Kerala

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ഇന്ന് (ജൂണ്‍ 22) ജില്ലയില്‍ ഒമ്പത് പേര്‍ക്ക്് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ എട്ടുപേരും വിദേശത്ത് നിന്ന് എത്തിയവരാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. വിദേശത്ത് നിന്ന് വന്നവര്‍ ജൂണ്‍ 14 ന് കുവൈത്തില്‍ നിന്ന് വന്ന 43 വയസുള്ള തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശി, 23...

സംസ്ഥാനത്ത് 138 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 09 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 9 പേര്‍ക്കും,...

കൊലവിളി മുദ്രാവാക്യം നടത്തിയ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ നടപടി; അഞ്ചു പേരെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്

മലപ്പുറം: മലപ്പുറം മൂത്തേടത്ത് കൊലവിളി മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയതിന് ഡി.വൈ.എഫ്.ഐ.യിൽ അച്ചടക്ക നടപടി. മൂത്തേടം മേഖലാ സെക്രട്ടറി പി.കെ ഷഫീഖിനെതിരെ ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റാണ് നടപടി സ്വീകരിച്ചത്. ഷഫീഖിനെ ഡി.വൈ.എഫ്.ഐയുടെ എല്ലാ ചുമതലകളിൽ നിന്നും നീക്കം ചെയ്‌തു. ഷഫീഖാണ് പ്രകടനത്തിൽ മുദ്രാവാക്യം വിളിച്ച് കൊടുത്തത് അരിയിൽ ഷുക്കൂർ വധക്കേസിൽ പങ്കില്ലെന്ന് പറഞ്ഞിരുന്ന ഡി.വൈ.എഫ്.ഐ നേതൃത്വത്തിനും...

സാമൂഹിക അകലം പാലിക്കല്‍ കര്‍ശനമായി നടപ്പാക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം. ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബസ് സ്റ്റോപ്പ്, മാര്‍ക്കറ്റ് തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ കൂട്ടംകൂടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.   സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പെട്രോളിംഗ്...

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; കേരളത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായി കേന്ദ്രം ഹൈക്കോടതിയില്‍

കൊച്ചി: (www.mediavisionnews.in) കൊവിഡ് പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കുന്നതായി കേന്ദ്രം ഹൈക്കോടതിയില്‍. എന്നാല്‍ ഏത് സാഹചര്യത്തിലാണ് ഈ നിബന്ധന അംഗീകരിച്ചതെന്നും തീരുമാനം അംഗീകരിച്ചുകൊണ്ടുള്ള രേഖകള്‍ ഹാജരാക്കാനും ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് പ്രവാസികളുടെ സുരക്ഷയ്ക്കായാണെന്നും രോഗബാധിതര്‍ക്കായി പ്രത്യേക...

ചാർട്ടേഡ് വിമാനത്തിൽ സ്വർണക്കടത്ത്: കരിപ്പൂരിൽ നാല് പേർ പിടിയിൽ

കൊണ്ടോട്ടി: (www.mediavisionnews.in) കൊവിഡ് പ്രതിസന്ധി മറയാക്കി സ്വർണക്കടത്ത് സജീവം. കരിപ്പൂരിൽ ചാർട്ടേഡ് വിമാനം വഴി സ്വർണം കടത്താൻ ശ്രമിച്ച നാല് പേരെ എയർ കസ്റ്റംസ് പിടികൂടി. രണ്ട് ചാർട്ടേഡ് വിമാനങ്ങളിലായി എത്തിയ നാല് പേരാണ് കസ്റ്റംസ് ഇൻ്റലിജൻസ്  പിടിയിലായത്.  ഇന്നു പുലർച്ചെ ഷാർജയിൽ നിന്നും എത്തിയ എയർ അറേബ്യയുടെ ചാർട്ടേഡ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നും ഒന്നേകാൽ...

പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് രണ്ട് മരണം

മാഹി അഴിയൂരില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ചു. അഴിയൂർ ബോർഡ്‌ സ്കൂളിന് സമീപം താമസിക്കുന്ന ഇർഫാൻ (30), സഹല്‍ (10) എന്നിവരാണ് മരിച്ചത്. 10 വയസുകാരനായ സഹലിനാണ് ആദ്യം ഷോക്കേറ്റത്. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇര്‍ഫാന് ഷോക്കേറ്റത്. ഇരുവരുടെയും മൃതദേഹം മാഹി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

യു.ഡി.എഫുമായി സഖ്യത്തിന് ശ്രമം; വെല്‍ഫയര്‍ പാര്‍ട്ടിയില്‍ നിന്നും എസ്.ഡി.പി.ഐയില്‍ നിന്നും നേതാക്കളുടെ രാജി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായി സഖ്യത്തിന് ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് വെല്‍ഫയര്‍ പാര്‍ട്ടിയില്‍ നിന്നും എസ്.ഡി.പി.ഐയില്‍ നിന്നും നേതാക്കളും പ്രവര്‍ത്തകരും രാജിവെക്കുന്നു. വെല്‍ഫെയല്‍ പാര്‍ട്ടിയില്‍നിന്നും വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിന്‍കര രാജിവെച്ചിരുന്നു. ഇതോടൊപ്പം എസ്.ഡി.പി.ഐ നേതാവ് എം.കെ മനോജ് കുമാറും പാര്‍ട്ടി വിട്ടു. യു.ഡി.എഫുമായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സഖ്യ സാധ്യതാ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ മുന്നണിയിലെ പ്രധാനകകക്ഷിയായ...

കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ നിരീക്ഷണത്തില്‍

കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. തൃശൂരില്‍ ഈ മാസം 15 ന് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയത്. ഇന്നലെ രാത്രിയാണ് മന്ത്രി സെൽഫ് ക്വാറന്റീനിൽ പോകാൻ തീരുമാനിക്കുന്നത്. തിരുവനന്തപുരത്തെ മന്ത്രി മന്ദിരത്തിലാണ് വി എസ് സുനിൽകുമാർ നിരീക്ഷണത്തിൽ...

‘വില്ലനായി മാസ്‍ക്’; ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയെ പ്രതിയെ പിടികൂടാനാവാതെ പൊലീസ്

കണ്ണൂര്‍: കണ്ണൂരിൽ ക്വാറന്‍റീൻ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടാൻ വെല്ലുവിളിയാകുന്നത് മാസ്കെന്ന് പൊലീസ്. ആളുകൾ എല്ലാം കൂട്ടത്തോടെ മാസ്ക് വെച്ചതോടെ സിസിടിവി നോക്കിയാലും  പ്രതിയെ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് തോട്ടട പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് രണ്ട് റിമാൻ‍ഡ് പ്രതികൾ രക്ഷപ്പെട്ടത്. പോക്സോ കേസ് പ്രതിയായ മണിക്കുട്ടനും, കവർച്ച കേസ് പ്രതിയായ റംസാനുമാണ്...
- Advertisement -spot_img

Latest News

രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്; ഇറാൻ അംഗീകരിച്ചു

വാഷിങ്ടൺ/തെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിയ പ്രസ്താവന യുദ്ധങ്ങൾക്കും യുദ്ധസന്നാഹങ്ങൾക്കും ഒടുവിൽ, ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം...
- Advertisement -spot_img