Kerala

വിദേശത്ത് നിന്ന് വരുന്നവരെ നേരെ വീട്ടിലേക്ക് പറഞ്ഞയക്കില്ല; ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് മുഖ്യമന്ത്രി

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്ന ആരെയും നേരെ വീടുകളിലേക്ക് അയക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഴ് ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈനില്‍ താമസിക്കണം. ഏഴാമത്തെ ദിവസം ഇവർക്ക് പിസിആർ ടെസ്റ്റ് നടത്തും. ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആയവരെ ക്വാറന്റൈനായി വീടുകളിലേക്ക് അയക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടർന്ന് ഇവർ ഒരാഴ്ച്ച വീട്ടിൽ തന്നെ...

സംസ്ഥാനത്ത് ഇന്ന് 03 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു;കാസര്‍കോട് പുതിയ കോവിഡ് കേസുകളില്ല

തിരുവനന്തപുരം (www.mediavisionnews.in):സംസ്ഥാനത്ത് ഇന്ന് 3 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മൂന്നുപേരും വയനാട് ജില്ലക്കരാണ്. സമ്പർക്കം മൂലമാണ് രോഗബാധ. ചെന്നൈ കോയമ്പേട് മാർക്കറ്റിൽ പോയ ലോറി ഡ്രൈവറുടെ അമ്മയും ഭാര്യയും ലോറിയുടെ ക്ളീനറുടെ മകനുമാണ് രോഗബാധ.

മെസി കാണണ്ട, എടുത്തോണ്ട് പോവും ബാഴ്‌സയിലേക്ക്; അത്രയ്ക്കുണ്ട് പന്ത്രണ്ടുകാരന്റെ അത്ഭുത ഫ്രീകിക്കില്‍- വീഡിയോ

മലപ്പുറം: ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍ നിശ്ചലമായി കിടക്കുകയാണ്. ഫുട്‌ബോള്‍ ആരാധകര്‍ ആശ്രയിക്കാറുള്ള ലാ ലിഗയും പ്രീമിയലര്‍ ലീഗുമെല്ലാം ഇനി എന്ന് തുടങ്ങുമെന്ന് ഒരുറപ്പുമില്ല. സമൂഹ മാധ്യമങ്ങളിലാണ് ഫുട്‌ബോള്‍ പ്രേമികള്‍ സമയം ചെലവഴിക്കുന്നത്. ഫുട്‌ബോളുമായി ബന്ധപ്പെട്ട വിവിധ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മലപ്പുറം ജില്ലയിലെ മമ്പാട് നിന്നുള്ള മിഷാല്‍...

കേരളത്തില്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഒറ്റ ഇരട്ട അക്ക നിയന്ത്രണങ്ങളില്ല; വാഹന ഷോറൂമുകളും തുറക്കാം; വ്യക്തത വരുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തില്‍ വാഹനങ്ങള്‍ നിരത്തുകളില്‍ ഇറക്കുന്നതിന് ഒറ്റ ഇരട്ട അക്ക നിയന്ത്രണങ്ങള്‍ ഇല്ലെന്ന് സര്‍ക്കാര്‍. രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ സമയത്തുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ മൂന്നാം ഘട്ടത്തില്‍ ഇല്ലെന്നും മൂന്നാം ഘട്ട ലോക്ക് ഡൗണില്‍ വാഹന നിയന്ത്രണം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ഇറക്കിയ മാര്‍ഗനിര്‍ദേശത്തിലും വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍...

തിരിച്ചെത്തുന്ന പ്രവാസികളുടെ നിരീക്ഷണം; കേന്ദ്ര നിർദ്ദേശം കേരളത്തിന് വെല്ലുവിളി

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ നിരീക്ഷണത്തിൽ ആക്കുന്ന കാര്യത്തിൽ, കേന്ദ്രനിർദ്ദേശം തന്നെ പാലിക്കേണ്ടി വരുന്നത് സംസ്ഥാനത്തിന് വലിയ വെല്ലുവിളിയാകും. ലക്ഷണങ്ങൾ ഇല്ലാത്തവരെ പ്രത്യേക കേന്ദ്രങ്ങളിൽ തന്നെ ക്വാറന്റീൻ ചെയ്യാനാണ് കേന്ദ്ര നിർദേശം. വീടുകളിൽ പരമാവധി ക്വാറന്റീൻ ഒരുക്കാനാണ് സംസ്ഥാന സർക്കാർ പദ്ധതി.  ഇക്കാര്യത്തിലെ പ്രായോഗിക വെല്ലുവിളികൾ സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചേക്കും. വിമാനത്താവളത്തിൽ...

അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് നോമ്പുതുറ പലഹാരം വാങ്ങാനെത്തിയ ആളടക്കം മൂന്ന് പേര്‍ മരിച്ചു

കൊച്ചി: അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് നോമ്പുതുറവിഭവങ്ങള്‍ വാങ്ങാനെത്തിയയാളടക്കം മൂന്ന് പേര്‍ മരിച്ചു. എറണാകുളം മുട്ടത്താണ് സംഭവം. അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഇവര്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു. മുട്ടം സ്വദേശി കുഞ്ഞുമോൻ, തൃക്കാക്കര സ്വദേശി മജേഷ്, മജേഷിന്‍റെ പതിനൊന്ന് വയസുകാരിയായ മകള്‍ അര്‍ച്ചന എന്നിവരാണ് മരിച്ചത്.  വൈകുന്നേരം നാലുമണിയോടെയാണ് അപകടമുണ്ടായത്. അങ്കമാലിയില്‍ നിന്നും ചേരാനല്ലൂരിലേക്ക്...

വിദേശത്ത് വെച്ച് കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 86, കേരളത്തില്‍ മൂന്ന്, ആശങ്കയുണര്‍ത്തുന്ന കണക്കുകള്‍

കൊവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍ നിന്നും മരണപ്പെടുന്ന മലയാളികളുടെ എണ്ണം കൂടുന്നു. ഞായറാഴ്ച മാത്രം 12 മലയാളികളാണ് വിദേശ രാജ്യങ്ങളില്‍ വെച്ച് കൊവിഡ് കാരണം മരിച്ചത്. ഇതില്‍ 8 പേരും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. മലപ്പുറം എടപ്പാള്‍ സ്വദേശി താഹില്‍ തെക്കുമുറി, കണ്ണൂര്‍ കേളകം സ്വദേശി വി തങ്കച്ചന്‍ എന്നിവര്‍ ഞായറാഴ്ച ദുബായില്‍ വെച്ച്...

ലോക്ക്ഡൗൺ യാത്രാപാസ് ഇനിമുതല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ നല്‍കും; മാതൃക പുറത്തിറക്കി

തിരുവനന്തപുരം: ജില്ലയ്ക്കകത്തും മറ്റു ജില്ലകളിലേയ്ക്കും യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതത് പോലീസ് സ്റ്റേഷനുകളില്‍നിന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പാസ് നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പോലീസിന്റെ വെബ്‌സൈറ്റ്, ഫെയ്‌സ്ബുക്ക് പേജ് എന്നിവയില്‍ ലഭ്യമാക്കിയിട്ടുള്ള പാസ്സിന്റെ മാതൃകയുടെ പ്രിന്റൗട്ട് എടുത്ത് പൂരിപ്പിച്ച് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. ഇ-മെയില്‍ വഴിയും അതത് പോലീസ്...

വർക്ക്‌ ഷോപ്പുകൾ, വാഹന ഷോ റൂമുകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം; പുതിയ വ്യവസായങ്ങൾക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തില്ല. രോഗബാധിതരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. ഏപ്രിൽ മാസം അവസാനം പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളിൽ നിന്ന് ആശ്വാസം പകരുന്ന റിപ്പോർട്ടുകളാണ് മേയ് മാസം തുടക്കം മുതൽ ലഭ്യമാകുന്നത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരുകൾ...

തുടരുന്ന വിദ്യാർത്ഥി വേട്ടക്കെതിരെ മുസ്‍ലിം യൂത്ത് ലീഗ് ദേശീയ പ്രക്ഷോഭ ദിനം മെയ് 6 ന്

കൊറോണ വ്യാപനത്തിന്റെ ഭീതിദമായ സാഹചര്യത്തിലും രാജ്യത്ത് ബി.ജെ.പി സർക്കാർ തുടർന്നു വരുന്ന വിദ്യാർത്ഥി വേട്ടക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി മെയ് 6 ന് ദേശീയ പ്രക്ഷോഭ ദിനം ആചരിക്കുന്നു. പൗരത്വ നിയമ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടുത്ത വിദ്യാർത്ഥി നേതാക്കളെയും ആക്റ്റിവിസ്റ്റുകളെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുന്ന പ്രതികാര നടപടിക്കെതിരെയാണ് യൂത്ത്...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img