Kerala

ബോർഡിൽ നിന്ന് ഷാഫിയുടെ തലവെട്ടി വീട്ടുമുറ്റത്തെറിഞ്ഞതായി പരാതി; സമാധാനാന്തരീക്ഷം തകർക്കാനെന്ന് UDF

അരൂർ : യു.ഡി.എഫ്. സ്ഥാപിച്ച പ്രചാരണബോർഡിൽനിന്ന് സ്ഥാനാർഥിയുടെ തല വെട്ടിയെടുത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടുമുറ്റത്തെറിഞ്ഞതായി പരാതി. അരൂർ പെരുമുണ്ടച്ചേരി ഉദയാ ക്ലബ്ബ് പരിസരത്ത് സ്വകാര്യവ്യക്തിയുടെ പറമ്പിൽ സ്ഥാപിച്ച ബോർഡിൽനിന്ന് ഷാഫി പറമ്പിലിന്റെ പടത്തിലെ തല വെട്ടിയെടുത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുടെ വീട്ടുമുറ്റത്ത് ചുരുട്ടിയെറിഞ്ഞെന്നാണ് പരാതി. കഴിഞ്ഞദിവസം ഇവിടെ ബോർഡ് നശിപ്പിച്ചതിനെത്തുടർന്ന് പകരംവെച്ച ബോർഡിൽനിന്നാണ് തല വെട്ടിമാറ്റിയതെന്ന്...

റിയാസ് മൗലവി വധക്കേസിൽ ഗുരുതര ഒത്തുകളിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: റിയാസ് മൗലവി വധക്കേസിൽ ഗുരുതര ഒത്തുകളിയെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. പ്രോസിക്യൂഷന് ഗുരുതര തകരാർ സംഭവിച്ചു. ഇത്തരം വീഴ്ച്ച ഉത്തരേന്ത്യയിൽ പോലും സംഭവിക്കാത്തതാണ്. കേസ് സർക്കാർ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്നും കുഞ്ഞാവിക്കുട്ടി പറഞ്ഞു. ''എന്തായാലും ഇതിലൊരു ഒത്തുകളിയുണ്ട്. ഏത്, എങ്ങനെയാണ് പ്രോസിക്യൂഷനും പ്രതികളും ഒത്തുകളിച്ചതെന്ന് നോക്കേണ്ടിയിരിക്കുന്നു. സാധാരണപോലെയുള്ളൊരു സംഭവമല്ലിത്. ഗുരുതരമായ എന്തോ...

റിയാസ് മൗലവി വധക്കേസ് വിധി: ‘സോഷ്യല്‍മീഡിയ നിരീക്ഷണത്തില്‍, വിദ്വേഷപ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി’

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്കും പങ്കുവയ്ക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. വിദ്വേഷ സന്ദേശങ്ങള്‍ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളില്‍ 24 മണിക്കൂറും സൈബര്‍ പട്രോളിങ് നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. റിയാസ് മൗലവി വധക്കേസിലെ പ്രതികളായ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ വെറുതെ വിട്ടുകൊണ്ടായിരുന്നു കാസര്‍ഗോഡ് ജില്ലാ...

അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

കൊച്ചി: പി.ഡി.പി. ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ് മഅ്ദനി. കഴിഞ്ഞ മൂന്ന് ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ സംഘം പരിശോധനകൾ തുടരുകയാണ്. ഹൃദയസംബന്ധമായ കൂടുതൽ പരിശോധനകൾ തുടരേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് മെഡിക്കൽ സംഘം.

സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. തട്ടിപ്പുകളുമായി ബന്ധപ്പെട്ട 3251 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും. തട്ടിപ്പിന് ഉപയോഗിച്ച 5175 മൊബൈല്‍ ഫോണുകളും 3,339 സിംകാര്‍ഡുകളും പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു. തട്ടിപ്പുകളുമായി ബന്ധപ്പെട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളിലൂടെ അടിസ്ഥാനത്തിലാണ് നടപടി. മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളില്‍ ഏറെയും പലരില്‍ നിന്നും വാടകക്കെടുത്തവയാണ്. ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് പൊലീസ്...

സ്വര്‍ണവില റെക്കോര്‍ഡില്‍; ചരിത്രത്തില്‍ ആദ്യമായി പവന് അമ്പതിനായിരം കടന്നു

തിരുവനന്തപുരം: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നിരിക്കുന്നു. പവന് ചരിത്രത്തിലാദ്യമായി അമ്പതിനായിരം രൂപ കടന്നിരിക്കുകയാണിപ്പോള്‍. പവന് 50,400 ആണ് നിലവില്‍ വില. ഒരു ഗ്രാമിന് 6,300ഉം ആണ് പുതിയ വില. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം. എപ്പോള്‍ വേണമെങ്കിലും പവന് അമ്പതിനായിരം കടക്കാമെന്ന നില നേരത്തെ ഉണ്ടായിരുന്നു. നാല്‍പത്തിയൊമ്പതിനായിരത്തില്‍ കഴിഞ്ഞ ദിവസം വില...

മൂന്ന് ദിവസങ്ങൾ മാത്രം; മാർച്ച് 31 ന് മുൻപ് ചെയ്യേണ്ട സാമ്പത്തിക കാര്യങ്ങൾ

നടപ്പ് സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേയുള്ളു, പല സാമ്പത്തിക കാര്യങ്ങൾ ചെയ്യേണ്ട സമയമാണ് മാർച്ച് മാസം. മാർച്ച് മാസത്തിൽ ചെയ്ത് തീർക്കേണ്ടതും കാലാവധി അവസാനിക്കുന്നതുമായ ചില സുപ്രധാന കാര്യങ്ങളാണ് താഴെ 2023-2024 സാമ്പത്തിക വർഷത്തേക്ക് ആദായനികുതി ഇളവ് ക്ലെയിം ചെയ്യുന്നതിന്, മാർച്ച് 31-ന് മുമ്പ് ആവശ്യമായ...

ഈ കണ്ണുനീര്‍ കാണാതെ പോകരുത്; മുന്നിലുള്ളത് 19 ദിവസം മാത്രം, മകനെ രക്ഷിക്കാന്‍ സഹായത്തിന് അപേക്ഷിച്ച് ഈ ഉമ്മ

കോഴിക്കോട്: കണ്ണില്‍ നിന്നും ഇടമുറിയാതെ ഉതിര്‍ന്നുവീണ കണ്ണുനീര്‍ത്തുള്ളികള്‍ മാത്രമായിരുന്നു ആ ഉമ്മക്ക് മാധ്യമങ്ങള്‍ക്ക് നല്‍കാനുണ്ടായിരുന്ന മറുപടി. തന്റെ മകനെ ഒരുനോക്ക് കാണാനായുള്ള രണ്ട് പതിറ്റാണ്ടോടുത്ത കാത്തിരിപ്പിന്റെ കഥ ഏവരുടെയും മിഴികള്‍ ഈറനണിയിക്കുന്നതായിരുന്നു ആ ഉമ്മയുടെ നൊമ്പരം. ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് ഫാത്തിമയാണ് 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന മകന്‍ അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി...

കേരളത്തിൽനിന്ന് ദുബായിലേക്ക് കടൽ‍ മാർഗം 3 ദിവസം, 1200 പേർക്ക് സഞ്ചരിക്കാം; യാത്രാക്കപ്പൽ ചർച്ച സജീവം

കൊച്ചി: കേരളത്തിൽനിന്നു ഗൾഫിലേക്കുള്ള കപ്പൽ സർവീസ് ആരംഭിക്കാൻ നീക്കം. കേരള–-​ഗൾഫ് യാത്രാക്കപ്പൽ സർവീസിന്റെ സാധ്യതകൾ തേടി കേരള മാരിടൈം ബോർഡ് കൊച്ചിയിൽ ആദ്യഘട്ട ചർച്ച നടത്തി . സാധാരണക്കാരായ പ്രവാസികൾക്ക് വിമാനയാത്രാക്കൂലിയെക്കാൾ താഴ്ന്ന നിരക്കിൽ യാത്ര ചെയ്യാവുന്ന സർവീസാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന്‌ കേരള മാരിടൈം ബോർഡ്‌ ചെയർമാൻ എൻ എസ്‌ പിള്ള ചർച്ചയിൽ പറഞ്ഞു. സിംഗപ്പൂർ,...

അബ്ദുന്നാസർ മഅ്ദനിയുടെ നില ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി

കൊച്ചി: പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദിനിയുടെ ആരോഗ്യ നില ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസ്സം നേരിട്ടതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞമാസമാണ് വിദഗ്ധ ചികിത്സക്കായി മഅ്ദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
- Advertisement -spot_img

Latest News

അബൂദബിയിൽ വാഹനത്തിന് മുകളിൽ മിസൈൽ പതിച്ച് ഒരാൾ മരിച്ചു

അബൂദബി: അബൂദബിയിലെ അൽ ബാഹിയ മേഖലയിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു ഫലസ്തീൻ സ്വദേശി കൊല്ലപ്പെട്ടു. വാഹനത്തിന് മുകളിൽ മിസൈൽ പതിച്ചാണ് അപകടമുണ്ടായതെന്ന് അബൂദബി മീഡിയ ഓഫീസ്...
- Advertisement -spot_img