഇന്ന് പതിവാണ്. കല്യാണത്തിന് താലികെട്ടു മുതൽ തുടങ്ങി ഭക്ഷണ വേളകളിൽ വരെ എത്തി നിൽക്കുന്നു ഇത്തരം റാഗിംഗ്. മാലയിടുമ്പോൾ ബഹളമുണ്ടാക്കുക, പടക്കംപൊട്ടിക്കുക എന്നിങ്ങനെ പല രീതിയിൽ ഉളള വിനോദങ്ങളാണ് ചെയ്യാറുള്ളത്. മിക്കപ്പോഴും അതിരുവിടാറുണ്ട്. ഇതിനുദാഹരണമാണ് കഴിഞ്ഞ ദിവസം കൊയിലാണ്ടിയിൽ നടന്ന സംഭവം. വിവാഹ റാഗിംഗിനിടെ...

ടി.പി കേസ് പ്രതികള്‍ക്ക് അപേക്ഷിക്കുമ്പോഴെല്ലാം പരോള്‍; കുഞ്ഞനന്തന് അനുവദിച്ചത് 257 ദിവസം

തിരുവനന്തപുരം: (www.mediavisionnews.in) ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ സര്‍ക്കാരിന് വി.ഐ.പികളാണ്. ജീവപര്യന്തം തടവ് ശിക്ഷലഭിച്ച് ജയിലില്‍ കഴിയുന്ന അവര്‍ക്ക് അപേക്ഷിക്കുമ്പോഴെല്ലാം പരോള്‍ അനുവദിച്ച് സന്തോഷിപ്പിക്കുകയാണ് സര്‍ക്കാര്‍. ചട്ട പ്രകാരമുള്ള സാധാരണ പരോളും അടിയന്തര പരോളുമാണ് അനുവദിക്കുന്നതെന്ന് ജയില്‍വകുപ്പ് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ ദിവസം പരോള്‍ കിട്ടിയത് സി.പി.എം പാനൂര്‍ ഏര്യാ കമ്മിറ്റി...

ബാബരി മസ്ജിദ് കേസിലെ വിധി സംയമനത്തോടെ അഭിമുഖീകരിക്കുക: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: (www.mediavisionnews.in) ദശാബ്ദങ്ങളായി തുടരുന്ന ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധി വരുന്ന പശ്ചാത്തലത്തില്‍ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് എല്ലാവരും പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ കൈക്കൊള്ളുന്ന തീരുമാനം ഏതുതരത്തിലായാലും വിധിയെ സംയമനത്തോടെ അഭിമുഖീകരിക്കണം. അസഹിഷ്ണുതയും പ്രകോപനവും സൃഷ്ടിക്കാനുള്ള...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടി ചെക്ക് ! ഒന്നും രണ്ടുമല്ല, 6.31 കോടി

തിരുവനന്തപുരം: (www.mediavisionnews.in) മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടി ചെക്കും. 2018 പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ ചെക്കുകളിൽ 578 ചെക്കുകളാണ് മടങ്ങിയത്. 6 കോടി 31 ലക്ഷം രൂപയുടെ ചെക്കുകളാണ് മടങ്ങിയതെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് നിയമസഭയെ അറിയിച്ചു. തുക തിരിച്ചുകിട്ടാൻ നടപടി എടുത്തതിലൂടെ...

സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധിച്ചു; അധ്യാപകർ ജോലി സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കാനും പാടില്ല

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്. വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഉപയോഗം തടഞ്ഞുകൊണ്ട് നേരത്തെയും സര്‍ക്കുലര്‍ ഇറക്കിയിരുന്നുവെങ്കിലും ഇത് കര്‍ശനമായി പാലിക്കപ്പെടാത്തതിനാലാണ് വീണ്ടും പുതിയ സര്‍ക്കുലറെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കുന്നു. ജോലി സമയത്ത് അധ്യാപകര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. വിദ്യാര്‍ഥികള്‍...
- Advertisement -spot_img

Latest News

വർഗീയ പരാമർശം; എ‌‌കെ‌എം അഷ്റഫിനെതിരെ പരാതിനൽകി കെ.സുരേന്ദ്രൻ

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...
- Advertisement -spot_img