തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറയി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 62 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കണ്ണൂര്‍, ഇരിട്ടി സ്വദേശിയായ ഒരാള്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു.
തൃശൂര്‍- 25, പാലക്കാട് -1, മലപ്പുറം -10, കാസര്‍ഗോഡ് -10, കൊല്ലം- 8, കണ്ണൂര്‍- 7. പത്തനംതിട്ട- 5....
കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കണ്ണൂര്‍ ഇരിട്ടി പയഞ്ചേരി സ്വദേശി പി.കെ മുഹമ്മദ് (70) ആണ് മരിച്ചത്. അര്‍ബുദ രോഗ ബാധിതനായിരുന്നു. ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച മുഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് മരിച്ചത്.
കഴിഞ്ഞമാസം 22-നാണ് അദ്ദേഹം മസ്‌ക്കറ്റില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴി എത്തിയത്. ആശുപത്രിയിലേക്ക് പോകാനുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം ലംഘിച്ച് കൂത്തുപറമ്പിലുള്ള...
കണ്ണൂർ: ജില്ലയിൽ വീണ്ടും രാഷ്ട്രീയ അക്രമം. സിപിഐ (എം) കിഴക്കെ മനേക്കര ബ്രാഞ്ച് മെമ്പർക്ക് വെട്ടേറ്റു. ബ്രാഞ്ച് മെമ്പർ ചന്ദ്രനെ(48)യാണ് വെട്ടി പരിക്കേല്പിച്ചത്.
രാത്രി 8.10ഓടെ മനേക്കര ഇ എം എസ് മന്ദിരത്തിന്റെ വരാന്തയിൽ വെച്ചാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു.
വെട്ടേറ്റ ഇയാൾക്ക് കാലിന് ആഴത്തിൽ മുറവേറ്റിട്ടുണ്ട്. തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മോട്ടോര്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ പുതുക്കുന്നതിനുള്ള കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടിനല്‍കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ രണ്ടുമാസത്തിലേറെ നീണ്ടുപോയതിനെ തുടര്‍ന്നാണ് സമയം നീട്ടി നല്‍കുന്നതെന്നാണ് സൂചന. ഫെബ്രുവരി ഒന്നിനുശേഷം കാലാവധി അവസാനിച്ച രേഖകള്‍ പുതുക്കുന്നതിനാണ് ഈ സാവകാശമൊരുക്കുന്നത്.
മോട്ടോര്‍വാഹന ചട്ടങ്ങളുടെ കീഴില്‍ വരുന്ന...
തിരുവനന്തപുരം: (www.mediavisionnews.in) കോവിഡ് വ്യാപനം തടയാന്‍ നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്നും മന്ത്രിസഭായോഗം വിലയിരുത്തി. കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. എന്നാൽ പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയിലുള്ള ശ്രദ്ധ ദിനംപ്രതി കുറഞ്ഞുവരുകയാണ്. ഈ സാഹചര്യത്തിലാണ് നിലവിലെ നിയന്ത്രണങ്ങള്‍ കർശനമായി നടപ്പാക്കാനുള്ള തീരുമാനം.
റോഡ്, റെയില്‍മാര്‍ഗം അനുവാദമില്ലാതെ പലരും കേരളത്തിലേക്ക്...
തിരുവനന്തപുരം മെഡിക്കൽ കോളജ് കൊവിഡ് വാർഡിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ വ്യക്തിയും മരിച്ചു. നെടുമങ്ങാട് സ്വദേശി മുരുകേശനാണ് ആത്മഹത്യ ചെയ്തത്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ കൊവിഡ് നിരീക്ഷണ വാർഡിൽ ഇന്ന് രാവിലെയാണ് മുപ്പത്തിമൂന്നുകാരൻ ആത്മഹത്യ ചെയ്യുന്നത്. ഇതിന് മണിക്കൂറുകൾക്ക് പിന്നാലെയാണ് മറ്റൊരു ആത്മഹത്യ കൂടി റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് പുതുതായി അഞ്ചു ഹോട്ട്‌സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ ആതവനാട്, കോട്ടയം ജില്ലയിലെ അയ്മനം, മാടപ്പള്ളി, ഇടയിരിക്കപ്പുഴ, കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ ആകെ 163 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള...
സർക്കാരുകൾ ഇളവ് നൽകിയ സാഹചര്യത്തിൽ നിബന്ധനകൾ പാലിച്ച് പള്ളികൾ തുറക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ. ഇന്ന് ചേർന്ന സമസ്തയുടേയും പോഷക സംഘടനകളുടേയും സംയുക്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദേശത്തെ തുടർന്നാണ് പള്ളികൾ അടച്ചിട്ടത്. രാജ്യം അൺലോക്ക് ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി...
തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, കൊല്ലം,...
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...