Thursday, January 22, 2026

Kerala

ഷഹലയുടെ മരണം: വയനാട് എ​സ്‌എ​ഫ്‌ഐ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം, ക​ള​ക്‌ട്രേ​റ്റി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി പ്ര​വ​ര്‍​ത്ത​ക​ര്‍

വയനാട്: (www.mediavisionnews.in) സുൽത്താൻ ബത്തേരിയിൽ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ററി സ്കൂളിൽ ക്ലാസ് മുറിയിൽ വച്ച് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ കളക്ടേറ്റ് മാര്‍ച്ചിൽ സംഘര്‍ഷമായി. നൂറോളം വരുന്ന പ്രതിഷേധക്കാര്‍ കളക്ട്രേറ്റിനകത്തേക്ക് ഓടിക്കയറി. വിവിധ ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടു. ജീവനക്കാര്‍ പുറത്തിറങ്ങി നിൽക്കുന്ന അവസ്ഥയിലാണ്. പെൺകുട്ടികൾ അടക്കം...

ക്ഷേത്രപരിസരത്ത് ആയുധപരിശീലനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍; നിയമഭേദഗതി ഉടന്‍

തിരുവനന്തപുരം (www.mediavisionnews.in) സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ തിരുവിതാംകൂര്‍-കൊച്ചി മതസ്ഥാപന ഭേദഗതി ബില്ലില്‍ ക്ഷേത്ര പരിസരങ്ങളില്‍ നടത്തുന്ന ആയുധ പരിശീലനം നിരോധിക്കാന്‍ വ്യവസ്ഥ. ക്ഷേത്ര പരിസരങ്ങളില്‍ ആയുധപരിശീലനം നിരോധിക്കാനും നിയമം ലംഘിക്കുന്നവര്‍ക്ക് ആറ് മാസം തടവോ 5000 രൂപ പിഴയോ ആണ് കരട് ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്.. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആയുധപരിശീലനം തടയാന്‍ നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രിയും ദേവസ്വം...

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം; നിയമം ലംഘിക്കുന്നവര്‍ക്ക് 10,000 രൂപ പിഴ

തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം. ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കുമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഉത്പാദനവും വിപണനവും ഉപഭോഗവും ജനുവരി ഒന്നുമുതല്‍ നിരോധിക്കുമെന്നും യോഗത്തില്‍ തീരുമാനമായി. നിയമം ലഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തും ആദ്യം 10,000 രൂപയും ആവര്‍ത്തിച്ചാല്‍ 50,000 രൂപയുമാണ് പിഴ. മാലിന്യം ശേഖരിക്കുന്ന വലിയ പ്ലാസ്റ്റിക് കവറുകള്‍ക്കും...

പത്ത് കോടി വരെ മുതൽമുടക്കുള്ള ബിസിനസ് തുടങ്ങാൻ ഇനി മുൻകൂർ അനുമതി വേണ്ട; സുപ്രധാന ബിൽ നിയമസഭ പാസാക്കി

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇനി മുന്‍കൂര്‍ അനുമതി വാങ്ങാതെ 10 കോടി വരെ മുതല്‍ മുടക്കുളള വ്യവസായം തുടങ്ങാം. 'കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ ബില്‍-2019' നിയമസഭ പാസാക്കി. കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ സുവര്‍ണ അദ്ധ്യായമായി ഇത് മാറുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. കേരളത്തിലെ വ്യവസായ നിക്ഷേപ അന്തരീക്ഷം കൂടുതല്‍ മികവുറ്റതാക്കാനാണ് ഉദാരമായ വ്യവസ്ഥകളുള്ള...

ഹെല്‍മറ്റ് വേട്ട വേണ്ട, ഓടിച്ചിട്ട് പിടിക്കരുത്; മുന്നറിയിപ്പുമായി ഹൈക്കോടതി

കൊച്ചി: (www.mediavisionnews.in) ഹെല്‍മെറ്റില്ലാത്ത യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം.ട്രാഫിക് നിയമ ലംഘകരെ പിടിക്കാന്‍ പോലീസ് നവീന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും റോഡിനു നടുവില്‍ നിന്ന് ഹെല്‍മെറ്റ് ഇല്ലാത്തവരെ പിടിക്കാനോ പിന്തുടരാനോ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. ഇതു സംബന്ധിച്ച 2012 ലെ ഡി.ജി.പിയുടെ സര്‍ക്കുലര്‍ പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ട മലപ്പുറം സ്വദേശിയുടെ ഹര്‍ജിയിലാണ്...

ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ നിലപാടെന്ന് മുസ്ലിം ലീഗ്

ദില്ലി: (www.mediavisionnews.in) അയോധ്യ കോടതി വിധിയ്ക്കെതിരെയുള്ള നിയമനടപടികളിൽ കോൺഗ്രസിന്‍റെ പിന്തുണ തേടി പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കൾ അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടു. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ കോണ്‍ഗ്രസ് നിലപാടിലുള്ള അതൃപ്തി മുസ്ലീം ലീഗ് നേതാക്കള്‍ അറിയിച്ചു. അയോധ്യ ഭൂമിതർക്ക കേസിൽ സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു....

ഷാഫിക്ക് മർദ്ദനം: ആഞ്ഞടിച്ച് പ്രതിപക്ഷം, പ്രക്ഷുബ്ധമായി നിയമസഭ, ഡയസിൽ കയറിയും പ്രതിഷേധം; സഭാ മര്യാദകള്‍ ലംഘിച്ചെന്ന് സ്പീക്ക‍ർ

തിരുവനന്തപുരം: (www.mediavisionnews.in) ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ നിയമസഭ ഇന്ന് പ്രക്ഷുബ്ധമായി. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷം നിയമസഭയെ ഇളക്കിമറിക്കുകയായിരുന്നു. കെഎസ്‍യു മാര്‍ച്ചില്‍ എംഎല്‍എയെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്ന പ്രതിപക്ഷ നേതാവ് രൂക്ഷ പ്രതികരണമാണ് നിയമസഭാ നടപടികള്‍ ആരംഭിച്ചത് മുതല്‍ നടത്തിയത്....

മദ്‌റസാ കെട്ടിടഫണ്ടിലേക്ക് മോതിരം ഊരി നല്‍കി പൊലിസുകാരി, വൈറലായി എഫ്.ബിയില്‍ സാദിഖലി തങ്ങളുടെ പോസ്റ്റ്‌

കണ്ണൂര്‍: (www.mediavisionnews.in) മദ്രസാ കെട്ടിട ധനസമാഹരണ വേദിയില്‍ സ്വര്‍ണ മോതിരം ഊരി നല്‍കിയ വനിതാ എസ്.ഐയെ അഭിനന്ദിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായി ചെറുവാഞ്ചേരിയില്‍ തിങ്കളാഴ്ച ചിരാറ്റ കുഞ്ഞിപ്പള്ളി മിസ്ബാഹുല്‍ ഹുദാ മദ്രസാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മദ്രസാ ശിലാസ്ഥാപന ചടങ്ങിനു ശേഷമുള്ള ഫണ്ട് ശേഖരണ വേദിയിലായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ണവം...

പള്ളികളിലെ ഉച്ചഭാഷിണി ബാങ്കിനും നിര്‍ബന്ധമായി കേള്‍പ്പിക്കേണ്ടതിനും മാത്രം ഉപയോഗിക്കണമെന്ന് ജിഫ്‌രി തങ്ങള്‍; ‘പ്രയാസമുണ്ടെങ്കില്‍ ശബ്ദം കുറയ്ക്കുകയോ പള്ളിയുടെ അകത്ത് മാത്രം പരിമിതപ്പെടുത്തുകയോ ചെയ്യുക’

കോഴിക്കോട്: (www.mediavisionnews.in) മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണി ബാങ്കിനും നിര്‍ബന്ധമായി കേള്‍പ്പിക്കേണ്ടതിനും ഉപയോഗിക്കുന്നതാണ് നല്ലതെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി  മുത്തുകോയ തങ്ങള്‍. മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടെങ്കില്‍ ബാങ്കല്ലാത്തതും നിര്‍ബന്ധമായും കേള്‍പ്പിക്കേണ്ടതല്ലാത്തതുമായ കാര്യങ്ങള്‍ ശബ്ദം കുറക്കുകയോ പള്ളിയുടെ അകത്ത് മാത്രം പരിമിതപ്പെടുത്തുകയോ ചെയ്യുന്നതാണ് ഉത്തമമെന്നും അദ്ദേഹം പറഞ്ഞു. സുപ്രഭാതം ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജിഫ്‌രി തങ്ങള്‍മുത്തുകോയ...

‘ഇസ്‌ലാമിക തീവ്രവാദം എന്നാല്‍ എന്‍.ഡി.എഫും പോപുലര്‍ ഫ്രണ്ടും’; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി പി. മോഹനന്‍

കോഴിക്കോട്: (www.mediavisionnews.in) മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് മുസ്ലിം തീവ്രസംഘടനകളാണെന്ന വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. ഇസ്‌ലാമിക തീവ്രവാദം എന്ന പ്രയോഗത്തിലൂടെ താന്‍ ഉദ്ദേശിച്ചത് എന്‍.ഡി.എഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ‘പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടയില്‍ ഞാന്‍ വിമര്‍ശനത്തിന് വിധേയമാക്കിയത് തീവ്രവാദ സംഘടനകളെയാണ്. മുസ്‌ലിം തീവ്രവാദ സംഘടനയെന്ന് പറഞ്ഞാല്‍ എന്‍.ഡി.എഫും പോപ്പുലര്‍ ഫ്രണ്ടുമാണെന്ന്...
- Advertisement -spot_img

Latest News

സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം, എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ

ന്യൂഡൽഹി: വോട്ടർപട്ടിക പരിഷ്കരണം നടത്തുമ്പോൾ അതിൽനിന്ന് പുറത്താക്കപ്പെടുന്നവർക്ക്‌ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് സുപ്രീംകോടതി. ഒരു അധികാരവും സ്വതന്ത്രമല്ലെന്നും എസ്‌ഐആർ (തീവ്ര വോട്ടർപട്ടിക പരിഷ്കരണം) കേസ് പരിഗണിക്കവേ, ചീഫ്...
- Advertisement -spot_img