Kerala

‘സർക്കാർ അധികാരമേല്‍ക്കുന്നത് ഭരണഘടനയെ സാക്ഷി നിർത്തി,ആര്‍എസ്എസ് അജണ്ട നടപ്പാക്കാനല്ല’: മുഖ്യമന്ത്രി

കണ്ണൂര്‍ (www.mediavisionnews.in) : ദേശീയ ജനസംഖ്യ രജിസ്റ്റർ കേരളത്തിൽ ഉണ്ടാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍പിആറിനുള്ള എന്യൂമറേഷൻ പ്രവർത്തനം കേരളത്തിൽ നടത്തില്ലെന്നും ആർക്കും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ അധികാരത്തിൽ വരുന്നത് ഭരണഘടനയെ സാക്ഷി നിർത്തിയാണ്, ആര്‍എസ്എസ് അജണ്ട നടപ്പാക്കാനല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസ്സാക്കിയതിനും സുപ്രീംകോടതിയെ സമീപിക്കുകയും...

എന്തിനാണ് നാലാഴ്ച സമയം? ; സി.എ.എ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാര്‍

കോഴിക്കോട്: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതി സ്റ്റേ ചെയ്യാനാവില്ലെന്ന സുപ്രീം കോടതി വിധിക്കെതിരെ അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ രംഗത്ത്. ഭരണഘടനയെ ഛിന്നഭിന്നമാക്കുന്ന നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതില്‍ എന്തിനാണ് നാലാഴ്ചത്തേക്ക് സമയം നല്‍കിയതെന്ന് അദ്ദേഹം ചോദിച്ചു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട്...

പൗരത്വ നിയമത്തിനെതിരെ കാസർകോട് ജില്ലാപഞ്ചായത്തിന്‍റെ പ്രമേയം; തടഞ്ഞ് ഹൈക്കോടതി

കൊച്ചി: (www.mediavisionnews.in) പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രമേയം അവതരിപ്പിക്കാനുള്ള കാസർകോട് ജില്ലാപഞ്ചായത്തിന്‍റെ നീക്കം ഹൈക്കോടതി തടഞ്ഞു. പ്രമേയാവതരണം ഹൈക്കോടതി മൂന്ന് ആഴ്ചയ്ക്ക് സ്റ്റേ ചെയ്തു. ഈ മാസം 23 ന് ചേരുന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് പ്രമേയം പാസാക്കാൻ തീരുമാനിച്ചിരുന്നത്. ജില്ലാ പഞ്ചായത്തിനും സര്‍ക്കാരിനും നോട്ടീസയക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്. കോടതി സ്റ്റേ ചെയ്തതോടെ നീക്കം...

വഴിയെവച്ച് തടഞ്ഞുനിര്‍ത്തി സി.എ.എയെ അനുകൂലിച്ച് വീഡിയോ ചെയ്യാന്‍ ആവശ്യപ്പെട്ടു വിസമ്മതിച്ച മദര്‍സ് വിദ്യാര്‍ഥിയെ ക്രൂരമായി ആക്രമിച്ച് സംഘപരിവാര്‍

ഷൊര്‍ണൂര്‍: (www.mediavisionnews.in) പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് സംസാരിക്കാന്‍ വിസമ്മതിച്ച ദര്‍സ് വിദ്യാര്‍ഥിക്കു നേരെ സംഘപരിവാറിന്റെ ക്രൂര ആക്രമണം. ചെറുതുരുത്തി നെടുംപുര സ്വദേശി മുബാറക്കിനാണ് (17) ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടിവന്നത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംസാരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും മുബാറക് വിസമ്മതിച്ചു. അതേ തുടര്‍ന്നാണ് സംഘപരിവാറിന്റെ ആക്രമണമുണ്ടായത്. ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുവെച്ച് തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. കോഴിക്കോട്...

തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും ഇന്ധനവിലയില്‍ കുറവ്; പെട്രോളിന് 11 പൈസയും ഡീസലിന് 19 പൈസയും കുറഞ്ഞു

ന്യൂഡല്‍ഹി: (www.mediavisionnews.in) തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞു. പെട്രോള്‍ വില 11 പൈസയും ഡീസല്‍വില 19 പൈസയുമാണ് തിങ്കളാഴ്ച കുറഞ്ഞത്. കഴിഞ്ഞ 10 ദിവസത്തെ വില പരിശോധിച്ചാല്‍ പെട്രോളിന് ശരാശരി 98 പൈസയും ഡീസലിന് 1.85 രൂപയുമാണ് കുറഞ്ഞത്. ഡല്‍ഹിയില്‍ പെട്രോളിന് 74.98 രൂപയാണ് തിങ്കളാഴ്ചയിലെ വില. ഡീസലിനാകട്ടെ 68.26 രൂപയും. മുംബൈയിലാകട്ടെ...

എൻ.പി.ആറും എൻ.ആർ.സിയും നടപ്പാക്കില്ലെന്ന് മന്ത്രിസഭാ യോഗ തീരുമാനം;

തിരുവനന്തപുരം: (www.mediavisionnews.in) ദേശീയ പൗരത്വ രജിസ്റ്ററും (എൻ.ആർ.സി) ദേശീയ ജനസംഖ്യ രജിസ്റ്ററും (എൻ.പി.ആർ) സംസ്ഥാനത്ത് നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം. ഇക്കാര്യം കേന്ദ്ര സെൻസസ് ഡയറക്ടറെ ഔദ്യോഗികമായി അറിയിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.  ജനസംഖ്യ കണക്കെടുപ്പ് സംസ്ഥാനത്ത് പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട്. ജനന തീയതി, മാതാപിതാക്കളുടെ വിവരങ്ങൾ എന്നിവ സെൻസസ് ചോദ്യാവലിയിൽ നിന്ന് ഒഴിവാക്കിയാവും സെൻസസ് പൂർത്തിയാക്കുക. തദ്ദേശ വാർഡ് വിഭജന...

വീണ്ടും സംസ്ഥാനത്തെ പിടിച്ചുകുലുക്കുമോ സോളാര്‍? സരിത നായരെ സമീപിച്ച്‌ കേന്ദ്ര ഏജന്‍സികള്‍; ബിജെപിയുടെ രാഷ്ട്രീയ തന്ത്രമെന്നും സൂചന

തിരുവനന്തപുരം: (www.mediavisionnews.in) വീണ്ടും സോളാര്‍ കേസ് സജീവ ചര്‍ച്ചയാക്കി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഇടപെടല്‍. സോളാര്‍ കേസിന്റെ വിശദാംശങ്ങള്‍ തേടിയും കേസ് അന്വേഷണത്തിന്റെ പുരോഗതി അന്വേഷിച്ചും കേന്ദ്ര അന്വേഷണ ഏജന്‍സി സമീപിച്ചെന്ന് വെളിപ്പെടുത്തി സരിത എസ് നായര്‍ തന്നെയാണ് രംഗത്തെത്തിയത്. കേസിന്റെ അന്വേഷണ പുരോഗതി തേടിയെന്നാണ് സരിത നായര്‍ പറയുന്നത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ള...

പ്രതിഷേധങ്ങള്‍ ഒറ്റക്കായാലും യോജിച്ചായാലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമസ്തയുടെ പിന്തുണയുണ്ടാവും: ജിഫ്രി തങ്ങള്‍

കോഴിക്കോട്: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ ഒറ്റക്കായാലും യോജിച്ചായാലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമസ്തയുടെ പിന്തുണയുണ്ടാവുമെന്ന് പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. കോഴിക്കോട്ട് യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ചരിത്രം എല്ലാവരും ഒന്നിച്ചു നിന്നതാണ്. ഇത്തരമൊരു ചരിത്രം സ്വാതന്ത്ര സമരകാലത്താണ് നാം നേരത്തെ കേട്ടത്. ഈ ഒരുമിച്ചുള്ള...

കര്‍ണാടകത്തില്‍നിന്ന് ശബരിമലയിലെത്തിയ മുസ്ലിങ്ങളെ പോലീസ് തടഞ്ഞു; ദര്‍ശനം നടത്താതെ മടങ്ങി

പത്തനംതിട്ട: (www.mediavisionnews.in) പരമ്പരാഗത വേഷത്തിലെത്തിയ മുസ്ലിങ്ങള്‍ ഉണ്ടായിരുന്നതിന്റെ പേരില്‍, ശബരിമല ദര്‍ശനത്തിനെത്തിയ കര്‍ണാടക സംഘത്തെ പോലീസ് തടഞ്ഞുവെച്ചു. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചും കേന്ദ്ര ഇന്റലിജന്റ്‌സ് ബ്യൂറോയും ചേര്‍ന്നാണ് ഇവരെ തടഞ്ഞത്. മുസ്‌ലിങ്ങളായ അയ്യപ്പഭക്തര്‍ മാനസികവിഷമത്തെത്തുടര്‍ന്ന് ദര്‍ശനം നടത്താതെ മടങ്ങി. ശബരിമല വലിയ നടപ്പന്തലില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ചിക്‌ബെല്ലാപ്പൂര്‍ ജില്ലയിലെ ചിന്താമണി സ്വദേശികളായ ഭാര്‍ഗവേന്ദ്ര,...

‘ഉള്ളി’ക്ക് ശേഷം കരയിക്കാന്‍ വറ്റല്‍ മുളക്; ഇതെന്ത് ദുര്‍വിധിയെന്ന് ജനം!

കോഴിക്കോട്: (www.mediavisionnews.in) ചെറിയ ഉള്ളിക്കും വലിയ ഉള്ളിക്കും കുത്തനെ വിലയുയര്‍ന്നതിനെ തുടര്‍ന്ന് ഏറെ നാളായി ദുരിതത്തിലായിരുന്നു ജനം. വലിയ ഉള്ളിയുടെ വില താഴ്‌ന്നെങ്കിലും ചെറിയ ഉള്ളി കത്തുന്ന വിലയില്‍ തന്നെ തുടരുകയാണിപ്പോഴും. ഇതിനിടയിലാണ് അടുത്ത തിരിച്ചടിയും വന്നിരിക്കുന്നത്. വറ്റല്‍ മുളകാണ് ഇക്കുറി കാലുവാരിയിരിക്കുന്നത്. 200 രൂപയ്ക്ക് മുകളിലാണ് കേരളത്തില്‍ മിക്കയിടങ്ങളിലും ഇപ്പോള്‍ വറ്റല്‍ മുളകിന്റെ വില....
- Advertisement -spot_img

Latest News

ട്രംപിനെതിരെ സഹോദരപുത്രി മേരി ട്രംപ്

വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്...
- Advertisement -spot_img