എടക്കര: ശനിയാഴ്ച രാത്രി ചുങ്കത്തറ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ബ്ലാക്ക്മാൻ ഇറങ്ങിയെന്ന് പ്രചരിച്ചതോടെ പിടിക്കാനിറങ്ങിയ മുപ്പത് പേർക്കെതിരെ കേസെടുത്തു. പുലി മുണ്ട, കൈപ്പിനി, കോലോംപാടം തമ്പുരാട്ടി എന്നിവിടങ്ങളിലാണ് ബ്ലാക്ക്മാനെ പിടിക്കാന്‍ നാട്ടുകാരിറങ്ങിയത്.
ശനിയാഴ്ച രാത്രി കൈപ്പിനി കവല ഭാഗത്ത് ബ്ലാക്ക്മാന്‍ ഇറങ്ങിയിട്ടുണ്ടെന്ന് പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വാഹനത്തിലും മറ്റും വടിയും മറ്റുമായി...
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് കേരളത്തിലേക്ക് തിരികെയെത്താന്‍ ഓണ്‍ലൈന്‍ വാഹന സൌകര്യമൊരുക്കി സംസ്ഥാനസര്‍ക്കാര്‍. ടൂറിസം വകുപ്പിന്‍റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്ക്ക് കേരളത്തിലേക്ക് എത്താന്‍ വാഹനംലഭ്യമാകും.
മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരില്‍ സ്വന്തമായി വാഹനം ഉള്ളവര്‍ക്ക് മാത്രമായിരുന്നു സംസ്ഥാനത്തേക്ക് തിരികെ വരാന്‍ കഴിഞ്ഞിരുന്നത്. ഈ പ്രതിസന്ധിക്കാണ് ഇപ്പോള്‍ പരിഹാരമുണ്ടാകുന്നത്. കേരളത്തിലേക്ക് മടങ്ങുന്നതിന് ടൂർ ഓപ്പറേറ്റർമാർ വഴി വാഹന സൗകര്യം ഒരുക്കാൻ...
തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനഫലം ഇന്ന് നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍...
തിരൂരങ്ങാടി: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട യുവാവിനെതിരെ കേസ്. നന്നമ്പ്ര വെള്ളിമ്പുറം സ്വദേശി അഖിൽ കൃഷ്ണക്കെതിരെയാണ് തിരൂരങ്ങാടി പോലീസ് കേസെടുത്തത്. ഫേസ്ബുക്കിൽ അഖിൽ കൃഷ്ണ എന്ന അക്കൗണ്ടിൽ നിന്നും ഹാന്‍സ് പാക്കറ്റിൽ ശിഹാബ് തങ്ങളുടെ ഫോട്ടോ വെച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് അടിയന്തര വായ്പ നല്‍കാന്‍ പദ്ധതിയുമായി നോര്‍ക്ക റൂട്‌സ്. 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. കുറഞ്ഞത് രണ്ട് വര്‍ഷം വരെ വിദേശത്ത് ജോലി ചെയ്ത ശേഷം സ്ഥിരമായി നാട്ടിലെത്തിയവര്‍ക്കാണ് വായ്പ അനുവദിക്കുന്നത്.
നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സ്(എന്‍ഡിപ്രേം) എന്ന പദ്ധതിയിലൂടെയാണ് സഹായം ലഭിക്കുക. സംയോജിത കൃഷി,...
കൊവിഡ് 19 പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ ബില്ല് അടയ്ക്കുന്നതിന് അടക്കം നിരവധി ഇളവുകളാണ് കെഎസ്ഇബി ഉപഭോക്താക്കൾക്ക് നൽകിയിരിക്കുന്നത്. അഞ്ചു ജില്ലകളിലെ കൊവിഡ് തീവ്രപരിചരണ ആശുപത്രികൾക്ക് വെന്റിലേറ്ററുകൾ, പിപിഇ സ്യൂട്ടുകൾ, തീവ്ര പരിചരണ മരുന്നുകൾ എന്നിവ സജ്ജീകരിക്കാൻ 50 കോടി രൂപ കെഎസ്ഇബി നൽകിയിരുന്നു. അതോടെപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കെഎസ്ഇബി ജീവനക്കാരുടെ ആദ്യ വിഹിതമായി...
തൃശൂരില്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോക്ഡൗണ്‍ ലംഘിച്ച് ഭാഗവതപാരായണം നടത്തിയ വാര്‍ത്ത റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസ് തൃശൂര്‍ ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടര്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ അപകീര്‍ത്തിപ്പെടുത്തലും ഭീഷണിയും. തൃശൂര്‍ ബ്യൂറോ ചീഫ് റിപ്പോര്‍ട്ടറായ പ്രിയ ഇളവള്ളി മഠത്തിന് നേരെയാണ് ഭീഷണി. ഇത് സംബന്ധിച്ച് എരുമപ്പെട്ടി പൊലീസ് സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തക പരാതി നല്‍കി.
തന്റെയും...
കോഴിക്കോട്: നോമ്പും പെരുന്നാളുമായും ബന്ധപ്പെട്ട് ഷോപ്പിങിനും മറ്റുമായി പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും സമുദായം ഇക്കാര്യത്തില്‍ അഭ്യന്തര അച്ചടക്കം പാലിക്കണമെന്നും സമസ്ത കേരള ജംഇയത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു.
കോവിഡ് നെതിരേയുള്ള ജാഗ്രത ഇനിയും തുടരണം. അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിച്ചു മുന്നോട്ട് പോവണം. കടകളും മറ്റും തുറക്കുമ്പോള്‍ അനിയന്ത്രിതമായ രീതിയില്‍...
തിരുവനന്തപുരം: പൊതു ഗതാഗത സംവിധാനത്തില്‍ മാറ്റങ്ങളുമായി ഗതാഗതവകുപ്പ്. സാമൂഹിക അകലം പാലിച്ചുള്ള യാത്ര രീതി പരിഗണയിലാണ്. യാത്രക്കാരുടെ എഎണ്ണം 10-15 ആയി ചുരുക്കും. ബസ് സ്റ്റേഷനുകളില്‍ തെര്‍മല്‍ ഇമേജിംഗ് ക്യാമറകള്‍ സ്ഥാപിക്കും. കേന്ദ്രത്തില്‍ നിന്ന് അനുമതി ലഭിച്ചതിന് ശേഷം മാത്രമേ പൊതുഗതാഗതം തുടങ്ങുകയുള്ളൂ.
അതേസമയം, അതിര്‍ത്തികളില്‍ ചെക്കിങ് കര്‍ശനമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. വാളയാറില്‍ പാസ്സില്ലാത്തവരെ അതിര്‍ത്തിക്കിപ്പുറം കടത്തില്ല....
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...