തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് ഇന്ന് 34 ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. ആറ് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 481 ആയി.
തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ 4, 15, 16), ഇടവ (എല്ലാ വാര്‍ഡുകളും), വെട്ടൂര്‍ (എല്ലാ വാര്‍ഡുകളും), വക്കം (എല്ലാ വാര്‍ഡുകളും), കടയ്ക്കാവൂര്‍...
തിരുവനന്തപുരം (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 80 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 79 (ഒരാള്‍ മരണമടഞ്ഞു) പേര്‍ക്കും, കോട്ടയം ജില്ലയില്‍ 77 പേര്‍ക്കും, മലപ്പുറം...
തിരുവനന്തപുരം (www.mediavisionnews.in): കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് ((KASP) കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സക്കായി റെഫര്‍ ചെയ്യപ്പെടുന്ന സ്വകാര്യ ആശുപത്രികളിലെയും കോവിഡ് ചികിത്സാ നിരക്കുകള്‍ നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവും മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ...
കൊല്ലം (www.mediavisionnews.in) : നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ആവശ്യമില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കൊവിഡ് വൈറസിൻ്റെ സാമൂഹവ്യാപന നില വിലയിരുത്തി അവസാനം വേണമെങ്കിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കാമെന്നും ഐഎംഎ അഭിപ്രായപ്പെട്ടു.
കൊവിഡ് പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണം. ഇക്കാര്യത്തിൽ മഹാരാഷ്ട്ര , ചെന്നൈ, ദില്ലി എന്നിവയെ മാതൃകയാക്കണമെന്നും വീടുകളിൽ പരിശോധന നടത്താൻ...
തിരുവനന്തപുരം: സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്യാൻ അപേക്ഷിച്ചരുടെ വിവരങ്ങളടങ്ങിയ വിവാഹ നോട്ടീസ് ഇനി രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കില്ലെന്ന് മന്ത്രി ജി സുധാകരൻ. വെബ്സൈറ്റില്‍ നിന്നും വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഡൗൺലോഡ് ചെയ്തു ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിനെത്തുടര്‍ന്നാണ് നടപടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
"സംസ്ഥാനത്ത് പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹ ഉദ്യോഗസ്ഥന്...
തിരുവനന്തപുരം (www.mediavisionnews.in) സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഉടൻ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിനൊടുവിൽ മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു മുഖ്യമന്ത്രി. സർവകക്ഷി യോഗത്തിൽ ഉയർന്ന അഭിപ്രായത്തിൻ്റെ പശ്ചാത്തലത്തിലാണ് സമ്പൂർണ ലോക്ക്ഡൗൺ ഉടൻ വേണ്ടെന്ന് തീരുമാനമെടുത്തത്. സമ്പൂർണ ലോക്ക്ഡൗൺ വേണമെന്നും ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാ മതിയെന്നുമുള്ള...
തിരുവനന്തപുരം (www.mediavisionnews.in) കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 38 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തി. കാസര്‍ഗോഡ് ജില്ലയിലെ കുറ്റിക്കോല്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ 13), പള്ളിക്കര (4, 14), പനത്തടി (2, 5, 13, 14), പൈവളികെ (16), പീലിക്കോട് (4, 11), പുല്ലൂര്‍ പെരിയ (1, 17), പുതിഗെ (6), ഉദുമ...
തിരുവനന്തപുരം (www.mediavisionnews.in) സംസ്ഥാനത്ത് വെള്ളിയാഴ്ച 885 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിനേക്കാൾ കൂടുതൽ പേർക്ക് ഇന്നു രോഗമുക്തി നേടാനായി. 968 പേർക്ക് രോഗം മാറി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആണ്. ഇന്ന് 724 പേർക്കാണ് സമ്പർക്കം വഴി രോഗം വന്നത്. അതിൽ ഉറവിടം...
കണ്ണൂർ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കിഴക്കെകതിരൂരിൽ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ചയാൾക്ക് കൊവിഡ് ബാധിച്ചിരുന്നെന്ന് സ്ഥിരീകരണം വന്നു. യുവചേതന ക്ലബ്ബിന് സമീപത്തെ മറിയാസിൽ മുഹമ്മദിനാണ് (63) മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ന് മാത്രം നാല് കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ചെങ്ങന്നൂരില്‍ ഇന്നലെ മരിച്ച തെങ്കാശി സ്വദേശി...