തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായേക്കാമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന യോഗത്തിലാണ് വിലയിരുത്തല്‍.
നിലവില്‍ ഓരോ ജില്ലകളിലും 5000 രോഗികള്‍ വരെ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇപ്പോഴുള്ള പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കണമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
ആഗസ്റ്റ് മാസം ആകുമ്പോഴേക്കും കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 70,000...
കോഴിക്കോട്: (www.mediavisionnews.in) തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുന്നു.
കരിപ്പൂരിൽ ഇന്ന് വീണ്ടും സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കിലോ 195 ഗ്രാം സ്വർണമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം...
കോവിഡ് രോഗികള്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബലിപെരുന്നാളിനും അതോടനുബന്ധിച്ചുള്ള ഉളുഹിയ്യത്തിനും (ബലിമൃഗത്തെ അറുക്കല്‍) ജാഗ്രത ഒരുശതമാനം പോലും കൈവിടരുതെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍.
ബലിപെരുന്നാളും ഉളുഹിയ്യത്തും വിശ്വാസിക്ക് ഏറെ പ്രാധാന്യമുള്ളതാണ്. അതീവ ജാഗ്രതയോടെയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിച്ചുമാണ് അത് നടത്തേണ്ടത്. ആരോഗ്യ സുരക്ഷക്ക് മികച്ച പരിഗണന നല്‍കണം. പെരുന്നാള്‍ നിസ്‌കാരത്തിന് കുട്ടികളും പ്രായംകൂടിയവരും...
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് വ്യപിക്കുന്ന സാഹചര്യത്തിലും ചട്ടങ്ങള്‍ കാറ്റിൽ പറത്തി സമരങ്ങള്‍ നടക്കുന്നതിൽ ഇടപെട്ട് കേരളാ ഹൈക്കോടതി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സമരവും പ്രതിഷേധവും പാടില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. രാഷ്ട്രീയ പാർട്ടികൾ ഇത് പാലിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു.
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമരങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജൂലൈ രണ്ടിലെ...
തിരുവനന്തപുരം: (www.mediavisionnews.in) കേരളം കൊവിഡ് രോഗ വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അടുത്ത ഘട്ടം സമൂഹ വ്യാപനമാണ്. കൊവിഡ് പ്രതിരോധ ശ്രമങ്ങൾ തുടങ്ങിയിട്ട് ഇപ്പോൾ 6 മാസമായി. ഈ വർഷം അവസാനത്തോടെ മാത്രമേ രോഗനിയന്ത്രണം സാധ്യമാവൂ എന്നാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ...
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് കൊവിഡ് വ്യാപനത്തിന്...
കോഴിക്കോട്: (www.mediavisionnews.in) സംസ്ഥാനത്ത് പഞ്ചായത്ത് തലത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തുടങ്ങാൻ സർക്കാർ തീരുമാനിച്ചു. ഓരോ പഞ്ചായത്തിലും 100 കിടക്കകൾ വീതമുള്ള സെന്ററുകൾ സജ്ജമാക്കും.
10 ദിവസത്തിനകം സംസ്ഥാനത്ത് കിടത്തിച്ചികിൽസയ്ക്ക് 50000 കിടക്കകൾ സജജമാക്കാനാണ് തീരുമാനം. സന്നദ്ധ സംഘടനകളുടെ ഉൾപ്പടെ സഹായത്തോടെയാകും സെന്ററുകൾ സജ്ജമാക്കുക. പദ്ധതി നടപ്പാക്കാനായി പ്രത്യേകം ഐഎഎസ് ഓഫീസർമാരെ ചുമതലപ്പെടുത്തി....
തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തിൽ ആശങ്കയുയർത്തി കോവിഡ് അതിവേഗം വ്യാപിക്കുന്നു. ചൊവ്വാഴ്ച 608 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള ദിവസമാണിത്. തിരുവനന്തപുരത്തു മാത്രം 201 രോഗികളാണുള്ളത്. സംസ്ഥാനം അനുദിനം കോവിഡ് വ്യാപനത്തിന്റെ രൂക്ഷതയിലേക്കെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ഒരാൾ മരണപ്പെട്ടു. ആലപ്പുഴ...
തിരുവനന്തപുരം: സ്വർണകള്ളക്കടത്ത് കേസിലെ മുഖ്യപ്രതികളിലായ പിആർ സരിത്തിൻ്റേയും സ്വപ്ന സുരേഷിൻ്റെ കോൾ ലിസ്റ്റ് പുറത്ത്. സർക്കാരിലെ പല പ്രമുഖരേയും ഇരുവരും ഫോണിൽ ബന്ധപ്പെട്ടതായി കോൾ ലിസ്റ്റിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ - പ്രവാസികാര്യമന്ത്രി കെടി ജലീലിനെ സ്വപ്ന സുരേഷ് പലതവണ ബന്ധപ്പെട്ടതായി കോൾ ലിസ്റ്റിൽ വ്യക്തമാണ്.
പിആർ സരിത്തും പലവട്ടം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ...
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ജിദ്ദയിൽ നിന്ന് എത്തിയ ഒരു യാത്രക്കാരനിൽ നിന്ന് 578 ഗ്രാം ഭാരമുള്ള സ്വർണം പിടിച്ചെടുത്തു. മലപ്പുറം സ്വദേശി അബൂബക്കർ സിദ്ധീഖിയാണ് സ്വർണം കടത്തിയത്. ഇൻഡക്ഷൻ കുക്കറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ജിദ്ദയിൽ നിന്നെത്തിയ ചാർട്ടേർഡ് വിമാനത്തിൽ ആണ് സ്വർണം കടത്താൻ ശ്രമിച്ചത്.
അതേസമയം സംസ്ഥാനം തന്നെ ഒരു...
കോഴിക്കോട്: (www.mediavisionnews.in) നാട്ടിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങളും കൊണ്ടുപോയി കെട്ടിയിടാനുള്ള കുറ്റിയായി മുസ്ലിം സമുദായം മാറിയെന്ന് കെ.എം. ഷാജി എം.എൽ.എ. അഴിമതി, കള്ളക്കടത്ത്, കൊലപാതകം, ആയുധങ്ങൾ പിടിക്കുന്നത് തുടങ്ങി എല്ലാ കുറ്റകൃത്യങ്ങളും കൊണ്ടുെചന്നെത്തിക്കുന്നത് ആ കുറ്റിയിലാണ്. ഇത് തികഞ്ഞ ഇസ്ലാമോഫോബിയയും വംശീയതുമാണെന്നും കെ.എം. ഷാജി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പോസ്റ്റിെൻറ പൂർണരൂപം:
നമ്മുടെ നാട്ടിൽ എല്ലാ പൊതുപ്രശ്നങ്ങളും...
തിരുവനന്തപുരം: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്.പി.യുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ...