Tuesday, November 18, 2025

Kerala

തോറ്റെങ്കിലും വെറുതെയങ്ങ് പോകില്ല, മഞ്ചേശ്വരത്തെ ‘പ്ലാന്‍ ബി’ കോന്നിയിലും; 2021 ല്‍ കണ്ണുവച്ച് വീടെടുത്ത് താമസിക്കാന്‍ സുരേന്ദ്രന്‍

കോന്നി: (www.mediavisionnews.in) ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും ആവേശം കണ്ട മത്സരങ്ങളിലൊന്നായിരുന്നു കോന്നിയിലേത്. അക്ഷരാര്‍ത്ഥത്തില്‍ തൃകോണ മത്സരമെന്ന പ്രതീതി മണ്ഡലത്തിലുണ്ടാക്കിയത് കെ സുരേന്ദ്രന്‍റെ സാന്നിധ്യമായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപിയുടെ പ്രബലനായ നേതാവ്, ശബരിമല പ്രക്ഷോഭത്തില്‍ ജയില്‍വാസമനുഷ്ഠിച്ചതിന്‍റെ വീറുമായി സുരേന്ദ്രനെത്തിയപ്പോള്‍ കോന്നിയില്‍ തെരഞ്ഞെടുപ്പ് ചൂടും വര്‍ധിച്ചു. എല്ലാം കഴിഞ്ഞ്, കൂട്ടിക്കിഴിക്കലുകളെല്ലാം കഴിയുമ്പോള്‍ മൂന്നാം സ്ഥാനവുമായാണ് സുരേന്ദ്രന്‍ മടങ്ങുന്നത്. അങ്ങനെ തോറ്റമ്പി,...

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാസര്‍ഗോഡ് ഇന്നും കനത്ത മഴയും കാറ്റും തുടരും

കാസര്‍ഗോഡ്: (www.mediavisionnews.in) കാസര്‍ഗോഡ് ജില്ലയില്‍ ഇന്നും കനത്ത കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഇടുക്കി, കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, മലുപ്പുറം ജില്ലകളില്‍ ആണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ രണ്ട്...

താനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം; പി ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് പി കെ ഫിറോസ്

മലപ്പുറം: (www.mediavisionnews.in) താനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ ഇസ്ഹാക്ക് കൊല്ലപ്പെട്ട സംഭവത്തിൽ സിപിഐഎം നേതാവ് പി ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ഇസഹാക്കിനെ കൊലപ്പെടുത്തുന്നതിന് മുൻപ് പി ജയരാജൻ ഉൾപ്പെടെ യോഗം ചേർന്നിരുന്നു. ഇസഹാക്കിനെ കൊലപ്പെടുത്തിയവർ യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും ഫിറോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒക്ടോബർ 11 ന് പി...

മലപ്പുറത്ത് മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

മലപ്പുറം: (www.mediavisionnews.in) മലപ്പുറം താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് കൊല്ലപ്പെട്ടത്. രാത്രി എട്ടോടെയാണ് സംഭവം. വൈദ്യുതി നിലച്ച സമയത്താണ് അക്രമികള്‍ യുവാവിനെ ആക്രമിച്ചത്. ഇരുട്ടില്‍ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലയില്‍ ഇസ്ഹാഖിനെ കണ്ടത്. പരിക്കേറ്റ ഇയാളെ തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്ക്...

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

കോഴിക്കോട്: (www.mediavisionnews.in) അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദങ്ങളുടെ പ്രഭാവം മൂലം കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. 24ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മില്ലീമീറ്റര്‍ വരെ) അതിശക്തമായതോ (115...

ഇടത് കോട്ട കീഴടക്കിയ അരൂരിന്റെ റാണി; 59 വര്‍ഷത്തിന് ശേഷം അരൂര്‍ കോണ്‍ഗ്രസ് ‘കൈ’പിടിയില്‍

അരൂര്‍ (www.mediavisionnews.in)  നീണ്ട 59 വര്‍ഷത്തെ കാത്തിരിപ്പിനിടെ അരൂര്‍ കോണ്‍ഗ്രസ് ‘കൈ’പിടിയില്‍. അരൂരില്‍ ഷാനിമോള്‍ ഉസ്മാനാണ് കോണ്‍ഗ്രസിന് വേണ്ടി മിന്നുന്ന വിജയം സ്വന്തമാക്കിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മനു സി പുളിക്കലിനെ 2029 വോട്ടുകള്‍ക്കാണ് ഷാനിമോള്‍ ഉസ്മാന്‍ തോല്‍പ്പിച്ചത്. കഴിഞ്ഞ 59 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും കോണ്‍ഗ്രസിന് വിജയം നേടാന്‍ സാധിക്കാത്ത മണ്ഡലമായ അരൂരാണ്...

23 വർഷമായി കോൺഗ്രസ് കുത്തകയായിരുന്ന കോന്നി ഇത്തവണ ചുവപ്പണിഞ്ഞു; അട്ടിമറി വിജയം നേടി കെയു ജനീഷ് കുമാർ

തി​രു​വ​ന​ന്ത​പു​രം: (www.mediavisionnews.in) ശക്തമായ ത്രികോണ മത്സരം നടന്ന കോന്നി, പതിവ് തെറ്റിച്ച് ഇക്കുറി ഇടത്തേക്ക് ചരിഞ്ഞു. കോൺഗ്രസിനെ കൈവിട്ട കോന്നി എൽഡിഎഫിനെ കൈപിടിച്ചുയർത്തി. മണ്ഡലത്തിൽ എൽഡിഎഫിനെ പ്രതിനിധീകരിച്ചത് അഡ്വ.കെയു ജനീഷ് കുമാറാണ്. കോൺഗ്രസിലെ പടലപ്പിണക്കവും ബിഡിജെജെഎസ് ഇടഞ്ഞതും കോന്നിയിൽ ഇടത് പക്ഷത്തിന് ശക്തമായ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞു. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റാണ് ജനീഷ് കുമാർ. സാമൂദായിക...

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ്; വി കെ പ്രശാന്ത് ഇനി എംഎല്‍എ ബ്രോ

തി​രു​വ​ന​ന്ത​പു​രം: (www.mediavisionnews.in) പ്രവര്‍ത്തനമികവുകൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ മേയര്‍ ബ്രോ ഇനി മുതല്‍ എം എല്‍ എ ബ്രോ. വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് നേടിയത്. 14251 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വി കെ പ്രശാന്തിന്റെ വിജയം. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ ഉപതെരഞ്ഞെടുപ്പ് നടന്ന...

എറണാകുളത്ത് ടി.ജെ വിനോദ് വിജയിച്ചു

തി​രു​വ​ന​ന്ത​പു​രം: (www.mediavisionnews.in) എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദ് വിജയിച്ചു. 3673 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയം പിടിച്ചടക്കിയത്. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി മനു റോയ് രണ്ടാമതാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സി.ജി രാജഗോപാലിനായിരുന്നു ലീഡ്. മൂന്ന് വോട്ടിനായിരുന്നു രാജഗോപാലിന്റെ ലീഡ്. മനു റോയിയുടെ അപരനും വന്‍തോതില്‍...

ഉപതിരഞ്ഞെടുപ്പ് ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; രാവിലെ എട്ടരയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും, മഞ്ചേശ്വരവും വട്ടിയൂര്‍ക്കാവും കോന്നിയും യി.ഡി.എഫിന് നിര്‍ണായകം

തിരുവനന്തപുരം: (www.mediavisionnews.in) അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടുമണിയോടെ ആരംഭിക്കും. എട്ടരയോടെ ആദ്യഫലസൂചനകള്‍ പുറത്തുവരും. വട്ടിയൂര്‍ക്കാവ് 12, അരൂരില്‍ 14, കോന്നിയില്‍ 16, മഞ്ചേശ്വരത്ത് 17, എറണാകുളത്ത് 10 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നതിനാല്‍ അന്തിമ ഫലത്തിന് അവസാന റൗണ്ടുകള്‍ വരെ കാത്തിരിക്കേണ്ടി വരും. നറുക്കിട്ടെടുക്കുന്ന...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img