Kerala

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കളിയിക്കാവിള സ്വദേശി ജയചന്ദ്രന്‍ (56) ആണ് മരിച്ചത്. വൃക്കരോഗത്തിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. വൃക്കരോഗത്തിന് അദ്ദേഹം നേരത്തെതന്നെ ചികിത്സ തേടിയിരുന്നു. ഡയാലിസിനും വിധേയനായിരുന്നു. അതിനിടെയാണ് കുഴഞ്ഞുവീണത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് കോവിഡ് പരിശോധന നടത്തിയത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മൃതദേഹം...

ദുൽഹജ്ജ് ഒന്ന് ബുധനാഴ്ചയെന്ന് ഹിലാൽ കമ്മിറ്റി

കോഴിക്കോട്: ദുൽഹജ്ജ് ഒന്ന് ബുധനാഴ്ച (ജൂലൈ 22) എന്ന് ഹിലാൽ കമ്മിറ്റി. ജൂലൈ 20ന് തിങ്കൾ സൂര്യൻ അസ്തമിക്കുന്നതിന് 11മിനിറ്റ് മുൻപ് കേരളത്തിൽ ചന്ദ്രൻ അസ്തമിക്കുന്നതിനാൽ മാസപ്പിറവി ദൃശ്യമാകില്ലെന്നും, ഈ സാഹചര്യത്തിൽ ചൊവ്വാഴ്ച ദുൽകഅദ് 30പൂർത്തിയാക്കി ജൂലൈ 22ന് ബുധനാഴ്ച ദുൽഹജ്ജ് ഒന്ന് ആയിരിക്കുമെന്നും കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം മുഹമ്മദ്‌ മദനി അറിയിച്ചു.

സംസ്ഥാനത്ത് 26 ഹോട്ട്‌സ്‌പോട്ടുകൾ കൂടി; 07 പ്രദേശങ്ങളെ ഒഴിവാക്കി; ആകെ 318 ഹോട്ട്‌സ്‌പോട്ടുകൾ

തിരുവനന്തപുരം (www.mediavisionnews.in):  സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 26 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ കൊരട്ടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), താന്ന്യം (9, 10), കടവല്ലൂര്‍ (18), കാറളം (13, 14), തൃശൂര്‍ കോര്‍പറേഷന്‍ (49), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (1), കുന്നന്താനം (5, 8), നിരണം (13), പള്ളിക്കല്‍ (3),...

സംസ്ഥാനത്ത് 821 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 57 പേര്‍ക്ക്‌

തിരുവനന്തപുരം (www.mediavisionnews.in) കേരളത്തില്‍ ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, ആലപ്പുഴ...

ഉയർന്ന തിരമാലക്ക് സാധ്യത; കടലാക്രമണ പ്രദേശങ്ങളിൽ നിന്നും മാറിത്താമസിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടലോര മേഖലയിൽ ശക്തമായ രീതിയിൽ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നാളെ (20/07/2020) രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള  തീരത്ത് 3.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാല അടിച്ചേക്കും. ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്ര(INCOIS)മാണ് മുന്നറിയിപ്പ് നൽകിയത്. ഈ സാഹചര്യത്തിൽ തീരപ്രദേശങ്ങളിൽ കഴിയുന്നവർ...

ഉപതിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വീണ്ടും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചു. അതേസമയം ഈ വിഷയത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഈ ആഴ്ചയോ അടുത്തയാഴ്ചയോ വിഷയത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനം എടുക്കും. വെള്ളിയാഴ്ച നടന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് രണ്ട് ഉപതിരഞ്ഞെടുപ്പുകളും നടത്തേണ്ടതില്ലെന്ന നിലപാട് മുഖ്യ...

ആദ്യം ഡമ്മി പരീക്ഷണം; നയതന്ത്രബാഗിലൂടെ ആകെ കടത്തിയത് 230 കിലോ സ്വർണം, പിടികൂടിയത് 30 കിലോഗ്രം മാത്രം

കൊച്ചി: വിമാനത്താവള സ്വർണക്കടത്ത് കേസില്‍ കുടൂതല്‍ വിവരങ്ങള്‍ പുറത്ത്. നയതന്ത്രബാഗിലൂടെ 230 കിലോ സ്വർണമാണ് കേരളത്തിലേക്ക്  ആകെ കടത്തിയത്. ഇതില്‍ 30 കിലോഗ്രം സ്വർണം മാത്രമാണ് പിടികൂടിയത്. 200 കിലോ സ്വർണം കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. ഈ മാസം അഞ്ചിന് തിരുവനന്തപുരത്താണ് 30 കിലോഗ്രം സ്വർണം പിടിച്ചത്. സ്വർണക്കടത്ത് സംഘം ഡമ്മി...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം ആലുവ വെളിയത്തുനാട് സ്വദേശി കുഞ്ഞുവീരാനാണ് ഇന്ന് മരിച്ചത്. 67 വയസ്സായിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് കുഞ്ഞുവീരാന് കോവിഡ് ബാധിച്ചത്. ജൂലൈ 8ന് കളമശ്ശേരി ആശുപത്രിയിലെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു. അന്ന് മുതല്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയായിരുന്നു. രക്തസമ്മര്‍ദവും പ്രമേഹവും ന്യൂമോണിയയുമുണ്ടായിരുന്നു. എറണാകുളത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. സംസ്ഥാനത്ത് ആകെ 40 പേരാണ്...

എന്താണ് കൊവിഡ് ക്ലസ്റ്റർ? കർശനമായി പാലിക്കേണ്ടത് എന്തെല്ലാം?

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ക്ലസ്റ്ററുകൾ രൂപപ്പെടുന്നതിന് പിന്നാലെ സൂപ്പർ സ്‌പ്രെഡിലേക്കും സമൂഹ വ്യാപനത്തിലേക്കും പോകുകയാണ്. കൊവിഡ് ബാധ പുറത്തേക്ക് വ്യാപിച്ച് കൂടുതൽ ക്ലസ്റ്ററുകൾ രൂപം കൊള്ളാതെ ആ ക്ലസ്റ്ററിനുള്ളിൽ തന്നെ പരിശോധനയും ചികിത്സയും ക്വാറന്റീനും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ഈ മേഖലയിലുള്ളവർ എല്ലായിപ്പോഴും മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. ഇടയ്ക്കിടയ്ക്ക്...

സംസ്ഥാനത്ത് 20 ഹോട്ട്‌സ്‌പോട്ടുകൾ കൂടി; 6 പ്രദേശങ്ങളെ ഒഴിവാക്കി; ആകെ 299 ഹോട്ട്‌സ്‌പോട്ടുകൾ

തിരുവനന്തപുരം (www.mediavisionnews.in):  സംസ്ഥാനത്ത് 20 ഹോട്ട്‌സ്‌പോട്ടുകൾ കൂടി. കൊല്ലം ജില്ലയിലെ തൊടിയൂർ (കണ്ടെയ്ൻമെന്റ് സോൺ: എല്ലാ വാർഡുകളും), ശൂരനാട് നോർത്ത് (എല്ലാ വാർഡുകളും), ആലപ്പാട് (എല്ലാ വാർഡുകളും), വിളക്കുടി (എല്ലാ വാർഡുകളും), മയ്യനാട് (എല്ലാ വാർഡുകളും), കരീപ്ര (എല്ലാ വാർഡുകളും), ഉമ്മന്നൂർ (എല്ലാ വാർഡുകളും), പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര (13), ഏറാത്ത് (11, 13, 15),...
- Advertisement -spot_img

Latest News

ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

തിരുവനന്തപുരം: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്.പി.യുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ...
- Advertisement -spot_img