Kerala

സംസ്ഥാനത്ത് 1038 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 101 പേര്‍ക്ക്‌

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ബുധനാഴ്ച 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനം ആരംഭിച്ചതിവനു ശേഷം ആദ്യമായാണ് പ്രതിദിന കണക്ക് 1000 കടക്കുന്നത്. ഇതുവരെ 15,032 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ഇന്ന് 785 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. അതിൽ 57 പേരുടെ ഉറവിടം വ്യക്തമല്ല....

വീണ്ടും സ്വർണക്കടത്ത്: കരിപ്പൂർ വിമാനത്തിലെത്തിയ യുവതിയിൽ നിന്ന്​ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. വിമാനത്താവളത്തിൽ യുവതിയിൽ നിന്നാണ് 233 ഗ്രാം സ്വർണം പിടികൂടിയത്. ചാർട്ടഡ് വിമാനത്തിൽ മസ്ക്കറ്റിൽ നിന്നെത്തിയ കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ് പിടിയിലായത്.  രണ്ട് മാലകളാക്കിയും പാദസരത്തിൻ്റെ രൂപത്തിലും ദേഹത്ത് അണിഞ്ഞാണ് യുവതി സ്വർണം കടത്തിയത്. ഭർത്താവിനും മക്കൾക്കുമൊപ്പമാണ് യുവതിയെത്തിയത്. സന്ദർശക വിസയിൽ മസ്ക്കറ്റിൽ പോയ ശേഷം മാസങ്ങളോളം വിദേശത്ത് കുടുങ്ങിക്കിടന്ന ശേഷമുള്ള...

ഫിറോസ് കുന്നംപറമ്പിലിനെ ചോദ്യംചെയ്തു; ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് പോലീസ്

കൊച്ചി: അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധപ്രവർത്തകർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ കേസിൽ ഫിറോസ് കുന്നംപറമ്പിലിനെ ചോദ്യം ചെയ്തു. എറണാകുളം എ.സി.പി കെ. ലാൽജിയുടെ നേതൃത്വത്തിലാണ് ഫിറോസിനെ ചോദ്യം ചെയ്തത്. പെൺകുട്ടിയെ ഫോണിൽ വിളിച്ചത് സംബന്ധിച്ചുള്ള വിവരങ്ങൾ പോലീസ് ചോദിച്ചറിഞ്ഞു. ഫിറോസ് പറഞ്ഞ വിവരങ്ങൾ സത്യമാണോ എന്ന് പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ...

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ അന്വേഷണം വേണ്ട, കേസില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി; ഹരജി തള്ളി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി. സ്വര്‍ണക്കടത്ത്, സ്പ്രിംക്ലര്‍, ഇ മൊബിലിറ്റി എന്നിവയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്. സ്വര്‍ണക്കടത്ത് കേസ് എന്‍.ഐ.എ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ക്ക് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും എന്‍.ഐ.എ...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ മരണം; ആശങ്ക വര്‍ധിക്കുന്നു

കണ്ണൂർ: (www.mediavisionnews.in) സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദ്രുത പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ച തൃപ്പങ്ങോട്ടൂർ സ്വദേശി സദാനന്ദൻ (60) ആണ് മരിച്ചത്. സ്രവം കൂടുതൽ പരിശോധനയ്ക്കായി ആലപ്പുഴയിലേക്ക് അയച്ചു. ഇതോടെ കൊവിഡ് ബാധിച്ച് കേരളത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി.  ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയാണ്...

പണം തട്ടിയെടുക്കാന്‍ ശ്രമമെന്ന പരാതി; ഏത് അന്വേഷണവും നേരിടാൻ തയ്യാറെന്ന് ഫിറോസ് കുന്നുംപറമ്പില്‍

കൊച്ചി: അമ്മയുടെ ശസ്ത്രക്രിയ്ക്കായി സ്വരൂപിച്ച പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഫിറോസ് കുന്നുംപറമ്പില്‍. വര്‍ഷയുടെ അമ്മയുടെ ചികിത്സയ്ക്കും മറ്റാവശ്യങ്ങള്‍ക്കും കഴിഞ്ഞുള്ള തുക മറ്റു രോഗികൾക്ക് നൽകാമെന്ന് ധാരണ ഉണ്ടായിരുന്നെന്നും ഫിറോസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ആവശ്യമെങ്കില്‍ ഫിറോസിനെ വീണ്ടും വിളിച്ച് വരുത്തുമെന്നും എസിപി കെ ലാല്‍ജി...

മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 31 വെള്ളിയാഴ്ച

കോഴിക്കോട്: (www.mediavisionnews.in) കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ (നാളെ) ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഇതനുസരിച്ച് കേരളത്തില്‍ ജൂലൈ 31 ന് വെള്ളിയാഴ്ച ബലിപെരുന്നാളായിരിക്കും. അറഫാദിന ജൂലൈ 30ന് വ്യാഴാഴ്ച ആയിരിക്കുമെന്നും വിവിധ ഖാസിമാര്‍ അറിയിച്ചു.

സംസ്ഥാനത്ത് 720 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 40 പേര്‍ക്ക്‌

തിരുവനന്തപുരം (www.mediavisionnews.in): കേരളത്തില്‍ ഇന്ന് 720 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54  പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് ഒരു കോവിഡ് മരണവും സംസ്ഥാനത്ത്...

പഞ്ചായത്തംഗങ്ങൾ ഓഫീസിൽ വരേണ്ട; പ്രവേശനം പ്രസിഡന്റിനും സ്ഥിരം സമിതി അംഗങ്ങൾക്കും മാത്രം

തിരുവനന്തപുരം: കോവിഡ് ഭീഷണി കഴിയുംവരെ പഞ്ചായത്ത് അംഗങ്ങൾ ഓഫിസിലെത്തേണ്ടതില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്. ജീവനക്കാരെ കൂടാതെ പ്രസിഡന്റ്, സ്ഥിരം സമിതി അധ്യക്ഷൻമാർക്കും മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി പഞ്ചായത്ത് ഡയറക്ടർ ഉത്തരവിട്ടു. ഓഫീസിൽ എത്തുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണെന്നും ഉത്തരവിലുണ്ട്. ജനങ്ങളുമായി നിരന്തരം ഇടപെടേണ്ടിവരുന്നതിനാലാണ് പഞ്ചായത്ത് അംഗങ്ങൾ ഓഫീസിൽ എത്തേണ്ടതില്ലെന്നു തീരുമാനിച്ചിരിക്കുന്നത്. ഭരണസമിതി യോഗം ചേരേണ്ടതില്ലെന്നും...

പൊലീസിന്റെ ഹെലികോപ്ടർ വീണ്ടും അവയവദാനത്തിന്, രണ്ടാം ദൗത്യത്തിലും ഹൃദയവുമായി പറക്കുന്നത് കൊച്ചിയിലേക്ക്

തിരുവനന്തപുരം: അവയവദാനത്തിന് വീണ്ടും ഹെലികോപ്ടർ ദൗത്യം. കൊട്ടാരക്കര സ്വദേശിയുടെ ഹൃദയമാണ് പൊലീസിന്റെ വാടക ഹെലികോപ്ടറിൽ കൊച്ചിയിലെത്തിക്കുന്നത്. തിരുവനന്തപുരത്തുനിന്നാണ് ഹെലികോപ്ടർ യാത്ര തിരിക്കുന്നത്. ഇത് രണ്ടാംതവണയാണ് പൊലീസിന്റെ ഹെലികോപ്ടർ അവയവദാനത്തിന് ഉപയോഗിക്കുന്നത്. കഴിഞ്ഞ മേയിലായിരുന്നു ആദ്യ ദൗത്യം. സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ ഹൃദയവുമായി അന്നും കൊച്ചിയിലേക്കായിരുന്നു യാത്ര . കേരള പൊലീസിനായി ഹെലികോപ്ടർ...
- Advertisement -spot_img

Latest News

നാളെ മുതൽ മാറുന്ന സാമ്പത്തിക നിയമങ്ങൾ; എടിഎം ഇടപാടുകൾക്ക് ചിലവേറും, പാൻ കാർഡ് നിയമങ്ങൾ കർശനം

നാളെ ഏപ്രിൽ ഒന്ന്; പുത്തൻ സാമ്പത്തിക വർഷത്തിലേക്ക് രാജ്യം ചുവടുവെക്കുമ്പോൾ സാധാരണക്കാരെ കാത്തിരിക്കുന്നത് വലിയ മാറ്റങ്ങൾ. ആദായനികുതി നിയമങ്ങൾ മുതൽ ബാങ്കിങ് നിരക്കുകൾ വരെ മാറിമറിയുന്നതോടെ...
- Advertisement -spot_img