Kerala

കരിപ്പൂരിൽ സ്വർണ്ണവേട്ട; ശുചി മുറിയിൽ ഒളിപ്പിച്ച നിലയിൽ 4.39 കിലോ സ്വർണ്ണം പിടിച്ചു

കോഴിക്കോട് : കരിപ്പൂരിൽ സ്വർണ വേട്ട. 4.39 കിലോ സ്വർണം പിടിച്ചു. അബുദാബി, ദുബായ് എന്നിവിടങ്ങളിൽ നിന്നെത്തിയ വിമാനങ്ങളിൽ നിന്നാണ് സ്വർണം പിടിച്ചത്. ശുചി മുറിയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു സ്വർണം.ഡിആർഐ നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചത്.

ചൊവ്വാഴ്ച വരെ പത്ത് ജില്ലകളില്‍ കടുത്ത ചൂട്; സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ പത്തുജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും പത്തനംതിട്ട ജില്ലയില്‍ 38°C വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം,...

ഇന്ന് രാത്രി 8:30 മുതൽ 9:30 വരെ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതി വിളക്കുകളും ഓഫ് ചെയ്യുക; കെഎസ്ഇബിയുടെ അഭ്യര്‍ഥന

തിരുവനന്തപുരം: ഭൗമ മണിക്കൂറായി ആചരിക്കുന്ന ഇന്ന് രാത്രി എട്ടര മുതല്‍ ഒന്‍പതര വരെ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതി വിളക്കുകളും ഉപകരണങ്ങളും ഓഫ് ചെയ്യണമെന്ന് കെഎസ്ഇബി. ആഗോളതാപനത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ഥിച്ചു. 'ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍...

കാസര്‍കോട്ടെ കള്ളനോട്ട് കേസ്; പ്രതികള്‍ വയനാട്ടില്‍നിന്ന് പിടിയിൽ

സുൽത്താൻ ബത്തേരി: കാസർകോട്ടെ വാടകവീട്ടില്‍ നിന്നും 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. കാസർകോട് സ്വദേശികളായ അബ്ദുൾ റസാഖ്, സുലൈമാൻ എന്നിവരെയാണ് സുൽത്താൻ ബത്തേരി പോലീസ് പിടികൂടിയത്. പഴുപ്പത്തൂർ സ്വകാര്യ ഹോംസ്റ്റേയിൽ നിന്നും വെള്ളിയാഴ്ചയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ വാടകവീട്ടില്‍ നിന്നുമ ബുധനാഴ്ച വൈകീട്ടാണ് 7.25 കോടി രൂപയുടെ...

സംസ്ഥാനത്ത് ചൂട് കൂടുമ്പോൾ പേടിക്കേണ്ട രോഗങ്ങൾ ഇതൊക്കെ; പ്രത്യേക ജാഗ്രത വേണം, ഭക്ഷണവും ശ്രദ്ധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് തുടരുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലത്ത് ശുദ്ധ ജലത്തിന്റെ ലഭ്യത കുറവായതിനാല്‍ ജലജന്യ രോഗങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വയറിളക്ക രോഗങ്ങള്‍ നിര്‍ജലീകരണത്തിനും തുടര്‍ന്നുള്ള സങ്കീര്‍ണ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. വയറിളക്ക രോഗങ്ങള്‍, മഞ്ഞപിത്തത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റീസ്-എ, ഹെപ്പറ്റൈറ്റിസ് ഇ,...

‘സത്യഭാമയുടെ വിവരക്കേടിന്റെ പിൻഗാമി സുവൈബതുൽ അസ്‌ലമിയ’, വിവാദങ്ങൾക്കിടെ വെളുക്കാനുള്ള ക്രീം വാങ്ങാമെന്ന് അധിക്ഷേപ ഫേസ്ബുക് പോസ്റ്റ്

നിറത്തെ മുൻനിർത്തി ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമയുടെ വിവാദ പരാമർശം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഇപ്പോഴിതാ സമാന നിലപാട് തന്നെ സ്വീകരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടി സുവൈബതുൽ അസ്‌ലമിയയും. ഫേസ്ബുക്കിലൂടെയാണ് നിറത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങൾ അനുകൂലിക്കുന്ന തരത്തിലുള്ള നിലപാട് സുവൈബതുൽ അസ്‌ലമിയ സ്വീകരിച്ചത്. സത്യഭാമമാരുടെ നിറത്തിന്റെ പേരിലുള്ള അധിക്ഷേപം കേൾക്കാതിരിക്കാൻ താൻ നിർദേശിക്കുന്ന ക്രീം തേക്കണമെന്നാണ് സുവൈബതുൽ...

യുപി മദ്രസ ആക്ട് ഭരണഘടനാ വിരുദ്ധം, മതേതരത്വത്തിന് എതിര്: അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: 2004ൽ ഉത്തർപ്രദേശ് സർക്കാർ പാസാക്കിയ യുപി ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ ആക്ട് ഭരണഘടനാ വിരുദ്ധവും മതേതര തത്വങ്ങളുടെ ലംഘനവുമെന്ന് അലഹബാദ് ഹൈക്കോടതി. നിലവിൽ മദ്രസയിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം മുമ്പോട്ടു കൊണ്ടുപോകുന്നതിനായി പുതിയ പദ്ധതി രൂപവത്കരിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് വിവേക് ചൗധരി, ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥി എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാനത്തെ...

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തി; ഇന്ന് 8 ജില്ലകളിൽ, നാളെ 10 ജില്ലകളിൽ സാധ്യത, കടലാക്രമണ മുന്നറിയിപ്പും

തിരുവനന്തപുരം: കേരളത്തിൽ കൊടും ചൂട് തുടരുമ്പോൾ ആശ്വസമായി വേനൽ മഴയെത്തുന്നു. ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 8 ജില്ലകളിലാണ് മഴ സാധ്യത. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ 10 ജില്ലകളിലാണ് മഴ...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്…. പവന് അരലക്ഷം രൂപയിലേക്കടുക്കുന്നു…. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലേക്കെത്തി സ്വര്‍ണ വ്യാപാരം

തിരുവനന്തപുരം: സർവ്വകാല റെക്കോർഡിട്ട് സ്വർണവില. ഇന്ന് ഒരു പവന് 800 രൂപ ഉയർന്നതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്കെത്തി സ്വർണ വ്യാപാരം. ആദ്യമായി 49,000 കടന്നിരിക്കുകയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 49,440 രൂപയാണ് അന്താരാഷ്ട്ര സ്വർണ്ണവില 2200 ഡോളർ മറികടന്ന് 2019 ഡോളർ വരെ എത്തിയതിനു ശേഷം ഇപ്പോൾ 2203 ഡോളറിലാണ്....

കനത്ത ചൂടിന് ആശ്വാസമായി വേനൽമഴയെത്തുന്നു; 5 ജില്ലയൊഴികെ 9 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനൽമഴയെത്തുന്നു. 9 ജില്ലകളിൽ ഇന്ന് മുതൽ 3 ദിവസത്തേക്ക് വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്,കോഴിക്കോട് ,കണ്ണൂർ, മലപ്പുറം, കാസർകോട്, തൃശ്ശൂർ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. അതേസമയം പൊള്ളുന്ന ചൂടിനെ പൂർണമായി ശമിപ്പിക്കാൻ ഈ വേനൽ മഴയ്ക്ക് കഴിയില്ല. ഇന്ന് പാലക്കാട്...
- Advertisement -spot_img

Latest News

ട്രംപ് ഭീഷണിപ്പെടുത്തിയിട്ടും അനക്കമില്ലാതെ യൂറോപ്യൻ രാഷ്ട്രങ്ങൾ; ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ പങ്കെടുക്കില്ല

പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...
- Advertisement -spot_img