Kerala

രാജ്യത്തുനിന്ന് ഒരുവിഭാഗത്തെ ഒഴിവാക്കാനുള്ള സംഘപരിവാര്‍ അജണ്ട വ്യാമോഹം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

കൊല്ലം: (www.mediavisionnews.in) രാജ്യത്തു നിന്നു ഒരുവിഭാഗത്തെ ഒഴിവാക്കാനുള്ള സംഘപരിവാര്‍ അജണ്ട വ്യാമോഹമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ അറുപതാം വാര്‍ഷിക സമാപന സമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു സമാപന സമ്മേളനം. പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിജ്ഞയെടുത്തായിരുന്നു സമാപനസമ്മേളനത്തിന്റെ തുടക്കം. നിയമത്തിനെതിരായ പ്രതിഷേധവും ആശങ്കകളും...

പ്ലാസ്റ്റിക് നിരോധനത്തിനെതിരെ ജനുവരി രണ്ട് മുതല്‍ വ്യാപാരികളുടെ കടയടപ്പ് സമരം

തിരുവനന്തപുരം: (www.mediavisionnews.in) ജനുവരി ഒന്ന് മുതല്‍ സംസ്ഥാന വ്യാപകമായി പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി. കൃത്യമായ ബന്ദല്‍ സംവിധാനം ഒരുക്കാതെയുള്ള പ്ലാസ്റ്റിക് നിരോധനത്തോട് സഹകരിക്കില്ലെന്നും പ്ലാസ്റ്റിക് നിരോധനം കൃത്യമായി ആസൂത്രണമില്ലാതെ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ജനുവരി ഒന്ന് മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചു. കോഴിക്കോട് ചേര്‍ന്ന...

പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ കേരള നിയമസഭ; പ്രത്യേക സമ്മേളനം ചൊവ്വാഴ്ച

തിരുവനന്തപുരം: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ കേരള നിയമസഭ. ഇതിനായി ഡിസംബര്‍ 31 ചൊവ്വാഴ്ച നിയമസഭയുടെ പ്രത്യേകമ്മേളനം ചേരും. ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ സംവരണം 10 വര്‍ഷം കൂടി നീട്ടുന്നതിനുള്ള അംഗീകാരം നല്‍കലും ഈ സമ്മേളനത്തില്‍ ഉണ്ടാകും. ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം ഒഴിവാക്കിയതിനെതിരായ പ്രമേയവും...

സര്‍വകക്ഷിയോഗം കഴിഞ്ഞു; പൗരത്വ നിയമത്തിനെതിരെ യോജിച്ച പ്രതിഷേധത്തിന് രൂപം നല്‍കും

തിരുവനന്തപുരം (www.mediavisionnews.in) : പൗരത്വ നിയമത്തിനോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം അവസാനിച്ചു. പൗരത്വ നിയമത്തിമനെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുന്ന നടപടിയെ ചോദ്യം ചെയ്ത് സര്‍വകക്ഷി സംഘം രാഷ്ട്രപതിയെ കാണണമെന്ന് യോഗത്തില് ആവശ്യമുയര്‍ന്നു. ഭാവി പരിപാടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും സര്‍വകക്ഷിയോഗം ചുമതലപ്പെടുത്തി. അതേസമയം പൗരത്വ നിയമത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക നിയമസഭാ...

‘മണിനാദം മുഴങ്ങുന്ന ചര്‍ച്ചില്‍ നിന്ന് ബാങ്കുവിളി മുഴങ്ങി’; പൗരത്വ നിയമത്തിനെതിരെ കോതമംഗലം ക്രിസ്ത്യന്‍ പള്ളിമുറ്റത്ത് മഗ്‌രിബ് നമസ്‌കാരം- വീഡിയോ

കൊച്ചി: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ വേറിട്ട പ്രതിഷേധം. കോതമംഗലം മാര്‍ത്തോമ ചെറിയപള്ളി മുറ്റത്ത് ഒത്തുകൂടി ഇസ്‌ലാം മത വിശ്വാസികള്‍ മഗ്‌രിബ് നമസ്‌കാരം നടത്തി. ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് നടത്തിയ പരിപാടിയിലായിരുന്നു മതസൗഹാര്‍ദം നിറഞ്ഞുനിന്ന ഈ പ്രതിഷേധം നടന്നത്. യൂത്ത് ലീഗ് നേതാവ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണു നമസ്‌കാരത്തിനു നേതൃത്വം നല്‍കിയത്. മൂവാറ്റുപുഴയില്‍...

സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്ത് വയോധികയുടെ സ്വര്‍ണ്ണമാല കൈക്കലാക്കി മുങ്ങിയ ഉപ്പള സ്വദേശി തൃശൂരില്‍ പിടിയില്‍

തൃശൂര്‍: (www.mediavisionnews.in) സര്‍ക്കാരില്‍ നിന്ന് ധനസഹായം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് വയോധികയുടെ ഒന്നരപ്പവന്‍ സ്വര്‍ണ്ണമാല കൈക്കലാക്കി മുങ്ങിയ കാസര്‍കോട് ഉപ്പള സ്വദേശി തൃശൂരില്‍ പൊലീസ് പിടിയിലായി. ഉപ്പള കൈക്കമ്പയിലെ മുഹമ്മദ് മുസ്തഫയെ(40)യാണ് തൃശൂര്‍ ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്. ഈയിടെയാണ് വയോധികയുടെ സ്വര്‍ണ്ണമാലയുമായി മുഹമ്മദ് മുസ്തഫ മുങ്ങിയത്. മാസങ്ങള്‍ക്ക് മുമ്പ് തളിപ്പറമ്പിലെ ഒരു സ്ത്രീയില്‍ നിന്നും...

എല്‍.ഡി.എഫിന്‍റെ മനുഷ്യച്ചങ്ങലയില്‍ പ​ങ്കെടുക്കില്ല -എം.കെ. മുനീര്‍

കോഴിക്കോട് (www.mediavisionnews.in): പൗരത്വ ഭേദഗതി നിയമത്തിനെതിരായി​ എല്‍.ഡി.എഫ്​ നടത്തുന്ന മനുഷ്യച്ചങ്ങലയില്‍ പ​ങ്കെടുക്കില്ലെന്ന്​ മുസ്​ലിം ലീഗ്​ നേതാവ്​ എം.കെ മുനീര്‍. എന്നാല്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പ​ങ്കെടുക്കുമെന്നും മുനീര്‍ വ്യക്​തമാക്കി. മനുഷ്യച്ചങ്ങല പരിപാടി തീരുമാനിച്ചതിന്​ ശേഷമല്ല അറിയിക്കേണ്ടിയിരുന്നത്​. യോജിച്ച പ്രക്ഷോഭങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ അറിയിക്കണം. അല്ലാതെ എ.കെ.ജി സെന്‍ററില്‍ നിന്നല്ല ഇത്തരം അറിയിപ്പുക്കള്‍ ​വരേണ്ടതെന്നും...

സംസ്ഥാനത്തെ തടങ്കല്‍ പാളയങ്ങള്‍: പ്രചാരണം വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം (www.mediavisionnews.in):സംസ്ഥാനത്ത് വിദേശികളെ പാര്‍പ്പിക്കാനായി തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കാന്‍ ആലോചന എന്ന വാര്‍ത്തയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഡിറ്റെന്‍ഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. ദി ഹിന്ദു ദിനപത്രത്തില്‍ 'state plans detention centre' എന്ന...

36 ലക്ഷത്തിന്റെ സ്വർണവുമായി കാസര്‍കോട് സ്വദേശിയുള്‍പെടെ 2 പേര്‍ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയില്‍

കരിപ്പൂർ: (www.mediavisionnews.in) ക്രിസ്മസ് ദിനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽനിന്നായി 35.5 ലക്ഷം രൂപ വിലവരുന്ന 955 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. ദുബായിൽനിന്ന് എത്തിയ ഐ എക്സ് 344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്നിറങ്ങിയ കാസർകോട് സ്വദേശി അഹമ്മദ് അമീൻ (32) ചെക്കിങ്‌...

ആരാധനാലയങ്ങള്‍ക്കും സാംസ്കാരികസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം: (www.mediavisionnews.in) ആരാധനാലയങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമി വ്യവസ്ഥകൾക്ക് വിധേയമായി പതിച്ചു നൽകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ആരാധനാലയങ്ങള്‍ക്ക് പരമാവധി ഒരു ഏക്കറും ശ്മശാനങ്ങള്‍ക്ക് 75 സെന്‍റുമായിരിക്കും നല്‍കുക. കാലപരിധിയുടെ അടിസ്ഥാനത്തില്‍ ഭൂമിയുടെ വില നിശ്ചയിക്കാന്‍ റവന്യു വകുപ്പിനെ ചുമതലപ്പെടുത്തി. സ്വാതന്ത്ര്യത്തിനു മുമ്പ് കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് ന്യായവിലയുടെ...
- Advertisement -spot_img

Latest News

ഉടൻ കരാറിൽ എത്തിയില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങളും എണ്ണക്കിണറുകളും ആക്രമിക്കും: ട്രംപ്

വാഷിംഗ്‌ടൺ: ഉടൻ കരാറിൽ എത്തുകയും ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കുകയും ചെയ്തില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങളും എണ്ണക്കിണറുകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും തകർക്കുമെന്ന് അമേരിക്കൻ...
- Advertisement -spot_img