Kerala

സ്ത്രീകള്‍ പുരുഷന്‍മാരെപ്പോലെ മുഷ്ടിചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ല; പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിലെ സ്ത്രീസമരക്കാര്‍ക്കെതിരെ കാന്തപുരം

കോഴിക്കോട്: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിക്കുന്ന സ്ത്രീ സമരക്കാര്‍ക്കെതിരെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. സമരത്തിനിറങ്ങുന്ന സ്ത്രീകള്‍ പുരുഷന്‍മാരെപ്പോലെ മുഷ്ടിചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്ന് കാന്തപുരം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ സമസ്തയുടെ ഇരുവിഭാഗങ്ങളും യോജിക്കണം. ലൗ ജിഹാദെന്ന സീറോ മലബാര്‍ സഭയുടെ ആരോപണം തെറ്റാണെന്നും കാന്തപുരം പറഞ്ഞു. നേരത്തെ പൗരത്വ...

എല്‍.ഡി.എഫിന്റെ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തു; കെ.എം ബഷീറിനെ മുസ്‌ലിം ലീഗ് സസ്‌പെന്റ് ചെയ്തു

കോഴിക്കോട്: (www.mediavisionnews.in) ബേപ്പൂര്‍ മണ്ഡലം വൈസ്പ്രസിഡന്റ് കെ.എം. ബഷീറിനെ മുസ്‌ലിം ലീഗ് സസ്‌പെന്റ് ചെയ്തു. അച്ചടക്ക ലംഘനം നടത്തി എന്നാരോപിച്ചാണ് സസ്‌പെന്‍ഷന്‍. റിപ്പബ്ലിക് ദിനത്തില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ മഹാശ്യംഖലയില്‍ പങ്കെടുത്തതും ലീഗിനെയും യു.ഡി.എഫിനെയും വിമര്‍ശിച്ചതുമാണ് നടപടിക്കുള്ള കാരണം. ഒപ്പം യു.ഡി.എഫ് സംഘടിപ്പിക്കുന്ന സി.എ.എ വിരുദ്ധ പരിപാടികളില്‍ നിന്ന് കെ.എം ബഷീര്‍ വിട്ടു നില്‍ക്കുന്നു...

ഏത് പൊലീസ് സ്റ്റേഷനിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാം; പുതിയ നിര്‍ദ്ദേശവുമായി സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം (www.mediavisionnews.in) : ഇനി സംസ്ഥാനത്തെ ഏതു പോലീസ് സ്റ്റേഷനിലും പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്ഐആർ) രജിസ്റ്റര്‍ ചെയ്യാം. എഫ്ഐആർ റജിസ്റ്റർ ചെയ്ത ശേഷം, ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേയ്ക്ക് ഇത് അയച്ചുകൊടുത്താൽ മതിയാകും. അതതു സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ തന്നെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന ചട്ടം എടുത്തുകളയാൻ തീരുമാനിച്ചതായി ഡിജിപിയുടെ ഓഫീസ് വാർത്താക്കുറിപ്പിറക്കി. ക്രിമിനല്‍ നടപടി...

യു.ഡി.എഫ് പ്രവര്‍ത്തകര്‍ മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തത് വിവാദമാക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി; ‘യു.ഡി.എഫ് പരിപാടിയില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരും പങ്കെടുത്തിട്ടുണ്ട്’

കോഴിക്കോട്: (www.mediavisionnews.in) പൗരത്വ നിയമത്തിനെതിരായി എല്‍.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ ശൃംഖലയില്‍ യു.ഡിഎഫ് നേതാക്കള്‍ പങ്കെടുത്തത് വിവാദമാക്കേണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം എന്ന നിലയിലാണ് ജനങ്ങള്‍ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തത്. യു.ഡി.എഫിന്റെ പരിപാടിയില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരും പങ്കെടുത്തിട്ടുണ്ടെന്നും വിവാദം ബി.ജെ.പിക്കാണ് ഗുണം ചെയ്യുകയെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം എല്‍.ഡി.എഫ് ആഹ്വാനം...

കേരളം തന്നെ മാതൃക; ക്ഷേത്ര ഉത്സവ ഘോഷയാത്രയ്ക്ക് വാളണ്ടിയര്‍മാര്‍ മുസ്ലിം പ്രവര്‍ത്തകര്‍

തൃശ്ശൂര്‍: (www.mediavisionnews.in) തൃശ്ശൂര്‍ സിറ്റി പൊലീസ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. സംഭവം മറ്റൊന്നുമല്ല, പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും വന്‍ പ്രതിഷേധം അരങ്ങേറുകയും തമ്മില്‍ കലഹിക്കുകയും ചെയ്യുമ്പോള്‍ മതമല്ല, മനുഷ്യനാണ് വലുതെന്ന് തെളിയിക്കുകയാണ് ഈ വീഡിയോ. 'ഭരണഘടനാ സംരക്ഷണവലയം' എന്ന പേരില്‍ മുസ്ലീം സംഘടന സംഘടിപ്പിച്ച...

അടിവസ്ത്രങ്ങളിൽ ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്: നെടുമ്പാശേരിയിൽ രണ്ട് സ്ത്രീകൾ പിടിയിൽ

കൊച്ചി: (www.mediavisionnews.in) നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട ശക്തമാക്കിയതോടെ കടത്തുന്ന സംഘങ്ങൾ തന്ത്രങ്ങൾ മാറ്റി പയറ്റിത്തുടങ്ങി. പുരുഷന്മാർക്ക് പകരം സ്ത്രീകളെ ഇറക്കിയും കടത്താൻ ഉപയോഗിക്കുന്ന കാരിയേഴ്സിന്റെ സ്ഥലം മാറ്റിയുമാണ് പരീക്ഷണം. ഇന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയ രണ്ട് സ്ത്രീകളിൽ ഒരാൾ അടിവസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ചാണ് മുക്കാൽ കിലോ സ്വർണ്ണം കടത്തിയത്. മുപ്പത്തിമൂന്ന് ലക്ഷം രൂപയുടെ സ്വർണ്ണമാണ്...

കൊറോണ വൈറസ്; സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിൽ, 7 പേർ ആശുപത്രിയിൽ, കേരളം ജാഗ്രതയിൽ!

തിരുവനന്തപുരം: (www.mediavisionnews.in) കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കേരളം ജാഗ്രതയിൽ. സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതിൽ ഏഴ് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കൊച്ചിയില്‍ മൂന്ന് പേരും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് ആശുപത്രികളിലുള്ളത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ‌ക്ക്...

പൗരത്വ നിയമം റദ്ദാക്കും വരെ വിശ്രമമില്ല, പോരാടുക തന്നെ ചെയ്യും: മുഖ്യമന്ത്രി

തിരുവനന്തപുരം: (www.mediavisionnews.in) മതാടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കുന്ന നിയമം റദ്ദാക്കും വരെ വിശ്രമമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായി എല്‍ഡിഎഫ് സംഘടപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമം പാസാക്കിയതിനെതിരെ ശക്തമായി പ്രതിഷേധം ഉയര്‍ത്തിയ സംസ്ഥാനമാണ് കേരളം. പൗരത്വ നിയമ ഭേദഗതിയോ പൗരത്വ പട്ടികയോ ജനസംഖ്യ രജിസ്റ്ററോ നടപ്പിലാക്കില്ലെന്നും കേരളം നേരത്തെ...

ഇതാണ് അവസ്ഥ എങ്കില്‍ ഇടത് മുന്നണിക്ക് ഭരണ തുടര്‍ച്ച ഉണ്ടാകും; കെ മുരളീധരന്‍

തിരുവനന്തപുരം: (www.mediavisionnews.in) കെപിസിസി പുനസംഘടനാ ലിസ്റ്റില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അതൃപ്തരാണ്. പ്രത്യക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ.മുരളീധരന്‍ എംപി. കെപിസിസി പുനസംഘടനാ ലിസ്റ്റ് പോലെയാണ് പഞ്ചായത്ത് അസംബ്ലി തെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെങ്കില്‍ ഇടത് മുന്നണിക്ക് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത് എന്നാണ് മുരളീധരന്‍ തുറന്നടിച്ചിരിക്കുന്നത്. അതേസമയം, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ അസംബ്ലിയില്‍ ജയിക്കുന്ന കാര്യം ഉറപ്പില്ലെന്നും...

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടത് മുന്നണി സംഘടിപ്പിക്കുന്ന മനുഷ്യമഹാശൃംഖല നാളെ

തിരുവനന്തപുരം: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടത് മുന്നണി സംഘടിപ്പിക്കുന്ന മനുഷ്യമഹാശൃംഖല നാളെ. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വൈകിട്ട് നാല് മണിക്ക് തീര്‍ക്കുന്ന മനുഷ്യശൃംഖലയില്‍ 70 ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തല്‍. പ്രതിഷേധ കൂട്ടായ്മയില്‍ യു.ഡി.എഫും പങ്കാളിയാകണമെന്ന് ഇടത് മുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ വീണ്ടും അഭ്യര്‍ത്ഥിച്ചു. പൗരത്വ നിയമത്തിനെതിരെ കേരളത്തില്‍ രൂപപ്പെട്ടിട്ടുള്ള വികാരം...
- Advertisement -spot_img

Latest News

നടന്‍ വിജയ്‌യുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്; ബാങ്ക് ബാലന്‍സ് 220 കോടി; ആസ്തി

ചെന്നൈ: തമിഴക വെട്രി കഴകവുമായി (ടിവികെ) തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പരീക്ഷണത്തിനൊരുങ്ങുന്ന വിജയ് യുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ്...
- Advertisement -spot_img