Kerala

കർണാടക അതിർത്തി അടച്ച സംഭവം; പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം (www.mediavisionnews.in) :  കർണാടക അതിർത്തി അടച്ച സംഭവത്തിൽ പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക വിട്ടു വീഴ്ചയ്ക്ക് തയ്യാറാകാതെ വന്നതോടെയാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്. കർണാടക അതിർത്തിയിൽ ചികിത്സ കിട്ടാതെ വയോധിക മരിച്ചതുൾപ്പെടെ മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. കർണാടകയിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി മുൻപും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ കർണാടക നിലപാട് കടുപ്പിക്കുകയാണ് ചെയ്തത്. അടിയന്തര...

എന്താണ് റാപ്പിഡ് ടെസ്റ്റ്…? എങ്ങനെ പരിശോധന നടത്താം

തിരുവനന്തപുരം (www.mediavisionnews.in) :  കോവിഡ് 19 പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം തടയാനായി പരിശോധനാ ഫലങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വേഗത്തില്‍ ഫലമറിയുന്ന റാപ്പിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്. ഇതിന് ഐ.സി.എം.ആര്‍. അനുമതി ലഭിച്ചിട്ടുണ്ട്. ഐ.സി.എം.ആര്‍.-എന്‍.ഐ.വി. അനുമതിയുള്ള റാപ്പിഡ് ടെസ്റ്റ്...

മദ്യത്തിനു പകരം ഷേവിംഗ് ലോഷൻ കുടിച്ചു; കായംകുളത്ത് യുവാവ് മരിച്ചു

ആലപ്പുഴ: (www.mediavisionnews.in) മദ്യത്തിന് പകരം ഷേവിംഗ് ലോഷൻ കുടിച്ച യുവാവ് മരിച്ചു. ആലപ്പുഴ കറ്റാനം ഇലിപ്പക്കുളം തോപ്പിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പുത്തൻതെരുവ് പനച്ചമൂട് സ്വദേശി യൂനുസിന്റെ മകൻ നൗഫലാണ് (38) മരിച്ചത്. ബിവറേജ് പൂട്ടിയതോടെ നൗഫൽ സ്ഥിരമായി ഷേവിംഗ് ലോഷൻ ഉപയോഗിച്ചിരുന്നതായാണ് സൂചന.ശനിയാഴ്ച രാവിലെ അസ്വസ്ഥത തോന്നിയ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും...

മംഗലാപുരത്ത് ഡയാലിസിസ് ചെയ്യുന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും: മുഖ്യമന്ത്രി

തിരുവനന്തപുരം (www.mediavisionnews.in) : കര്‍ണാടകയിലെ പ്രധാന നഗരമായ മംഗലാപുരത്തെ ഡയാലിസിസിന് ആശ്രയിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടക്കന്‍ ജില്ലകളിലെ നിരവധി രോഗികള്‍ ഡയാലിസിസിന് മംഗലാപുരത്തെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ അങ്ങോട്ട് പോകാനാകുന്നില്ല. എവിടേക്കും പോകരുതെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം എല്ലാവരും പാലിക്കേണ്ടതുതന്നെയാണെങ്കിലും ഇത് സവിശേഷ സാഹചര്യമാണ്. ഡയാലിസിന് പോകുന്നവര്‍ക്ക് പ്രത്യേക ആംബുലന്‍സ് സൗകര്യം...

കാസര്‍കോട് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് ശനിയാഴ്ച ആറ്  പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത് 165 പേരാണ്. 1,34,370 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ശനിയാഴ്ച മാത്രം 148 പേരെ...

മദ്യം ലഭിക്കാതായതോടെ മാനസികവിഭ്രാന്തിയിലായി യുവാവ് ; കുട്ടി മരിച്ചെന്നു പറഞ്ഞ് അര്‍ധരാത്രി പറമ്പില്‍ കുഴിയെടുത്തു

കോഴിക്കോട് (www.mediavisionnews.in): മദ്യം ലഭിക്കാതായതോടെ വിഭ്രാന്തിയിലായ യുവാവ് രാത്രി കറങ്ങിനടക്കുകയും പറമ്പില്‍ കുഴിയെടുക്കുകയും ചെയ്തു. പൊലീസെത്തിയാണ് ഇയാളെ വീട്ടിലെത്തിച്ചത്. മാങ്കാവ് സ്വദേശിയായ യുവാവാണ് അര്‍ധരാത്രി കറങ്ങിനടന്നതും മാനസിക വിഭ്രാന്തി കാണിച്ചതും. ലോക്ഡൗണിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ്  ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചത്. ഇതിനുശേഷം മദ്യം ലഭിക്കാതായി. രാത്രി മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവ് വീട്ടില്‍നിന്ന് ഇറങ്ങി നടക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തുടര്‍ന്ന്...

കര്‍മ്മങ്ങൾ ചെയ്യാം, മൃതദേഹത്തിൽ തൊടരുത്; കര്‍ശന നിബന്ധനകളോടെ സംസ്കാരം ചുള്ളിക്കൽ കച്ചി ഹനഫി മസ്ജിദിൽ

കൊച്ചി: (www.mediavisionnews.in) കൊവിഡ് ബാധിച്ച് മരിച്ച മട്ടാഞ്ചേരി സ്വദേശിയുടെ സംസ്കാര ചടങ്ങുകൾക്ക് കര്‍ശന വ്യവസ്ഥകൾ. കൊവിഡ് 19 പ്രോട്ടോകോൾ പൂര്‍ണ്ണമായും പാലിച്ചാണ് ചടങ്ങുകൾ. ആചാരം അനുസരിച്ച് സംസ്കാര കര്‍മ്മങ്ങൾ ചെയ്യാം, എന്നാൽ  മൃതദേഹത്തിൽ തൊടാനോ അടുത്ത് പെരുമാറാനോ പാടില്ല. സംസ്കാര ചടങ്ങുകളിൽ വിരലിൽ എണ്ണാവുന്ന ആളുകൾക്ക് മാത്രമെ പങ്കെടുക്കാനും അനുവാദമുള്ളു.  ബന്ധുക്കളെ മൃതദേഹം കാണാൻ അനുവദിക്കും...

കേരളത്തില്‍ ആദ്യ കോവിഡ് മരണം

കൊച്ചി:  (www.mediavisionnews.in) കേരളത്തില്‍ കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലിരുന്ന രോഗി മരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്നയാളാണ് മരിച്ചത്. 69 വയസായിരുന്നു. ഈ മാസം 16 നാണ് ഇയാള്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് ഇയാളെത്തിയത്. മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ ഭാര്യയും കൊവിഡ് 19 വൈറസ് ബാധയില്‍ ചികിത്സയിലാണ്. രാവിലെ എട്ട്...

സ്ഥി​തി ഗൗ​ര​വ​ത​രം; ഏ​തു സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ൻ ഒ​രു​ങ്ങ​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം (www.mediavisionnews.in) : 39 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ സ്ഥി​തി കൂ​ടു​ത​ൽ ഗൗ​ര​വ​ത​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഏ​തു സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ൻ ഒ​രു​ങ്ങേ​ണ്ട​തു​ണ്ടെ​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പോ​സീ​റ്റീ​വാ​യ​വ​ർ ആ​ദ്യം ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പോ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര​ല്ല. അ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ വ​യ്ക്കും. അ​വി​ടെ​നി​ന്നാ​ണ് സാ​ന്പി​ളു​ക​ൾ അ​യ​യ്ക്കു​ന്ന​ത്. പു​തു​താ​യി ക​ണ്ടെ​ത്തി​യ...

കാസര്‍കോട് 34 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് ഇന്ന് മാത്രം 39 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതിൽ കാസര്‍കോട് ജില്ലയിൽ മാത്രം 34 കേസുണ്ട്.രണ്ട് പേർ കണ്ണൂർ ജില്ലക്കാരും. കോഴിക്കോട്, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ ഒരോരുത്തർക്ക് വീതം രോ​ഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോ​ഗികളുടെ എണ്ണം 164 ആയി. ഇന്നലെ രോ​ഗം സ്ഥിരീകരിച്ച ഒരാൾക്ക്...
- Advertisement -spot_img

Latest News

‘ഇന്ന് രാത്രിയോടെ ഇറാനെ ഒരിക്കലും തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത വിധം നശിപ്പിക്കും’: ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ്...
- Advertisement -spot_img