അനധികൃത സ്വത്തു സമ്പാദനക്കേസിൽ സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെതിരെ നടപടി. ആറു മാസത്തേയ്ക്ക് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
ഒരു വര്‍ഷം മുന്‍പ് നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിരുന്നു. സക്കീര്‍ ഹുസൈന്‍ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്....
കോവിഡ് 19 രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ടെക്നിക്കല്‍ വിഭാഗത്തിലേത് ഉള്‍പ്പെടെയുളള എല്ലാ പോലീസ് ഉദ്യോഗസ്ഥരും നാളെ രാവിലെ ഏഴ് മണിമുതല്‍ സേവനസജ്ജരായിരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുളള ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി.
സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഒഴികെയുളള എല്ലാ സ്പെഷ്യല്‍ യൂണിറ്റുകളിലെയും എസ്.പിമാര്‍ ഉള്‍പ്പെടെയുളള 90...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം മൂലമുള്ള ഹോട്ട്‌സ്‌പോട്ടുകള്‍ 111. ഇന്ന് 14 പുതിയ ഹോട്ട്സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കരിയ്ക്കകം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 91), കടകംപള്ളി (92), എറണാകുളം ജില്ലയിലെ ശ്രീമൂല നഗരം (1, 7, 9, 10, 11, 12), മലപ്പുറം ജില്ലയിലെ താനൂര്‍ (26, 30, 31), കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍ (23),...
തിരുവനന്തപുരം: വിവിധ രാജ്യങ്ങളിൽ കൊവിഡിനെ തുടർന്ന് കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഉപാധികളെ കുറിച്ചുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിവിധ രാജ്യങ്ങളിൽ, അതതിടങ്ങളിലെ നിബന്ധനകൾ കൂടി പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
രാവിലെ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനങ്ങളിലുണ്ടായ ആശയകുഴപ്പം ഉത്തരവ് പുറത്തിറങ്ങിയതോടെ ഒഴിവായി. എപ്പോൾ മുതലാണ് ഉപാധികൾ നടപ്പിലാക്കുക എന്നതായിരുന്നു ഇതിലെ പ്രധാന സംശയം. അതിനാണ് ഉത്തരവോടെ...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് പേര്‍ക്കു 152 കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 81 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ വിദേശത്തുനിന്നു വന്നതാണ്. 46 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. സമ്പര്‍ക്കം മൂലം എട്ടുപേര്‍ക്ക് രോഗം ബാധിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന്...
ഗല്‍വാന്‍ താഴ്‌വരയിലെ ഇന്ത്യന്‍ സൈന്യത്തിന് നേരെയുള്ള ചൈനീസ് ആക്രമണത്തില്‍ പ്രതിഷേധിച്ചുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രകടനത്തില്‍ ഉപയോഗിച്ചത് അമേരിക്കയുടെ ഭൂപടം. പശ്ചിമ ബംഗാളിലാണ് അമേരിക്കയുടെ ഭൂപടം ഉപയോഗിച്ച് ചൈനക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. നേരത്തെ പശ്ചിമ ബംഗാളില്‍ തന്നെ ചൈനക്കെതിരായ പ്രതിഷേധത്തിന് ഉപയോഗിച്ചത് ഉത്തരകൊറിയന്‍ പ്രസിഡന്റിന്റെ ചിത്രമായിരുന്നു. പശ്ചിമ ബംഗാളിലെ അസന്‍സോളില്‍...
വിവാഹ ആവശ്യങ്ങള്‍ക്കായി മറ്റുസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വധൂവരന്മാര്‍ക്ക് ക്വാറന്റൈന്‍ ഇളവുകള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. വധൂവരന്മാര്‍ക്കും ഒപ്പം അഞ്ച് ബന്ധുക്കള്‍ക്കും ക്വാറന്റൈന്‍ ഇല്ലാതെ ഒരാഴ്ച്ച വരെ തങ്ങാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. മുന്‍കൂര്‍ അനുമതിയില്ലാതെ മറ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുതെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്.
കല്ല്യാണക്കുറിയുടെ പകര്‍പ്പ് സഹിതം കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വ്യാപാര ആവശ്യങ്ങള്‍, കോടതി, ചികിത്സ...
ഇസ്‍ലാമാബാദ്∙ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ 10 താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) സ്ഥിരീകരിച്ചതിനു പിന്നാലെ, വൈറസ് ബാധ നിഷേധിച്ച് പട്ടികയിണ്ടായിരുന്ന മുഹമ്മദ് ഹഫീസ്. കുടുംബാംഗങ്ങൾക്കൊപ്പം നടത്തിയ കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവാണെന്ന് ഹഫീസ് വ്യക്തമാക്കി. പാക്ക് ബോർഡ് നടത്തിയ പരിശോധനയ്ക്കു പിന്നാലെ രണ്ടാമതും പരിശോധന നടത്തിയപ്പോഴാണ് ഫലം...
പത്തനംതിട്ട: ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെ കാണാന്‍ കൊച്ചിയിലെത്തിയ യുവതിയും കാമുകനും ക്വാറന്റീന്‍ കേന്ദ്രത്തില്‍. നഗര്‍ഹവേലി സ്വദേശിനിയായ യുവതി ദിവസങ്ങള്‍ക്ക് മുമ്പാണ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ഭര്‍ത്താവിനെയും രണ്ടര വയസ്സ് പ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചായിരുന്നു വരവ്. തിരുവല്ല സ്വദേശിയായ അവിവാഹിതനായ കാമുകന്‍ ഇവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി. അവിടെനിന്ന് കാറില്‍ പുറപ്പെടാന്‍ തയ്യാറെടുത്ത കമിതാക്കളെ റവന്യൂ,...
വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ്...