Kerala

ലക്ഷണങ്ങളില്ലാത്ത രോഗവാഹകരെ കണ്ടെത്താം; കേരളത്തില്‍ തിങ്കളാഴ്ച മുതല്‍ കൊവിഡ് ദ്രുത പരിശോധന

തിരുവനന്തപുരം:  സംസ്ഥാനത്ത് കൊവിഡ് ദ്രുത പരിശോധന  തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ വേണ്ടിയാണ് ആന്റിബോഡി പരിശോധന നടത്തുന്നത്. ലക്ഷണങ്ങളില്ലാത്ത രോഗവാഹകരെ തിരിച്ചറിയാനാണ് ടെസ്റ്റ് നടത്തുന്നത്. എച്ച്.എല്‍.എല്‍ കമ്പനിയുടെ കിറ്റുകളാണ് ആന്റിബോഡി പരിശോധനകള്‍ക്ക് ഉപയോഗിക്കുന്നത്. ഒരു ലക്ഷം കിറ്റുകളാണ് ഇതിനായി ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 10000 കിറ്റുകള്‍ വീതം തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്,...

കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; മരിച്ചത് സന്തോഷ് ട്രോഫി മുന്‍ താരം ഹംസക്കോയ

മലപ്പുറം: (www.mediavisionnews.in) സംസ്ഥാനത്ത് ഒരാള്‍കൂടി കോവിഡ്19 ബാധിച്ച് മരിച്ചു. മുന്‍ സന്തോഷ് ട്രോഫി താരമായ ഇളയിടത്ത് ഹംസക്കോയ (61) ആണ് മരിച്ചത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. മെയ് 21-ന് കുടുംബത്തോടൊപ്പം മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ചെത്തിയതാണ് ഹംസക്കോയ. ഭാര്യക്കും...

ഹോട്ടലുകൾ/റെസ്‌റ്റോറന്റുകൾ/ ഷോപ്പിംഗ് മോൾ എന്നിവിടങ്ങളിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ജൂൺ 8 മുതൽ ഹോട്ടലുകൾ,റെസ്‌റ്റോറന്റുകൾ, ഷോപ്പിംഗ് മോളുകൾ എന്നിവ തുറക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജൂൺ 8ന് തുറന്ന് അണുനശീകരണം അടക്കമുള്ള പ്രവർത്തനങ്ങൾക്ക് ശേഷം ജൂൺ 9 മുതൽ മാത്രമേ പ്രവർത്തനം ആരംഭിക്കാവു. ഹോട്ടലുകൾ,റെസ്‌റ്റോറന്റുകൾ, ഷോപ്പിംഗ് മോളുകൾ എന്നിവയുടെ പ്രവർത്തനത്തിന് കൃത്യമായ മാർഗ നിർദേശങ്ങൾ മുഖ്യമന്ത്രി പുറപ്പെടുവിച്ചു. നിർദേശങ്ങൾ ഇങ്ങനെ: താമസിക്കാനുള്ള ഹോട്ടലുകളിൽ – *സാനിറ്റൈസർ,...

കെ.എസ്.യു ജനറല്‍ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കോട്ടയം (www.mediavisionnews.in): കെ.എസ്.യു ജനറല്‍ സെക്രട്ടറി നബിന്‍ കല്ലമ്പലത്തിന്റെ വീടിന് നേരെ ആക്രമണം. ആക്രമണത്തില്‍ നബിന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്രൂപ്പ് തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. മാരകായുധങ്ങളുമായി അമ്പതോളം പേര്‍ ആക്രമണം നടത്തിയെന്നാണ് നബിന്‍ പരാതിയില്‍ പറയുന്നത്. https://www.facebook.com/100002227974897/videos/2941466589270911/

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി

തിരുവനന്തപുരം (www.mediavisionnews.in):ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങള്‍ തുറക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരും അംഗീകാരം നല്‍കി. ജൂണ്‍ എട്ടു മുതലാണ് ആരാധനാലയങ്ങള്‍ തുറക്കുക. പരമാവധി നൂറു പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാവൂ. ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം എങ്ങനെ വേണം എന്നത് സംബന്ധിച്ച് വിവിധ മതനേതാക്കളുമായി ചര്‍ച്ച ചെയ്തിരുന്നു. 65 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, 10...

സംസ്ഥാനത്ത് 111 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് ഒരാൾക്ക്

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 50 പേര്‍ വിദേശത്തുനിന്ന് എത്തിയവര്‍. 48 മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം...

മലപ്പുറത്തിനെതിരായ വിദ്വേഷ പ്രചാരണം; മനേക ഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്‌ത് കേരള സൈബർ വാരിയേഴ്‌സ്‌

പാലക്കാട്: ഗര്‍ഭിണിയായ ആന സ്‌ഫോടക വസ്തുപൊട്ടിത്തെറിച്ച് മരിച്ച സംഭവത്തില്‍ മലപ്പുറം ജില്ലയ്‌ക്കെതിരെ വിദ്വേഷപ്രചരണം നടത്തിയ ബി.ജെ.പി നേതാവ് മനേക ഗാന്ധിക്കെതിരെ കേരള സൈബര്‍ വാരിയേഴ്‌സ്. മൃഗ സംരക്ഷണത്തിനായി മനേക ഗാന്ധിക്ക് കീഴില്‍ നടത്തുന്ന ‘പീപ്പിള്‍ ഫോര്‍ എനിമല്‍ ഇന്ത്യ’ എന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കൊണ്ടാണ് സൈബര്‍ വാരിയേഴ്‌സ് രംഗത്ത് എത്തിയത്. അക്കൗണ്ട് ഹാക്ക് ചെയ്ത കേരള...

ഇ.പി. ജയരാജനെ ബോംബെറിഞ്ഞ് പരിക്കേൽപ്പിച്ച കേസ്; 38 ബിജെപി- ആർഎസ്എസ് പ്രവർത്തകരെ വെറുതെവിട്ടു

കണ്ണൂർ: (www.mediavisionnews.in) മന്ത്രി ഇ പി ജയരാജനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായ 38 ബിജെപി ആർഎസ്എസ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു. സംഭവം നടന്ന് 20 വർഷങ്ങൾക്ക് ശേഷമാണ് മുഴുവൻ പ്രതികളെയും തലശ്ശേരി അഡീ. ജില്ലാ സെഷൻസ് കോടതി - 4 വെറുതെ വിട്ടത്. 2000 ഡിസംബർ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. പാനൂര്‍...

കേരളത്തിൽ ഉറവിടം കണ്ടെത്താനാകാത്ത കോവിഡ് മരണവും ഉയരുന്നു; റിവേഴ്സ് ക്വാറന്റൈന്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍

സംസ്ഥാനത്തു കോവിഡ് മരണനിരക്ക് ഉയരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കാൻ സർക്കാർ. നിലവിലെ സാഹചര്യത്തിൽ റിവേഴ്സ് ക്വാറന്റൈന്‍ കര്‍ശനമാക്കാനാണു സര്‍ക്കാര്‍ തീരുമാനം. ഒരാഴ്ചയ്ക്കിടെ 500 പേര്‍ക്കാണ് കോവിഡ്–19 സ്ഥിരീകരിച്ചത്, ആകെ മരണസംഖ്യ 14 ആയി ഉയര്‍ന്നു. റിവേഴ്സ് ക്വാറന്റൈനിൽ കോവിഡ് ബാധിച്ചാൽ സങ്കീർണതയും മരണസാദ്ധ്യതയും കൂടുതലുള്ളവരെ നിരീക്ഷണത്തിൽ കൊണ്ടുവരും. ഉറവിടം കണ്ടെത്താനാകാത്ത  മരണവും സംസ്ഥാനത്ത്...

കഠിനംകുളം കൂട്ടബലാത്സം​ഗ കേസ്; യുവതിയുടെ ഭർത്താവടക്കം ഏഴ് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കൂട്ട ബലാത്സം​ഗത്തിന് ഇരയാക്കിയ കേസിൽ ഭർത്താവടക്കം ഏഴ് പേരെ കസ്റ്റഡിയിലെടുത്തു. യുവതി നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് ഡി.വൈ.എസ്.പി പറഞ്ഞു. അഞ്ച് വയസ്സുള്ള കുട്ടിക്ക് മുന്നിൽ വച്ചാണ് അതിക്രമം നടത്തിയത്. അതുകൊണ്ട് തന്നെ യുവതിയുടെ ഭർത്താവുൾപ്പടെ എല്ലാ പ്രതികൾക്കു എതിരെയും പോക്‌സോ ചുമത്തും. യുവതിയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷമായിരിക്കും...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img