Kerala

കാസർകോട് മെഡിക്കൽ കോളേജിലെ കോവിഡ് സെന്‍ററിലേക്ക് ടെലിവിഷൻ നൽകി ഉപ്പള ശിഹാബ് തങ്ങൾ ട്രസ്റ്റ്

ഉക്കിനടുക്ക: (www.mediavisionnews.in) കാസറകോഡ് മെഡിക്കൽ കോളേജിലെ കോവിഡ് കെയര്‍ സെന്‍ററിലേക്ക് ഉപ്പള ശിഹാബ് തങ്ങൾ ചാരിറ്റി ട്രഷ്റ്റ് ടെലിവിഷൻ നൽകി. മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അഷ്റഫ് കർള, ട്രഷ്റ്റ് ഭാരവാഹികളായ അബു തമാം, ഹനീഫ് ഗോൾഡ് കിംഗ്, മാഹിൻ കേളോട്ട്, പി.എം സലീം, ഉമ്മർ രാജാവ്, അബ്ദുല്ല മാദേരി, റൈഷാദ് ഉപ്പള,...

‘ഷുക്കൂറിനെ കൊന്ന പൊന്നരിവാൾ അറബി കടലിൽ എറിഞ്ഞിട്ടില്ല’; മലപ്പുറത്ത് കൊലവിളി മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐ – വിഡിയോ

മലപ്പുറം: മലപ്പുറം മൂത്തേടത്ത് കൊലവിളി മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐയുടെ പ്രകടനം. ഷുക്കൂറിനെ കൊന്ന പൊന്നരിവാൾ അറബി കടലിൽ കളിഞ്ഞിട്ടില്ലെന്നും, അരിഞ്ഞു തള്ളുമെന്നുമാണ് മുദ്രാവാക്യം. പ്രദേശത്ത് നേരത്തെ കോൺഗ്രസ് സിപിഎം സംഘർഷം ഉണ്ടായിരുന്നു.  കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് നടന്ന പ്രതിഷേധ പ്രകടനത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഏതാനം ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്ത് കോൺഗ്രസ് സിപിഎം സംഘർഷമുണ്ടാകുകയും സിപിഎം പ്രവർത്തകന് പരിക്കേൽക്കുകയും...

സംസ്ഥാനത്ത് 133 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 06 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍...

‘സി.പി.ഐ.എമ്മിന് എപ്പോഴാണ് ഇവര്‍ വര്‍ഗീയ പാര്‍ട്ടിയായത്?’; വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണം പരിഗണനയിലെന്ന് കെ.പി.എ മജീദ്

തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടിയെ പിന്തുണച്ച് മുസ്‌ലിം ലീഗ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരണം പരിഗണനയിലുണ്ടെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യമായ കൂട്ടുകെട്ടുണ്ടാക്കിയ സി.പി.ഐ.എമ്മിന് എന്നാണ് ഇവര്‍ വര്‍ഗീയ പാര്‍ട്ടിയായി മാറിയതെന്നും മജീദ് ചോദിച്ചു. തദ്ദേശതെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം എസ്.ഡി.പി.ഐയുമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായും പരസ്യമായ സഖ്യത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും മജീദ് ആരോപിച്ചു. ‘സി.പി.ഐ.എമ്മിന് ഇത് പറയാനെന്താണ്...

ആരോഗ്യമന്ത്രിക്ക് എതിരായ പരാമർശം ഒഴിവാക്കാമായിരുന്നു; മുല്ലപ്പള്ളിയെ തള്ളി മുസ്ലീംലീഗ്

മലപ്പുറം: ആരോഗ്യമന്ത്രി കെകെ ശൈലജയെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്റിന്‍റെ നടപടി വിവാദമായതോടെ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി മുസ്ലീംലീഗ്. കെപിസിസിയുടെ സമുന്നതനായ നേതാവാണ് മുല്ലപ്പള്ളി. ആരോഗ്യമന്ത്രിക്ക് എതിരായ പരമാര്‍ശം ഒഴിവാക്കാമായിരുന്നു എന്നാണ് ലീഗ് നിലപാട്. പ്രസ്താവനയുടെ ഉത്തരവാദിത്തം പൂര്‍ണ്ണമായും മുല്ലപ്പള്ളിക്കാണ്. അത് യുഡിഎഫിന്‍റെ അഭിപ്രായം അല്ലെന്നും മുസ്ലീം ലീഗ് നിലപാടെടുത്തു.  എന്തു പറയണം എന്ന് തീരുമാനിക്കേണ്ടത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി...

ദുബായില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തിൽ 13.57ലക്ഷം രൂപ യുടെ സ്വര്‍ണം കടത്തിയ കാസര്‍കോട് സ്വദേശിയടക്കം 2 പേർ പിടിയിൽ

തിരുവനന്തപുരം: കൊവിഡ് രോഗികളുമായി ദുബായിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ ചാർട്ടേഡ് വിമാനമായ ഫ്ളൈ ദുബായിൽ കടത്തിയ 13.57ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം എയർ കസ്റ്റംസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശി ബദറുദീൻ ഷാഫി, എറണാകുളം സ്വദേശി ഷമീർ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഷാഫി 116.64ഗ്രാം സ്വർണം മൂന്ന് ചെയിനുകളും രണ്ട് കോയിനുകളുമാക്കിയും ഷമീർ 171.19ഗ്രാം സ്വർണം...

ലോക്ഡൗണിൽ തൊഴില്‍ നഷ്ടമായി, ഭക്ഷണത്തിനായി 600 രൂപ മോഷ്ടിച്ച് പിടിയിലായ യുവാവിന് ഒടുവിൽ മോചനം

കണ്ണൂര്‍: ലോക്ഡൗണിൽ പണിയില്ലാതായി വിശന്ന് വലഞ്ഞപ്പോൾ 600 രൂപ മോഷ്ടിച്ചതിന് ജയിലിലായ പതിനെട്ട്കാരന് ഒടുവിൽ മോചനം. ജാമ്യം എടുക്കാൻ പോലും ആളില്ലാതിരുന്ന അജയ് ബാബുവിന് ഒടുവില്‍ ജയിൽ വകുപ്പാണ് തുണയായത്. ജയിലിൽ നിന്നിറങ്ങുന്ന അജയ് ബാബുവിനെ കാത്തിരുന്നത് പൊലീസുകാരാണ്. പുതിയ കുപ്പായവും പാൻറും വാങ്ങി നൽകിയത് ജയില്‍ സൂപ്രണ്ട് ജനാർദ്ദനൻ. ഒരു അഞ്ഞൂറിന്‍റെ നോട്ടും...

ഐസിഎംആറിന്റെ സമൂഹവ്യാപന പരിശോധന: കേരളത്തിൽ 4 പേർ പോസിറ്റീവ്

തിരുവനന്തപുരം: (www.mediavisionnews.in) സമൂഹവ്യാപനമുണ്ടോയെന്നറിയാന്‍ ഐസിഎംആര്‍ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) കേരളത്തില്‍ 1200 പേരിൽ നടത്തിയ സിറോ സര്‍വേയില്‍  നാലുപേര്‍ പോസിററീവ്. രോഗബാധ കണ്ടെത്തിയ പഞ്ചായത്തുകളുടെ വിശദാംശങ്ങള്‍ ഐസിഎംആറിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ പഞ്ചായത്തുകളില്‍ കൂടുതല്‍ പേരില്‍ ആന്റിബോഡി പരിശോധന നടത്തുമെന്ന് ആരോഗ്യ സെക്രട്ടറി ഡോക്ടർ രാജന്‍ എന്‍ ഖോബ്രഗഡെ ...

അങ്കമാലിയിൽ നവജാത ശിശുവിനെ കട്ടിലിൽ എറിഞ്ഞു കൊല്ലാൻ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ,​ കുട്ടി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ

കൊച്ചി: ജനിച്ചതു പെൺകു‍ഞ്ഞായതിന്റെ നിരാശയിൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ. അങ്കമാലി ജോസ്പുരത്തു വാടകയ്ക്കു താമസിക്കുന്ന കണ്ണൂർ ചാത്തനാട്ട് ഷൈജു തോമസ് (40) ആണ് അറസ്റ്റിലായത്. ജനിച്ച് 54 ദിവസത്തിനു ശേഷമാണ് നവജാത ശിശുവിനു നേരെ ആക്രമണമുണ്ടായത്. കുഞ്ഞിനെ ഇയാൾ തലയ്ക്കടിച്ചും കട്ടിലിലേക്കു വലിച്ചെറിഞ്ഞും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ പിതൃത്വത്തിലുള്ള...

തലസ്ഥാനത്ത് സ്ഥിതി രൂക്ഷം; സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം (www.mediavisionnews.in) തിരുവനന്തപുരം നഗരത്തില്‍ കൊവി‍ഡ് ബാധ വര്‍ധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യത്തില്‍ സാമൂഹ്യ അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊലീസ് പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. ബസ് സ്റ്റോപ്പുകളിലും മാര്‍ക്കറ്റുകളിലും ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മൂന്ന് പ്രത്യേക പട്രോള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. സംസ്ഥാനത്തിന്‍റെ മറ്റ്...
- Advertisement -spot_img

Latest News

രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്; ഇറാൻ അംഗീകരിച്ചു

വാഷിങ്ടൺ/തെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിയ പ്രസ്താവന യുദ്ധങ്ങൾക്കും യുദ്ധസന്നാഹങ്ങൾക്കും ഒടുവിൽ, ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം...
- Advertisement -spot_img