Sunday, December 14, 2025

Kerala

പുതുവര്‍ഷ തലേന്ന് പതിവ് തെറ്റിക്കാതെ കേരളം; കുടിച്ചു തീര്‍ത്തത് 68.57 കോടിയുടെ മദ്യം; റെക്കോഡ് വില്‍പ്പന

തിരുവനന്തപുരം: (www.mediavisionnews.in) പുതുവത്സര തലേന്ന് കേരളം കുടിച്ചുതീര്‍ത്തത് റെക്കോഡ് മദ്യം. ഡിസംബര്‍ 31ന് മാത്രം സംസ്ഥാനത്താകെ വിറ്റത് 89.12 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം 76.97 കോടി രൂപയുടെ മദ്യമാണ് വിറ്റിരുന്നത്. ഇക്കുറി 12.15 കോടി രൂപയുടെ മദ്യം കൂടുതല്‍ വാങ്ങി. 16 ശതമാനം വര്‍ദ്ധനയാണ് ഒരുദിവസം മാത്രം നേടിയത്. ക്രിസ്മസ് തലേന്ന് മദ്യവില്‍പ്പനയില്‍ വലിയ രീതിയിലുള്ള...

ഈ രാജ്യത്ത് ജനിച്ചിട്ടുണ്ടെങ്കില്‍ ഇവിടെ മരിക്കാനുമുള്ള സ്വാതന്ത്ര്യവുമുണ്ട്: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

കൊച്ചി: (www.mediavisionnews.in) പൗരത്വ ഭേദഗതിക്കെതിരെ കൊച്ചിയില്‍ നടന്ന മുസ്ലീം സംഘടനകളുടെ സമരപ്രഖ്യാപനം മഹാ സമ്മേളനമായി. ഈ രാജ്യത്ത് ജനിച്ചിട്ടുണ്ടെങ്കില്‍ ഇവിടെ മരിക്കാനുമുള്ള സ്വാതന്ത്ര്യം രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കുമുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമര പ്രഖ്യാപന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം സമുദായത്തെ...

സി.പി.ഐ.എം പ്രവര്‍ത്തകര്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു; ആയിഷ റെന്നയെ പ്രതിഷേധ പരിപാടിയില്‍ നിന്ന് ഒഴിവാക്കി യു.ഡി.എഫ് ഭരണത്തിലുള്ള പഞ്ചായത്ത്

മലപ്പുറം: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറത്തു നടക്കാനിരിക്കുന്ന സംയുക്ത പ്രതിഷേധത്തില്‍ നിന്ന് ജാമിഅ മില്ലിയ സര്‍വകലാശാലാ വിദ്യാര്‍ഥിനി ആയിഷ റെന്നയെ ഒഴിവാക്കി. ആയിഷയുള്ള പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സി.പി.ഐ.എം അംഗങ്ങള്‍ അറിയിച്ചതോടെയാണ് യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് ആയിഷയെ ഒഴിവാക്കിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ മലപ്പുറം കൊണ്ടോട്ടിയില്‍ നടന്ന പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ നടത്തിയ...

സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് നിരോധനം നിലവില്‍ വന്നു; 15 വരെ ശിക്ഷാ നടപടിയില്ല, വ്യാപാരികളുടെ കടയടപ്പ് സമരം നാളെ മുതല്‍

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്കുളള നിരോധനം നിലവിൽ വന്നു. വ്യാപാരികളുടെ എതിർപ്പിനിടെയാണ് നിരോധനം നടപ്പാക്കിയത്. ഈ മാസം 15 വരെ ശിക്ഷാ നടപടി ഉണ്ടാകില്ല. പ്ലാസ്റ്റിക് പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം മറികടക്കാനാണ് പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചത്. നവംബറിലാണ് മന്ത്രിസഭ യോഗം തീരുമാനമെടുത്തത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവർ, പ്ലേറ്റ്,...

ഹൈക്കോടതിയുടെ സ്റ്റേ ഇല്ല; സർക്കാരിന്റെ പ്ലാസ്റ്റിക് നിരോധന ഉത്തരവ് നാളെമുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: (www.mediavisionnews.in) പുതുവർഷമായനാളെ മുതൽ കേരളത്തിൽ നിലവിൽ വരുന്ന പ്ലാസ്റ്റിക് നിരോധനത്തിനെതിരെയുള്ള ഹർജിയിൽ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യാതെ ഹൈക്കോടതി. സർക്കാരിന്റെ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്താനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നോൺ വോവൺ ബാഗ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ സ്റ്റേ ആവശ്യത്തിൽ കോടതി ഇടപെട്ടില്ല. അതേസമയം നോൺ വോവൺ ബാഗുകൾ സംഭരിക്കുന്നവർക്കെതിരായ നടപടികൾ...

അല്ലാഹു അക്ബര്‍ എന്ന് വിളിപ്പിക്കാനല്ല സമരം, ജമാഅത്തെ ഇസ്ലാമിക്കെതിരെ വിമര്‍ശനവുമായി നജീബ് കാന്തപുരം

കോഴിക്കോട്: (www.mediavisionnews.in) പൗരത്വ നിയമഭേദഗതിക്ക് എതിരെയുള്ള സമരം മതേതര കൂട്ടായ്മയെ ദുര്‍ബലപ്പെടുത്തുന്നത് ആയിരിക്കരുതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരം. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരെ കൊണ്ട് അല്ലാഹു അക്ബര്‍ എന്ന് വിളിപ്പിക്കുന്നതിലല്ല വിജയം, പകരം അല്ലാഹു അക്ബര്‍ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യവും കൂടി ഈ രാജ്യത്ത് നിലനിര്‍ത്താനുള്ള പോരാട്ടം...

ഇനി ബസുകളില്‍ ക്രച്ചസും ഊന്നുവടിയും നിര്‍ബന്ധം

തിരുവനന്തപുരം: (www.mediavisionnews.in) എല്ലാ ബസുകളിലും അംഗപരിമിതര്‍ക്ക് സൗകര്യം ലഭിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഗതാഗത മന്ത്രാലയം. ഇതിനായി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. മോട്ടോര്‍ വാഹന നിയമത്തിന്റെ ചട്ടം ഭേദഗതി ചെയ്‍താണ് (ജി.എസ്.ആര്‍ 959(ഇ)27-12-19) വിജ്ഞാപനം ഇറക്കിയത്. പുതിയ നിയമം അനുസരിച്ച് സീറ്റുകളില്‍ മുന്‍ഗണന, അറിയിപ്പുകള്‍ എന്നിവയ്ക്കു പുറമേ ക്രച്ചസ്/വടി/വാക്കര്‍, കൈവരി/ഊന്ന് എന്നിവ ബസുകളില്‍ നിര്‍ബന്ധമായും ഉണ്ടാകണം. വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക്...

ഒരു തടങ്കല്‍ പാളയവും കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിൽ ആദ്യമായി പ്രമേയം പാസാക്കി കേരള നിയമസഭ

തിരുവനന്തപുരം: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി. നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെൻസസ് നടപടികളിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സങ്കുചിത രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് ഭരണ പ്രതിപക്ഷം നിയമത്തെ എതിർക്കുന്നതെന്ന് പറഞ്ഞ ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാൽ പ്രമേയത്തെ എതിർത്തു. പ്രത്യേക വിഭാഗത്തെ...

നിയമസഭാ സമ്മേളനത്തില്‍ പൗരത്വ നിയമത്തിനെതിരെ പ്രമേയം; എതിര്‍ക്കാന്‍ ഒ. രാജഗോപാല്‍ മാത്രം

തിരുവനന്തപുരം: (www.mediavisionnews.in) പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രമേയം ഉള്‍പ്പെടെയുള്ളവ പാസാക്കാന്‍ പ്രത്യേക നിയമസഭ സമ്മേളനം ഇന്ന് ചേരും. പ്രധാന അജന്‍ഡയ്ക്ക് പുറമേ മറ്റു അജന്‍ഡയായി ഈ വിഷയം പരിഗണിച്ചാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കുക. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ നിയമനിര്‍മാണസഭ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നത്. നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി...

പൗരത്വ നിയമത്തിലെ പ്രതിഷേധത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രിക്കെതിരെ എസ്‍ഡിപിഐ

തിരുവനന്തപുരം: (www.mediavisionnews.in) പൗരത്വ ബില്ലില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എസ്ഡിപിഐ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ട് പോകുമ്പോള്‍ അതിനെ അട്ടിമറിക്കുന്ന നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് എസ്ഡിപിഐ ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം പ്രഹസന്നമായി മാറിയെന്നും പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് എസ്‍ഡിപിഐ നടത്തിയ ഹര്‍ത്താലിനെ...
- Advertisement -spot_img

Latest News

കച്ചവടത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ വാങ്ങി വഞ്ചിച്ചു; കുമ്പളയില്‍ ലീഗ് നേതാവിനെതിരെ പരാതിയുമായി കുടുംബം രംഗത്ത്

കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം. ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...
- Advertisement -spot_img