ആലപ്പുഴ: (www.mediavisionnews.in) പാഷാണം വര്‍ക്കിയുടെ റോളിലാണ്മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഞ്ചേശ്വരത്ത് ചെല്ലുമ്പോള്‍ മുഖ്യമന്ത്രി വിശ്വാസിയാകും. എന്നാൽ മുഖ്യമന്ത്രി കോന്നിയിലും അരൂരിലും വട്ടിയൂര്‍ക്കാവിലും നവോത്ഥാന നായകനാവുകയാണ്. ഈ വേഷംകെട്ടലിലൂടെ മുഖ്യമന്ത്രി കോരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അരൂര്‍ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി...
തിരുവനന്തപുരം (www.mediavisionnews.in):ഏത് അത്യാവശ്യ ഘട്ടത്തിലും പൊലീസിന്‍റെ സഹായം വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന സംവിധാനമാണ് 112 എന്ന ടോള്‍ ഫ്രീ നമ്പര്‍. എന്തെങ്കിലും അപകടമോ കുറ്റകൃത്യമോ നടക്കുമ്പോള്‍ എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിന്‍റെ 112 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചാല്‍ സഹായം ഉടന്‍ ലഭ്യമാകും.
പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമാന്‍ഡ് സെന്‍ററിന്, സഹായം തേടി വിളിക്കുന്നത്...
കൊടുങ്ങല്ലൂര്‍ (www.mediavisionnews.in) :ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്ന് നടത്തിയ പ്രതിഷേധ സമരത്തില്‍ പൊലീസ് പിടിയിലായ രാഷ്ട്രീയ ബജ്‌റംഗ്ദള്‍ മുന്‍ തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചു. രാഷ്ട്രീയ ബജ്രംഗ്ദള്‍ സംഘടനയുടെ സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനവും നിര്‍ത്തുന്നു എന്ന് തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ അറിയിച്ചത്.
ശബരിമല പ്രതിഷേധത്തിനിടെ ഇദ്ദേഹത്തെ...
തിരുവനന്തപുരം: (www.mediavisionnews.in) ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലകളിലെ കലക്ടർമാരുമായും ജില്ലാ പൊലീസ് മേധാവിമാരുമായും എസ്പിമാരുമായും റിട്ടേണിങ് ഓഫിസർമാരുമായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ വിഡിയോ കോൺഫറൻസ് നടത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി.
പോളിങ് സ്‌റ്റേഷനുകളിലെ സജ്ജീകരണങ്ങൾ, വെബ്കാസ്റ്റിങ് സംവിധാനം, കള്ളനോട്ട് തടയാനുള്ള നടപടികൾ, ക്രമസമാധാനപ്രശ്‌നങ്ങൾ തുടങ്ങിയവ അദ്ദേഹം വിശദമായി വിലയിരുത്തി. മാതൃകാ...
കണ്ണൂര്‍: (www.mediavisionnews.in) കേരളത്തില്‍ അഞ്ചു മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വിജയമുറപ്പിക്കണമെന്ന് മുന്നറിയിപ്പുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം. ത്രിപുരയില്‍ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന രണ്ടു ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പി ജയിച്ചിരുന്നു. പിന്നീട് ഭരണത്തിലേയ്ക്ക് ബി.ജെ.പിക്ക് വഴിയൊരിക്കിയതും ഈ വിജയങ്ങളായിരുന്നു. ഇതേ രീതി കേരളത്തിലും പയറ്റാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം.
വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ വിജയിക്കാന്‍ സംസ്ഥാന പ്രസിഡന്റ്...
കണ്ണൂര്‍: (www.mediavisionnews.in) കേരളത്തില്‍ പുതുതായി 10 ജയിലുകള്‍ കൂടി ആരംഭിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ്‌സിങ്. തടവുകാര്‍ക്ക് അര്‍ഹതപ്പെട്ട പരോള്‍ നിഷേധിക്കുന്ന സമീപനം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ക്ഷേമ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂത്തുപറമ്പ് സബ്ജയിലിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. 10 ദിവസത്തിനകം പണി ആരംഭിക്കും. തളിപറമ്പ് ജില്ലാ ജയില്‍, വടകര...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ 7196 പോസ്റ്റ്മാൻമാർ ഇനി മുതൽ സഞ്ചരിക്കുന്ന എടിഎമ്മുകളാണ്. വീടുകളിൽ എത്തുന്ന പോസ്റ്റ് മാൻ മുഖേന പണം ഇനി കൈമാറാം.
ആധാറുമായി ലിങ്ക് ചെയ്ത ബാങ്കിലെയോ പോസ്റ്റ് ഓഫീസ് പേയ്‌മെന്റ് ബാങ്കിലെയോ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും ബാലൻസ് അറിയാനുമുള്ള സംവിധാനം നിലവിൽ വന്നു. ഒരു ദിവസം 10,000 രൂപ...
കോഴിക്കോട് (www.mediavisionnews.in):ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പുവച്ച സിപിഐഎം പ്രാദേശിക നേതാവിനെ പാര്‍ട്ടി പുറത്താക്കി. പാര്‍ടിയുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുന്ന വിധം പ്രവര്‍ത്തിച്ച കട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. മനോജിനെ പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ പാര്‍ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ജോളി തയ്യാറാക്കിയ വ്യാജ ഓസ്യത്തില്‍ സി.പി.ഐ.എം പ്രദേശിക നേതാവാണ് ഒപ്പുവെച്ചതെന്ന്...
തിരുവനന്തപുരം: (www.mediavisionnews.in) വിദ്യാലയങ്ങളിലെ ആഘോഷങ്ങളില്‍ കളര്‍ പൊടി വിതറുന്നതിന് വിലക്ക്. യാത്രയയപ്പുകള്‍, വര്‍ഷാവസാന പിരിഞ്ഞുപോക്ക് തുടങ്ങിയ സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ പരസ്പരം കളര്‍പൊടികള്‍ എറിഞ്ഞും ശരീരത്തില്‍ പൂശിയുമുള്ള ആഘോഷം വ്യാപകമാകുന്നതിനെതിരേയാണ് പൊതുവിദ്യാഭ്യാസവകുപ്പ് രംഗത്തെത്തിയത്.
കുങ്കുമംപോലുള്ള വര്‍ണപ്പൊടികള്‍ ആഘോഷങ്ങള്‍ക്കിടയില്‍ പരസ്പരം വാരിയെറിയുന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചു വരികയാണ്. എസ്.എസ്.എല്‍.സി., പ്ലസ് ടു വിദ്യാര്‍ഥികള്‍ പരീക്ഷകഴിഞ്ഞ് വിടപറയുമ്പോള്‍ ഒഴിച്ചുകൂടാനാവാത്ത...
ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...