Kerala

കണ്ണൂരിലെ ഹോട്ട് സ്പോട്ടുകളിൽ ആളിറങ്ങിയാൽ ഉടൻ അറസ്റ്റ്; പൂർണമായും അടച്ച് 18 ഹോട്ട് സ്പോട്ടുകൾ

കണ്ണൂര്‍: (www.mediavisionnews.in) കണ്ണൂരിൽ നിരത്തിൽ ആളുകളെത്തുന്നതിൽ കുറവു വന്നിട്ടുണ്ടെന്ന് ഉത്തരമേഖലാ ഐ ജി അശോക് യാദവ്. പൂർണമായും അടച്ച 18 ഹോട്ട്സ്പോട്ടുകളിൽ ആളുകൾ പുറത്തിറങ്ങിയാൽ ഉടൻ അറസ്റ്റുണ്ടാകും. ഇന്നലെ 373 പേരെ അറസ്റ്റ് ചെയ്തതിട്ടുണ്ടെന്നും കർശന നിലപാട് തുടരുമെന്നും ഐജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നലെ മാത്രം കണ്ണൂരിൽ പത്ത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കര്‍ശന ജാഗ്രതയാണ്...

ഒന്നര ദിവസംകൊണ്ട് കിണറുകളില്‍ വന്‍ ജലപ്രവാഹം, 40 അടി വരെ ഉയര്‍ന്നു, അമ്പരന്ന് നാട്ടുകാര്‍

ചാത്തന്നൂർ: ശുദ്ധജലക്ഷാമം രൂക്ഷമായ പ്രദേശത്തെ കിണറുകളിൽ പൊടുന്നനെ ജലപ്രവാഹം. ഒന്നര ദിവസത്തിനുള്ളിൽ 40 തൊടി വരെ ജലം കുതിച്ചുയർന്നു. അത്ഭുത പ്രതിഭാസത്തിന്റെ കാരണം അറിയാതെ നാട്ടുകാർ. ചാത്തന്നൂർ താഴം കുരയിൽവിളയിലാണ് സംഭവം. 10 വീടുകളിലെ കിണറുകളിലാണ് ജലം ഉയർന്നത്. ഞായർ ഉച്ചയോടെ ബാബുവിന്റെ വീട്ടിലെ കിണറ്റിൽ ജലനിരപ്പ് ഉയർന്നതായി ശ്രദ്ധയിൽപെടുകയായിരുന്നു വിവരം പറഞ്ഞതോടെ അയൽവാസിയായ മോഹൻദാസ്...

പത്തനംതിട്ടയില്‍ വിദ്യാർത്ഥിയെ സഹപാഠികൾ വെട്ടിക്കൊലപ്പെടുത്തി, രണ്ട് പേർ കസ്റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ട കൊടുമൺ അങ്ങാടിക്കലിൽ  വിദ്യാർത്ഥിയെ സഹപാഠികൾ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. അങ്ങാടിക്കൽ സ്വദേശി അഖിൽ ( 16) ആണ് കൊല്ലപ്പെട്ടത്. കൈപ്പട്ടൂർ സെൻ്റ് ജോർജ് മൗണ്ട് സ്കൂൾ വിദ്യാർത്ഥിയാണ് അഖിൽ. സഹപാഠികളായ രണ്ട് പേരെ പൊലീസ്  കസ്റ്റഡിയിലെടുത്തു. കളികള്‍ക്കിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. സോഷ്യൽ മീഡിയയിൽ...

കൊവിഡ് 19: റമദാന്‍ മാസത്തിലെ നിയന്ത്രണങ്ങള്‍ക്ക് ധാരണയായി; മതനേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് കൊവിഡ് 19 പൂര്‍ണമായും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ റമദാൻ കാലത്തും നിയന്ത്രണങ്ങള്‍ തുടരാന്‍ ധാരണയായി. "റമദാന്‍ മാസത്തില്‍ പ്രാര്‍ത്ഥനകൾക്ക് വലിയ പ്രാധാന്യം ഉണ്ട്. വിശ്വാസികൾ പള്ളിയിലെത്തുന്ന കാലമാണ്. എന്നാല്‍ രോഗ വ്യാപന സാഹചര്യം മുന്നിൽ കണ്ട് എല്ലാ ആരാധനാലയങ്ങളിലും നിലവിലെ സ്ഥിതി തുടരേണ്ടതുണ്ട്. മത നേതാക്കളുമായി വീഡിയോ കോൺഫറൻസ് നടത്തി ഇക്കാര്യത്തില്‍ ധാരണയിലെത്തി എന്ന്" മുഖ്യമന്ത്രി...

കണ്ണൂർ ജില്ലയിൽ രോഗബാധ വർധിക്കുന്നു; നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി

കണ്ണൂർ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിൽ രോഗബാധ വർധിക്കുകയാണെന്നും ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്. “ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിൽ പരിശോധന ഏർപ്പെടുത്തി. റോഡിൽ ഇറങ്ങുന്ന എല്ലാ വാഹനങ്ങളും...

കേരളത്തിൽ ഇന്ന് 19 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു;കാസര്‍കോട് 3 പേര്‍

തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് 19 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂരില്‍നിന്നുള്ള പത്തുപേര്‍, പാലക്കാട്ടുനിന്നുള്ള നാലുപേര്‍, കാസര്‍കോട് സ്വദേശികളായ മൂന്നുപേര്‍, മലപ്പുറം, കൊല്ലം ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.  കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ച ഒമ്പതുപേര്‍ വിദേശത്തുനിന്ന് വന്നവരാണ്. ഒരാള്‍ക്ക്...

അഞ്ചര ലക്ഷം പ്രവാസികള്‍ മടങ്ങിയേക്കും; തിരികെ വരുന്നവർ ചെയ്യേണ്ടതെന്ത്? മാർഗരേഖ ഇങ്ങനെ

തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ട് തിരികെ വരുന്നവരെ ക്വാറന്‍റൈൻ ചെയ്യാനും, നിരീക്ഷണത്തിൽ പാർപ്പിക്കാനും മാർഗരേഖ പുറത്തുവിട്ട് സംസ്ഥാനസർക്കാർ. ഏകദേശം അഞ്ചരലക്ഷത്തോളം പ്രവാസികൾ 30 ദിവസത്തിനകം തിരികെ വന്നേക്കാമെന്നാണ് സംസ്ഥാനസർക്കാരിന്‍റെ കണക്കുകൂട്ടൽ. വിദേശത്ത് വച്ച് കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാകുന്ന പക്ഷം നോ‍ർക്ക വെബ്സൈറ്റ് വഴി റജിസ്ട്രേഷൻ നടത്തണമെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കുന്നു. വിസിറ്റിംഗ് വിസയിൽ വിദേശത്ത് പോയവർ ആദ്യം,...

19ാമത്തെ പരിശോധനാ ഫലവും പോസിറ്റീവ്; 42 ദിവസം ചികിത്സ തുടര്‍ന്നിട്ടും കൊവിഡ് ഭേദമാകാതെ പത്തനംതിട്ട സ്വദേശി

പത്തനംതിട്ട (www.mediavisionnews.in) : പത്തനംതിട്ട ആശുപത്രിയില്‍ ഒരു മാസത്തിലേറെയായി ചികിത്സ തുടര്‍ന്നിട്ടും സുഖപ്പെടാതെ കൊവിഡ് രോഗി. ഇവരുടെ പത്തൊന്‍പതാം പരിശോധനയും പോസിറ്റീവായി. കഴിഞ്ഞ 42 ദിവസമായി ഇവര്‍ ചികിത്സയില്‍ തുടരുകയാണ്. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തില്‍ നിന്നാണ് ചെറുകുളഞ്ഞി സ്വദേശിയായ വീട്ടമ്മയ്ക്ക് രോഗം പകര്‍ന്നത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. ഇവര്‍ക്കൊപ്പം രോഗം ബാധിച്ച മകള്‍ രോഗം...

സ്പ്രിംക്ലറില്‍ പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ സി.പി.ഐ.എം; മുഖ്യമന്ത്രിയ്ക്ക് പാര്‍ട്ടിയുടെ പൂര്‍ണ്ണപിന്തുണ

തിരുവനന്തപുരം (www.mediavisionnews.in) :സ്പ്രിംഗ്ലര്‍ ഡാറ്റാ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പിന്തുണ. സര്‍ക്കാര്‍ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അലങ്കോലമാക്കാനാണ് പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിലയിരുത്തി. അതേസമയം, വ്യക്തിവിവരങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തില്ല എന്ന കാര്യം ഉറപ്പാക്കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തന മികവില്‍ വലിയ രീതിയിലുള്ള അംഗീകാരമാണ് സംസ്ഥാന...

പോലീസ് ഡ്രോണ്‍ കല്ലെറിഞ്ഞു വീഴ്ത്താന്‍ ശ്രമം: പ്രതിയും ക്യാമറയില്‍ കുടുങ്ങി

തൃശൂര്‍: (www.mediavisionnews.in) ലോക്ക്ഡൗണ്‍ ലംഘനം കണ്ടുപിടിക്കാന്‍ പോലീസ് നിരീക്ഷണത്തിന് ഉപയോഗിരുന്ന ഡ്രോണ്‍ കല്ലെറിഞ്ഞ് വീഴ്ത്താന്‍ ശ്രമം. അന്തിക്കാട് മുറ്റിച്ചൂരിലാണ് സംഭവം. എന്നാല്‍ ഡ്രോൺ പെട്ടെന്നു മുകളിലേക്ക് ഉയര്‍ത്തിയതിനാല്‍ കല്ല് കൊണ്ടില്ല. കല്ലെറിയുന്ന ആളുടെ ദൃശ്യവും ഡ്രോണ്‍ പകര്‍ത്തിയിട്ടുണ്ട്. കണ്ടശാംകടവ് ,പാലാഴി, കാരമുക്ക്, അന്തിക്കാട്, മാങ്ങാട്ടുകര, മണലൂർ കമ്പനിപ്പടി എന്നിവ‌ിടങ്ങളിലാണ് ഡ്രോൺ നിരീക്ഷണം നടത്തിയത്. ചീട്ടുകളിസംഘങ്ങൾ...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img