Kerala

പൗരത്വഭേദഗതി നിയമത്തില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് ഇനിയും സമരം ഉണ്ടാകണം; കോണ്‍ഗ്രസ് നിലപാട് തള്ളി ലീഗ്

തിരുവനന്തപുരം: (www.mediavisionnews.in) പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ ഇടതുമുന്നണിക്കൊപ്പം ചേര്‍ന്ന് ഇനി സമരത്തിനില്ലെന്ന കോണ്‍ഗ്രസ് നിലപാടില്‍ വിയോജിപ്പുമായി മുസ്‌ലീം ലീഗ്. സംയുക്ത സമരം ഇനിയും ഉണ്ടാകണമെന്നാണ് ലീഗിന്റെ നിലപാടെന്ന് മുസ്‌ലീം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പൗരത്വഭേദഗതി ബില്ലിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന് കാണിക്കാനാണ് സംയുക്ത പ്രതിഷേധമെന്ന് മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്...

‘നരേന്ദ്രമോദീ ഈ രാജ്യം നിങ്ങളുടെ തന്തയുടെ വകയല്ല’; മഹാരാജാസിന്റെ കവാടത്തില്‍ എസ്.എഫ്.ഐ യുടെ ബാനര്‍

എറണാകുളം (www.mediavisionnews.in) : പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ കോളേജുകളിലായി രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമാവുകയാണ്. എറണാകുളം മഹാരാജാസ് കോളേജിന്റെ കവാടത്തില്‍ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ കെട്ടിയ ബാനറാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. നരേന്ദ്രമോദീ ഈ രാജ്യം നിങ്ങളുടെ തന്തയുടെ വകയല്ല എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്. സി.എ.എയും എന്‍.ആര്‍.സിയും റദ്ദാക്കുക എന്നും ബാനറില്‍ എഴുതിയിരിക്കുന്നു. നിശബ്ദതയെന്നാല്‍ യോജിപ്പാണ്. ഒരു തെമ്മാടിയേയും...

നിയമം പ്രാബല്യത്തില്‍ വരാത്തതുകൊണ്ടാണ് സ്റ്റേ നല്‍കാഞ്ഞത്; നോട്ടിസ് അയച്ചത് വലിയ വിജയം; കേന്ദ്രം മറുപടി പറയേണ്ടി വരും: മുസ്ലിം ലീഗ്

ന്യൂദല്‍ഹി: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്ത് മുസ്‌ലീം ലീഗ്. നിയമം പ്രാബല്യത്തില്‍ വരാത്തതുകൊണ്ടാണ് സ്റ്റേ ഇല്ലാത്തതെന്നും സ്റ്റേ ഹരജിയില്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും മുസ്‌ലീം ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സ്‌റ്റേ ഇല്ലെന്നും നിയമവുമായി മുന്നോട്ടുപോകാമെന്നും അല്ല സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. അങ്ങനെയല്ല...

വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ: മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധിച്ച്‌ നടി അനശ്വര രാജന്‍

(www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് നടി അനശ്വര രാജന്‍. ''വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ, പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക'' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ താരം കുറിച്ചിരിക്കുന്നത്. 'ഉദാഹരണം സുജാത', 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍', എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് അനശ്വര രാജന്‍. പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ച് നിരവധി മലയാള ചലച്ചിത്ര താരങ്ങളാണ് ഇതിനോടകം...

‘ഒരുമയെ തകര്‍ക്കുന്ന എന്തിനെയും നിരുത്സാഹപ്പെടുത്തണം’; പൗരത്വ ഭേദഗതിയില്‍ പ്രതികരണവുമായി മമ്മൂട്ടിയും

കൊച്ചി: (www.mediavisionnews.in) പൗരത്വ ഭേദഗതിക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുന്നതിനിടയില്‍ പ്രതികരണവുമായി നടന്‍ മമ്മൂട്ടിയും. കലാ-സാംസ്കാരിക മേഖലയില്‍ നിന്ന് വ്യാപകമായി പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കെയാണ് മമ്മൂട്ടിയുടെ പ്രതികരണം. 'ജാതി, മതം, വര്‍ഗ്ഗം തുടങ്ങിയ എല്ലാ പരിഗണനകള്‍ക്ക് അതീതമായി നമ്മള്‍ ഉയര്‍ന്നാല്‍ മാത്രമേ ഒരു രാഷ്ട്രമെന്ന നിലയില്‍ നമുക്ക് ഉന്നതിയുണ്ടാകൂ… ആ ഒരുമയെ തകര്‍ക്കുന്ന എന്തും നിരുത്സാഹപ്പെടുത്തേണ്ടതാണ്.'- എന്നാണ്...

പൌരത്വ ഭേദഗതി നിയമം; ഇടതുപക്ഷവുമായി ഒന്നിച്ച് സമരമുണ്ടാകില്ലെന്ന് യു.ഡി.എഫ്

തിരുവനന്തപുരം (www.mediavisionnews.in) :  പൗരത്വ ഭേദഗതി നിയമം സർക്കാരുമായി ചേർന്ന് സമരം ചെയ്തതിൽ യുഡിഎഫിൽ ഉണ്ടായ അതൃപ്തി പരിഹരിച്ചതായി കൺവീനർ ബെന്നി ബെഹനാൻ. ഒരു സന്ദേശം കൊടുക്കുക എന്നതായിരുന്നു ഇന്നലത്തെ സമരത്തിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ആരുടെയെങ്കിലും ക്ഷണം സ്വീകരിച്ച് പിന്നിൽ പോയി നിന്ന് സമരം നടത്താൻ യു.ഡി.എഫ് ഇല്ലെന്നും ഇടതുപക്ഷവുമായി ഒന്നിച്ച് ഇനി സമരമുണ്ടാകില്ലെന്നും ബെന്നി...

സിഐയുടെ കോളർ പിടിച്ച് തള്ളി ഹർത്താൽ അനുകൂലി; ബസ് തകർത്ത് മുഖംമൂടി സംഘം

തിരുവനന്തപുരം: (www.mediavisionnews.in) ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ 233 പേരെ അറസ്റ്റ് ചെയ്തു. അക്രമം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. എറണാകുളം റൂറലിൽ 55 പേരെ അറസ്റ്റു ചെയ്തു. മറ്റു ജില്ലകളിലെ അറസറ്റ് ഇങ്ങനെ: തൃശൂർ–51, ഇടുക്കി–35, പാലക്കാട്–21, കണ്ണൂർ–13, കോട്ടയം–12, വയനാട്–8. സംസ്ഥാനത്ത് ഹർത്താൽ അനുകൂലികൾ വ്യാപകമായി കെഎസ്ആർടിസി ബസുകൾ എറിഞ്ഞു തകർത്തു....

‘സമാധാനപരമായി പ്രതിഷേധിക്കണം’; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ പിന്തുണച്ച് ദുൽഖർ സൽമാൻ

(www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് നടൻ ദുൽഖർ സൽമാൻ. തൻ്റെ ഫെസ്ബുക്ക് പേജിലൂടെയാണ് ദുൽഖർ നിയമത്തിനെതിരെ പ്രതികരിക്കുകയും പ്രതിഷേധത്തിനു പിന്തുണ അറിയിക്കുകയും ചെയ്തത്. ഇന്ത്യയുടെ ഒരു ഭൂപടത്തിനൊപ്പം ‘ഈ അതിർത്തിക്കപ്പുറത്ത് നമ്മളെ അവർ വിളിക്കുന്നത് ഇന്ത്യക്കാരനെന്നാണ്’ എന്ന് എഴുതിയിരിക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് ദുൽഖർ രംഗത്തു വന്നത്. ‘മതനിരപേക്ഷത, ജനാധിപത്യം,...

ഹര്‍ത്താലിനിടെ പരക്കെ അക്രമം; വാഹനങ്ങള്‍ തടഞ്ഞു, നിരവധി പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: (www.mediavisionnews.in)  ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ പരക്കെ അക്രമം. ഹർത്താൽ അനുകൂലികൾ പലയിടങ്ങളിലും ബസുകള്‍ തടയുകയും ചിലയിടങ്ങളില്‍ ബസുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. കടകൾ അടപ്പിക്കാനും വാഹനങ്ങൾ തടയാനും ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പല ജില്ലകളിലും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല....

‘പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്’; സംയുക്ത സമിതിയുടെ ഹര്‍ത്താല്‍ തടയണമെന്ന ഹിന്ദു ഹെല്‍പ് ലൈന്റെ ഹരജി തള്ളി ഹൈക്കോടതി

കൊച്ചി: (www.mediavisionnews.in) പൗരത്വ നിയമത്തിനെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തടയണമെന്ന ഹരജി തള്ളി ഹൈക്കോടതി. ഹിന്ദു ഹെല്‍പ് ലൈന്‍ നല്‍കിയ ഹരജിയാണ് തള്ളിയത്. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് എന്ന് വിലയിരുത്തിയായിരുന്നു ഹൈക്കോടതി ഹരജി തള്ളിയത്. ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് ശ്രീനാഥ് പത്മനാഭന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി പരാമര്‍ശം. ഹര്‍ത്താല്‍ നിയമാനുസൃതമല്ലെന്നും സര്‍ക്കാര്‍ ഹര്‍ത്താല്‍...
- Advertisement -spot_img

Latest News

ഇറാൻ മിസൈൽ ആക്രമണം; അബുദാബിയിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...
- Advertisement -spot_img