Kerala

സംസ്ഥാനത്ത് 91 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 02 പേര്‍ക്ക്‌

തിരുവനന്തപുരം (www.mediavisionnews.in) : കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക്...

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിവാഹിതയാകുന്നു; വരൻ മുഹമ്മദ് റിയാസ്

തിരുവനന്തപുരം (www.mediavisionnews.in) : പിണറായി വിജന്‍റെ മകൾ വീണ വിവാഹിതയാകുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ആണ് വരൻ. ഈ മാസം പതിനഞ്ചിന് വിവാഹം ഉണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന ലളിതമായ ചടങ്ങ് മാത്രമായിരിക്കുമെന്നും അറിയുന്നു. തീയതി ഔദ്യോഗികമായി പിന്നീട് അറിയിക്കുമെന്നാണ്  പ്രതികരണം.  ഐടി സംരംഭകയും ഉദ്യോഗസ്ഥയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ. എസ്എഫ്ഐയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിൽ...

രോഗികളുടെ എണ്ണം ആദ്യ അഞ്ഞൂറിലെത്തിയത് 90 ദിവസം കൊണ്ട്, അടുത്ത അഞ്ഞൂറിന് വേണ്ടി വന്നത് അഞ്ച് ദിവസം മാത്രം; സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 7000 വരെ ആകാമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 7000 വരെ ആകാമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കൊവിഡ് വ്യാപനം വേഗത്തിലാണെന്നാണ് സംസ്ഥാനത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്ത് കൊവിഡ് ബാധിതരായവരുടെ എണ്ണം രണ്ടായിരം കടന്നിട്ടുണ്ട്. നിലവില്‍ ചികിത്സയിലുള്ളത് 1174 പേരാണ്. കേരളത്തില്‍ കൊവിഡ് കേസുകളില്‍ ആദ്യ അഞ്ഞൂറ് തികയാന്‍ തൊണ്ണൂറ് ദിവസം സമയമെടുത്തപ്പോള്‍ അവസാന അഞ്ഞൂറ് രോഗികള്‍...

വിദേശത്ത് നിന്ന് ​ഗർഭിണികളെ നാട്ടിലെത്തിക്കാൻ നിയമ പോരാട്ടം നടത്തിയ ആതിരയുടെ ഭർത്താവ് ദുബൈയിൽ മരിച്ചു

കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശത്ത് കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ പ്രവാസി മലയാളി ആതിരയുടെ ഭർത്താവ് ദുബായിൽ വെച്ച് മരിച്ചു. ദുബായിൽ മെക്കാനിക്കൽ എൻജിനീയറായി ജോയി ചെയ്തിരുന്ന നിതിൻ ചന്ദ്രൻ (29) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഉറക്കത്തിൽ മരിച്ചത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഷാ​ർ​ജ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​റ​ക്ക​ത്തി​നി​ടെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം. ഏ​ഴ്...

കേരളത്തിൽ നാളെ 11 ജില്ലകളിൽ ഹോട്ടലുകൾ തുറക്കും; മൂന്ന് ജില്ലകളിൽ നിയന്ത്രണം

തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് നാളെ 11 ജില്ലകളിൽ ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഹോട്ടൽ & റെസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്താണ് മൂന്ന് ജില്ലകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്നും അസോസിയേഷൻ പറഞ്ഞു. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റ് ജില്ലകളിൽ സർക്കാർ നിർദേശങ്ങൾ പാലിച്ച് തുറന്ന് പ്രവർത്തിക്കുമെന്ന്...

സംസ്ഥാനത്ത് 06 കോവിഡ് ഹോട്ട് സ്‌പോട്ടുകള്‍കൂടി; ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ 150 ആയി

തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് പുതിയ ആറ് ഹോട്ട് സ്പോട്ടുകള്‍കൂടി. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍, മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്, കുറുവ, കല്‍പ്പകഞ്ചേരി, എടപ്പാള്‍, വട്ടംകുളം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 150 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,97,078 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,95,307 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1771...

സംസ്ഥാനത്ത് 91 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 08 പേര്‍ക്ക്‌

തിരുവനന്തപുരം (www.mediavisionnews.in) : കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക്...

കേരളത്തിൽ വീണ്ടും കോവിഡ് മരണം; ചാലക്കുടി സ്വദേശി മരിച്ചു, സംസ്ഥാനത്ത് മരണം 17 ആയി

തൃശ്ശൂര്‍ (www.mediavisionnews.in): കൊവിഡ് ബാധിച്ച് സംസ്ഥാനത്ത്  ഒരാള്‍ക്കൂടി മരിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു ഡിന്നി ചാക്കോയാണ് മരിച്ചത്. 42 വയസായിരുന്നു. ചാലക്കുടി വി ആർ പുരം സ്വദേശിയാണ് ഡിന്നി. കൊവിഡ് ചികിത്സയ്ക്കിടെ ന്യൂമോണിയ ബാധിച്ചതോട് കൂടി ഡിന്നിയെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു.  മാലിയില്‍ നിന്നും കൊച്ചിയിലേക്ക് ആദ്യമെത്തിയ കപ്പലിലില്‍ എത്തിയവരില്‍ ഒരാളാണ് ഡിന്നി. മെയ് 16...

നിബന്ധനകൾ പാലിച്ച് പള്ളികൾ തുറക്കാമെന്ന് സമസ്ത

ചേളാരി: (www.mediavisionnews.in) ലോക് ഡൗണിൽ  കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇളവ് അനുവദിച്ച് ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയ പ്രത്യേക സാഹചര്യത്തിൽ ഇരു സർക്കാരുകളും സമസ്ത കേരള ജംഇയ്യത്തുൽ ഉലമായും നൽകിയ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പൂർണ്ണമായും പാലിച്ചുകൊണ്ട് പള്ളികൾ തുറക്കേണ്ടതാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും വൈസ്...

സംസ്ഥാനത്ത് വീണ്ടും കൊവി‍ഡ് മരണം; മരിച്ചത് തൃശ്ശൂർ സ്വദേശിയായ 87 കാരൻ

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ ഒരാൾ കൂടി കൊവിഡ‍് ബാധിച്ച് മരിച്ചു. ഏങ്ങണ്ടിയൂർ സ്വദേശിയായ 87 കാരനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ശ്വാസം മുട്ടലിന് ചികിത്സയിലായിരുന്നു ഇയാൾ. ഈ ആശുപത്രിയിലെ 40 പേർ നിരീക്ഷണത്തിലാണ്. മെഡിക്കൽ കോളജിൽ എത്തിച്ച ഉടനാണ് രോഗി മരിച്ചത്.  സംസ്ഥാനത്തെ പതിനാറാമത്തെ കൊവിഡ് മരണമാണ് ഇത്. 1914 പേർക്കാണ് ഇത് വരെ സംസ്ഥാനത്ത്...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img