Kerala

ഇന്ധനവില വര്‍ധനവിനെതിരെ സി.പി.ഐ(എം) പ്രക്ഷോഭത്തിന്

തിരുവനന്തപുരം (www.mediavisionnews.in) : പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ ഈ മാസം 25-ന്‌ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ മുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കുവാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ്‌ തീരുമാനിച്ചു. ഏര്യാ, ലോക്കല്‍ കേന്ദ്രങ്ങളിലാണ്‌ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്‌. കോവിഡ്‌ പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സമരം സംഘടിപ്പിക്കുന്നത്‌, കോവിഡ്‌ കാലത്ത്‌ സാമ്പത്തികമായി ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന ജനങ്ങളെ...

സംസ്ഥാനത്ത് 118 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 04 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, തിരുവനന്തപുരം,...

പ്രവാസികള്‍ക്ക് ആനുകൂല്യമില്ല; അവര്‍ അതിഥി തൊഴിലാളികളല്ല: വിവാദ ഉത്തരവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: (www.mediavisionnews.in) പ്രവാസികളെ അതിഥി തൊഴിലാളികളായി കാണാനാകില്ലെന്ന് സംസ്ഥാന സർക്കാർ. അതിഥി തൊഴിലാളികൾക്കുള്ള സംരക്ഷണവും സുപ്രീംകോടതി നിർദേശിച്ച ആനുകൂല്യങ്ങളും പ്രവാസികൾക്ക് നൽകാനാവില്ലെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കുന്നു. നോർക്ക പ്രിൻസിപ്പൾ സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതിഥി തൊഴിലാളികൾക്ക് സൗജന്യ യാത്രയും സൗജന്യ ക്വാറന്റീനും നൽകണമെന്നായിരുന്നു സുപ്രീംകോടതി നിർദേശം. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രവാസികളെ അതിഥിത്തൊഴിലാളികളായി കണക്കാക്കാൻ...

രാഹുൽ ഗാന്ധിക്ക് ഇന്ന് അന്‍പതാം ജന്മദിനം

ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ന് അന്‍പതാം ജന്മദിനം. ആഘോഷം വേണ്ടെന്ന് രാഹുൽ ഗാന്ധി പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. അന്‍പത് ലക്ഷം കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യങ്ങളും സാനിറ്റൈസറും മാസ്കും ഉൾപ്പെടെയുള്ള കിറ്റ് നല്‍കുമെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.  ലോക്ഡൗണിനിടെയുള്ള കുടിയേറ്റ തൊഴിലാളികളുടെ പലായനവും സാമ്പത്തിക പ്രതിസന്ധിയും വിഷയമാക്കി സർക്കാരിനെതിരെ സജീവമാകാനാണ് രാഹുൽ ഗാന്ധിയുടെ...

പൊള്ളുന്ന വില, പതിമൂന്നാം ദിവസവും ഇന്ധനവില കൂട്ടി

കൊച്ചി: രാജ്യത്ത് തുടർച്ചയായ പതിമൂന്നാം ദിവസവും ഇന്ധന വിലയിൽ വർധന. ഡീസൽ ലിറ്ററിന് 60 പൈസയും പെട്രോൾ ലിറ്ററിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ പെട്രോൾ ലിറ്ററിന് 78.53 രൂപയും ഡീസൽ ലിറ്ററിന് 72.97 രൂപയുമായി. കഴിഞ്ഞ 13 ദിവസത്തിനിടെ, ഒരു ലിറ്റർ ഡീസലിന് 7 രൂപ 28 പൈസയും ഒരു ലിറ്റർ പെട്രോളിന്...

ആളുമാറിപ്പോയി; ചൈനീസ് പ്രസിഡന്റിന് പകരം ബി.ജെ.പി പ്രവര്‍ത്തകര്‍ കത്തിച്ചത് ഉത്തരകൊറിയന്‍ ഭരണാധികാരിയുടെ കോലം

കൊല്‍ക്കത്ത: ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗിന്റെ ഫോട്ടോയ്ക്ക് പകരം കത്തിച്ചത് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റേത്. പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ നിന്നുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ക്കാണ് പ്രതിഷേധത്തിനിടെ കോലത്തിലെ ചിത്രം മാറിപ്പോയത്. ചൈനയെ ബഹിഷ്‌ക്കരിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ട്വിറ്ററില്‍...

വൈദ്യുതി ബില്ലിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് സര്‍ക്കാര്‍

കോവിഡ് കാലത്ത് ഉയർന്ന വൈദ്യുതി ബിൽ ലഭിച്ചതിനെത്തുടർന്ന് പ്രതിഷേധം വ്യാപകമായ സാഹചര്യത്തിൽ ഇളവുകളുമായി സർക്കാർ. സൌജന്യമായി വൈദ്യുതി ലഭിച്ചിരുന്നവര്‍ക്ക് യൂനിറ്റ് വര്‍ധിച്ചാലും ബില്ലടക്കേണ്ടതില്ല. അധിക ഉപയോഗം മൂലമുണ്ടായ വര്‍ധനവിന്‍റെ 20 ശതമാനം മുതല്‍ 50 ശതമാനം വരെ ഇളവ് നല്‍കാനാണ് തീരുമാനം. കെ എസ് ഇ ബിക്ക് 200 കോടി രൂപയുടെ അധിക ബാധ്യത. പ്രതിമാസം...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in)  ഇന്ന് (ജൂണ്‍ 18) ജില്ലയില്‍ വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. ജൂണ്‍ 10 ന് ഷാര്‍ജയില്‍ നിന്ന് വന്ന 27 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, മെയ് 26 ന് കുവൈത്തില്‍ നിന്നെത്തിയ 43 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14 ന് കുവൈത്തില്‍ നിന്ന്...

സംസ്ഥാനത്ത് 97 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 03 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തിൽ ഇന്നലെ 97 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 89 പേർ രോഗമുക്തരായി. ആകെ മരണം 21. രോഗം ബാധിച്ചവരിൽ 65 പേർ വിദേശത്തു നിന്നും 29 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. സമ്പർക്കം വഴി 3 പേർക്ക് രോഗം വന്നു. കോവിഡ് സ്ഥിരീകരിച്ചവർ ജില്ല അടിസ്ഥാനത്തിൽ തിരുവനന്തപുരം 5കൊല്ലം 13പത്തനംതിട്ട 11ആലപ്പുഴ 9കോട്ടയം 11ഇടുക്കി...

പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയതിനെതിരെ പ്രതിഷേധം; യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: (www.mediavisionnews.in) പ്രവാസികള്‍‌ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയതിനെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തമാകുകയാണ്. യൂത്ത് ലീഗ് ക്ലിഫ് ഹൌസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബി.ജെ.പി, എസ്കെഎസ്എസ്എഫ്, ഐ.എന്‍.എല്‍ എന്നീ സംഘടനകളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ക്ലിഫ് ഹൌസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിനിടയില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മറ്റ് ജില്ലകളിലും യൂത്ത് ലീഗ്...
- Advertisement -spot_img

Latest News

വെടിനിർത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ; പാകിസ്താന്റെ മധ്യസ്ഥതക്ക് പ്രശംസ

റിയാദ്: അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് കരുത്തുപകരുന്ന നിർണായക നീക്കമാണിതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം...
- Advertisement -spot_img