Kerala

‘കാക്കയുടെ നിറം,മോഹിനിയാട്ടത്തിന് കൊള്ളില്ല’; ആർഎൽവി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ

തൃശൂര്‍: കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമർശം. യൂട്യൂബ് ചാനൽ അഭിമുഖത്തിലാണ് വിവാദ പരാമർശം. സംഭവത്തില്‍ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണന് പിന്തുണയുമായി പ്രമുഖര്‍ ഫേയ്സ്ബുക്കില്‍ പോസ്റ്റുകളുമായി രംഗത്തെത്തി. പലവിധ അധിക്ഷേപങ്ങളെയും അതിജീവിച്ചാണ് മുന്നോട്ട് പോകുന്നതെന്നും...

ആശ്വാസ മഴ എത്തുന്നു, എല്ലാ ജില്ലകളിലും പെയ്യാൻ സാധ്യത, അടുത്ത നാല് ദിവസത്തെ വേനൽ മഴ അറിയിപ്പ്…

തിരുവനന്തപുരം: പൊള്ളുന്ന ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴ പെയ്യുമെന്ന് പ്രവചനം. മാർച്ച് 22ന് എല്ലാ ജില്ലകളിലും മഴ പെയ്യുമെന്നാണ് അറിയിപ്പ്. അടുത്ത നാല് ദിവസത്തെ മഴ സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് നാളെ മഴ സാധ്യതയുള്ളത്....

‘ഫ്രീ റീചാർജ് യോജന’, ‘പാർട്ടി വക 3 മാസത്തേക്ക് സൗജന്യ റീചാർജ്’; ക്ലിക്ക് ചെയ്യരുത്, വൻ തട്ടിപ്പെന്ന് പൊലീസ്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യമായി മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തു നല്‍കുമെന്നു പ്രചരിപ്പിച്ച് തട്ടിപ്പ് നടക്കുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യമായി മൂന്നു മാസം ദൈര്‍ഘ്യമുള്ള പ്ലാനില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തു തരുമെന്ന വാഗ്ദാനമാണ് വ്യാപകമായി പ്രചരിക്കുന്നത്. സൗജന്യ റീചാര്‍ജ് സ്‌ക്രാച്ച് കാര്‍ഡുകള്‍ എന്ന പേരിലാണ് ലിങ്കുകള്‍....

കോൺഗ്രസിന് വീണ്ടും തിരിച്ചടി; ലീഡറുടെ മകൾക്ക് പിന്നാലെ വിശ്വസ്തനും ബിജെപിയിലേക്ക്

തിരുവനന്തപുരം: കോൺഗ്രസിന് വീണ്ടും തിരിച്ചടി. ലീഡറുടെ മകൾ പത്മജ വേണുഗോപാലിന് പിന്നാലെ കെ. കരുണാകരന്‍റെ വിശ്വസ്തനും കോൺഗ്രസ് പാര്‍ട്ടി വിട്ടു. തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവ് മഹേശ്വരൻ നായർ ബിജെപിയില്‍ ചേര്‍ന്നത്. കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്നു മഹേശ്വരൻ നായർ. പത്മജ വേണുഗോപാലിനും പദ്മിനി തോമസിനും പിന്നാലെ കോൺഗ്രസിന് വീണ്ടും തിരിച്ചടി നല്‍കി കൊണ്ടാണ് മഹേശ്വരൻ നായരുടെ പാര്‍ട്ടി മാറ്റം. വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ്...

റിയാസ് മൗലവി വധം: വിധി പറയുന്നത് മൂന്നാമതും മാറ്റി

കാസര്‍കോട്: ചൂരിയിലെ മദ്റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ കഴുത്തറുത്ത് കൊന്ന കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി. ഈ മാസം 30​ആണ് പുതിയ തീയതി. ഇത് മൂന്നാംതവണയാണ് വിധിപറയൽ മാറ്റിവെക്കുന്നത്. നേരത്തെ, ഫെബ്രുവരി 29നും മാർച്ച് ഏഴിനും വിധി പ്രസ്താവിക്കാനിരുന്നുവെങ്കിലും മാറ്റുകയായിരുന്നു. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെ പഴയ ചൂരി...

വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിലെ മറിമായത്തിന് ഉടന്‍ ‘പണി’; ശിക്ഷ ആര്‍.സി.റദ്ദാക്കല്‍ മുതല്‍ കേസ് വരെ

വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റില്‍ കൃത്രിമം കാട്ടുന്നവര്‍ക്കെതിരേ കര്‍ശന നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ്. എ.ഐ.ക്യാമറ ഉപയോഗിച്ചുള്ള വാഹനപരിശോധനയുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഈ നിര്‍ദേശം നല്‍കിയത്. നമ്പര്‍പ്ലേറ്റ് മറച്ചുവയ്ക്കുക, മടക്കിവയ്ക്കുക, വ്യാജ നമ്പര്‍പ്ലേറ്റ് ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് മൂന്നുമാസംമുതല്‍ ഒരുവര്‍ഷംവരെ ആര്‍.സി. സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം. നിയമലംഘനം എ.ഐ.ക്യാമറയില്‍ പതിഞ്ഞാലും, നമ്പര്‍പ്ലേറ്റില്‍ കൃത്രിമം...

‘അയ്യോ… പ്രേതം’; ബൈക്ക് യാത്രക്കാരന്‍റെ ഹെല്‍മറ്റ് ക്യാമറയില്‍ കുടുങ്ങിയ ‘പ്രേത വീഡിയോ’ വൈറല്‍

പ്രേതങ്ങളെ പകല്‍ വെളിച്ചത്തില്‍ കണ്ടതായി ആരും ഇതുവരെ അവകാശപ്പെട്ടിട്ടില്ല. എന്നാല്‍, രാത്രികാലം, പ്രത്യേകിച്ചും ഇരുട്ട് പരന്നാല്‍ അങ്ങനെയല്ല. നിരവധി പ്രേതകള്‍... ഒരു പക്ഷേ പ്രേതകഥകളുടെ എല്ലാം പശ്ചാത്തലം രാത്രിയിലോ കൂരാകൂരിരുട്ടിലോ ആണെന്ന് കാണാം. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയിലും പ്രേതം ഇരുട്ടത്തായിരുന്നു. പക്ഷേ, റോഡില്‍ നിറയെ വെളിച്ചവുമുണ്ടായിരുന്നു. അതെ, ഫിലിപ്പീയന്‍സില്‍ നിന്നുള്ള...

ഉറപ്പിക്കാം! കേരളം കാത്തുകാത്തിരുന്ന വേനൽ മഴ ഇതാ എത്തുന്നു, 12 ജില്ലയിൽ വരെ മഴ അറിയിപ്പ്, 2 ജില്ലകൾക്ക് നിരാശ

തിരുവനന്തപുരം: കൊടും ചൂടിൽ വിയർത്ത് വലയുന്ന കേരളത്തിന് ഒടുവിൽ വേനൽ മഴയുടെ ആശ്വാസം എത്തുന്നു. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം നോക്കിയാൽ വേനൽ മഴ എത്തുന്നുവെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മഴ കാത്തിരുന്ന കേരളത്തിന് നാളെ മുതൽ വേനൽ മഴ ലഭിച്ചേക്കും. നാളെ 10 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലുമാണ് കേരളത്തിൽ മഴ സാധ്യതയുള്ളത്....

‘അച്ഛാ രക്ഷിക്കൂ’ മകന്റെ കരച്ചിൽ, ഫോണിൽ പോലീസുകാരന്റെ ഫോട്ടോ; വ്യാജകോളിൽ മലയാളിക്ക് 40,000 നഷ്ടം

മുംബൈ: ‘‘അച്ഛാ... ഇവർ എന്നെ അടിക്കുന്നു...രക്ഷിക്കൂ...’’ ഫോണിൽ മകന്റെ കരച്ചിൽ കേട്ടപ്പോൾ മറ്റൊന്നും ചിന്തിക്കാതെ തോമസ് എബ്രഹാം അജ്ഞാതൻ ആവശ്യപ്പെട്ട പ്രകാരം 40,000 രൂപ അയച്ചുകൊടുത്തു. പിന്നീടാണ് മകന്റെ ശബ്ദം വ്യാജമായി സൃഷ്ടിക്കപ്പെട്ടതാണെന്നും താൻ കബളിപ്പിക്കപ്പെട്ടെന്നും തോമസ് എബ്രഹാം തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലെ ഡോംബിവ്‌ലിയിലാണ് സംഭവം. മാൻപാഡ പോലീസ് സ്റ്റഷനുസമീപം നികിത ഹൗസിങ് സൊസൈറ്റി നിവാസി തോമസ്...

കേരളം ഇങ്ങനെ വെന്തുരുകാനുള്ള കാരണം അത് മാത്രം, വിദഗ്ദ്ധരുടെ മുന്നറിയിപ്പ് മാസങ്ങള്‍ക്ക് മുമ്പേ എത്തിയിരുന്നു

തിരുവനന്തപുരം: കേട്ടിട്ടോ അനുഭവിച്ചിട്ടോ ഇല്ലാത്ത അത്രയും ചൂടാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നത്. വേനല്‍ ഉച്ചസ്ഥായിയിലെത്തുന്നതിന് മുമ്പ് തന്നെ പകല്‍ സമയത്ത് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. സാധാരണ മാര്‍ച്ച് പകുതിയോടെ തുടങ്ങുന്ന ഉഷ്ണകാലം ഇത്തവണ ഫെബ്രുവരി മാസം മുതല്‍ തന്നെ ആരംഭിച്ചു. മിക്ക ജില്ലകളിലും പകല്‍ സമയത്ത് ചൂട് രണ്ട് ഡിഗ്രി വരെ കൂടുതലാണ്. ഏപ്രില്‍ മെയ്...
- Advertisement -spot_img

Latest News

ട്രംപ് ഭീഷണിപ്പെടുത്തിയിട്ടും അനക്കമില്ലാതെ യൂറോപ്യൻ രാഷ്ട്രങ്ങൾ; ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ പങ്കെടുക്കില്ല

പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...
- Advertisement -spot_img