Kerala

മെയ് 7 മുതല്‍ പ്രവാസികളെ തിരിച്ചെത്തിക്കും, യാത്രാക്കൂലി സ്വയം വഹിക്കണം

ദില്ലി: ഗൾഫിലടക്കം ലോകത്തെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാൻ കേന്ദ്രസർക്കാർ അനുമതി നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പ്രവാസികളെ മടക്കി കൊണ്ടു വരാനുള്ള നടപടികൾക്ക് വ്യാഴാഴ്ച തുടക്കം കുറിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. പ്രവാസികളെ എങ്ങനെ മടക്കി കൊണ്ടു വരണം എന്ന കാര്യത്തിൽ വിശദമായ മാർഗ്ഗനിർദേശം പുറപ്പെടുവിക്കണമെന്നും വിമാനങ്ങളും കപ്പലുകളും ഇതിനായി...

സംസ്ഥാനത്ത് ഇന്നും ആര്‍ക്കും കോവിഡ് രോഗബാധയില്ല; 61 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പുതുതായി ആര്‍ക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് പുതിയ രോഗങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. 61 പേര്‍ക്കാണ് ഇന്ന് കൊവിഡ് ഭേദമായത്.  ഇതോടെ സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 34 ആയി. കേരളത്തിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നേരത്തെ...

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ സംസ്ഥാനം മാർഗനിർദേശങ്ങൾ പുതുക്കി ഇറക്കി, ഇളവുകൾ ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം തടയാൻ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രം നിര്‍ദ്ദേശം പുറത്ത് വന്നതിന് മൂന്ന് ദിവസത്തിന് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ ഇളവുകളിൽ വ്യക്തത വരുത്തി മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കുന്നത്. ഗ്രീൻ സോണുകൾ കേന്ദ്രീകരിച്ച് ഇളവുകൾക്ക് പ്രാധാന്യം നൽകുന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശം എന്നത് ശ്രദ്ധേയമാണ്.  ഹോട്ട് സ്പോട്ടുകളിൽ...

അമ്മേ ഇതാണ് അടിപൊളി ജമന്തിച്ചെടി; വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ

ആലപ്പുഴ: നല്ലയിനം ജമന്തി ചെടിയെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് മുറ്റത്ത് കഞ്ചാവ് വളർത്തിയ യുവാവ് പിടിയിൽ, ആലപ്പുഴ അരൂര്‍ ഉടുമ്പുചിറ വീട്ടില്‍ വിനീഷിനെയാണ് അറസ്റ്റ് ചെയ്‌തത്, പ്രതിയെ ചേര്‍ത്തല കോടതി റിമാന്‍ഡ് ചെയ്തു. ആരും തിരിച്ചറിയാതിരിയ്ക്കാൻ വീട്ടിലെ പൂച്ചെടികൾക്കിടയിലാണ് കഞ്ചാവ് ചെടി നട്ടത്, വീട്ടുകാർ ചോദിച്ചപ്പോൾ ജമന്തിയാണെന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നു, പൊലീസ് പിടികൂടിയ ശേഷം അത് കഞ്ചാവ്...

മാസ്‌ക് ഉയര്‍ത്തിക്കെട്ടാനുള്ള ശ്രമത്തിനിടെ സാരി ബൈക്കിന്‍റെ ചക്രത്തില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

വാകത്താനം: താഴ്‌ന്നുപോയ മാസ്‌ക് ഉയര്‍ത്തിക്കെട്ടാനുള്ള ശ്രമത്തിനിടെ സാരി ബൈക്കിന്‍റെ ചക്രത്തില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. പൊങ്ങന്താനം കുന്നേല്‍ കെ.എം. അയ്യപ്പന്റെ ഭാര്യ വത്സമ്മ(60)യാണു മരിച്ചത്‌. ഇന്നലെ രാവിലെ 10.30 നു വാകത്താനത്തായിരുന്നു അപകടം. സര്‍ക്കാര്‍ ആശുപത്രിയില്‍  പോയി മകനൊപ്പം മടങ്ങുമ്പോഴാണു സംഭവം.  ഉടന്‍തന്നെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു. സംസ്‌കാരം ഇന്നു വീട്ടുവളപ്പില്‍....

മൂന്നാംഘട്ട ലോക്ക്ഡൗണിൽ കേരളത്തിലെ ഇളവുകൾ എങ്ങനെ? ജില്ല തിരിച്ച് അറിയാം

തിരുവനന്തപുരം: മൂന്നാംഘട്ട ലോക്ഡൗണിലേക്ക് കടക്കുന്ന സംസ്ഥാനത്ത് ഇന്നു മുതൽ ഹോട്ട് സ്പോട്ടുകളിൽ കർശന നിയന്ത്രണങ്ങളും അല്ലാത്തയിടങ്ങളിൽ ഇളവുകളും ഉണ്ടാകും. പൊതുഗതാഗതം എവിടെയുമുണ്ടാകില്ല. ഹോട്ട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിൽ സ്വകാര്യ വാഹനങ്ങൾ അനുവദിക്കും. ജില്ലകൾക്ക് പുറത്തേക്കുള്ള യാത്രയ്ക്ക് പ്രത്യേക അനുമതി വേണം. കേന്ദ്രം അനുവദിച്ച നിരവധി ഇളവുകൾ സംസ്ഥാനം തൽക്കാലം വേണ്ടെന്ന് വയ്ക്കുകയാണ്. ബവ്റിജസ് ഉൾപ്പടെ തുറക്കേണ്ട എന്നാണ് കേരളത്തിന്‍റെ തീരുമാനം. നാലുചക്ര വാഹനങ്ങളിൽ...

ലോക്ക്ഡൗണില്‍ പൂട്ടിയ ജ്വല്ലറി തുറന്നപ്പോള്‍ കണ്ടത് അടയിരിക്കുന്ന പാമ്പിനെ

പയ്യന്നൂർ: ലോക്ക്ഡൗണില്‍ പൂട്ടിയിട്ട ജ്വല്ലറി വൃത്തിയാക്കാനെത്തിയ തൊഴിലാളികള്‍ കണ്ടത് മുട്ടയിട്ട് അടയിരിക്കുന്ന പെരുമ്പാമ്പിനെ. പയ്യന്നൂർ ടൗണിൽ കരിഞ്ചാമുണ്ടി ക്ഷേത്ര പരിസരത്തെ ജ്വല്ലറിയിലാണ് പെരുമ്പാമ്പ് അടയിരുന്നത്.കെട്ടിടത്തിന്റെ പിന്നിലുള്ള മുറിയിൽ പഴയ സാധനങ്ങൾക്കിടയിലായിരുന്നു പെരുമ്പാമ്പിനെ കണ്ടെത്തിയത്. https://youtu.be/5oE7fnForrs 3 മീറ്റർ നീളവും 24 കിലോ തൂക്കവുമുണ്ട് ഈ പാമ്പിന്. വിവരമറിഞ്ഞ് വനംവകുപ്പ് വൈൽഡ് ലൈഫ് റെസ്ക്യുവർ പവിത്രൻ അന്നൂക്കാരൻ...

മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ പാസ് അനുവദിച്ചു തുടങ്ങി

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് സർക്കാർ യാത്രാ പാസ് അനുവദിച്ചുതുടങ്ങി. നോർക്കറൂട്ട്സിന്റെ വെബ്സൈറ്റിലൂടെ അപേക്ഷിച്ചവർക്കാണ് പാസ് നൽകിത്തുടങ്ങിയത്. നോർക്കറൂട്ട്സിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് മുൻ​ഗണനാ പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ കേരളത്തിലേക്ക് പ്രവേശനാനുമതി നൽകുക. വിദ്യാര്‍ത്ഥികള്‍, പ്രത്യേകിച്ച് അവധിക്കാല ക്യാമ്പുകള്‍ക്കും മറ്റുമായി പോയവര്‍, കേരളത്തില്‍ സ്ഥിരതാമസക്കാരായ മുതിര്‍ന്ന പൗരന്മാര്‍,  ഗര്‍ഭിണികള്‍, മറ്റ് ആരോഗ്യ ആവശ്യങ്ങളുള്ളവര്‍ മുതലായവര്‍...

സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവൃത്തിസമയം നാളെ മുതൽ സാധാരണനിലയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകൾ നാളെ മുതൽ സാധാരണ പ്രവൃത്തി സമയത്തിലേക്ക് മടങ്ങും. എല്ലാ ജില്ലകളിലും ബാങ്കുകൾക്ക് രാവിലെ  പത്തുമുതൽ നാലു മണി വരെ ബിസിനസ് സമയവും അഞ്ചു മണി വരെ പ്രവൃത്തി സമയവുമായിരിക്കും. ഇതു സംബന്ധിച്ച് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി  സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് പുതിയ അഡ്‌വൈസറി പുറത്തിറക്കി. കൊവിഡ് കണ്ടെയിൻമെന്റ്  സോണുകളിൽ ജില്ലാ...

സംസ്ഥാനത്തിന് ആശ്വാസദിനം: ഇന്നാര്‍ക്കും കൊവിഡില്ല, ഒരാള്‍ക്ക് കൂടി രോഗമുക്തി

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ഒരിക്കല്‍ കൂടി ആശ്വാസ ദിനമായി. ഇന്നാര്‍ക്കും തന്നെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അതേസമയം കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി രോഗമുക്തി നേടി. ഇതോടെ 401 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 95 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img