തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂലം ഞായറാഴ്ച വരെ മരിച്ചത് 61 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ കൂടുതല്‍ പേരും പുരുഷന്മാരാണ്.
40 പുരുഷന്മാരാണ് സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചത്. 21 പേര്‍ സ്ത്രീകളാണ്. ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. 11 പേരാണ് ജില്ലയില്‍ കൊവിഡ് മൂലം മരിച്ചത്.
തിരുവനന്തപുരത്ത് 11. കൊല്ലത്ത്...
കണ്ണൂര്‍/ കോഴിക്കോട്: കൊവിഡ് ആശങ്ക അകലാത്ത സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി. മലപ്പുറം ചെട്ടിപ്പടി സ്വദേശി കോയമോൻ (55) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. ഇദ്ദേഹം ന്യുമോണിയ ബാധിച്ച് ഒൻപതാം തീയതി മുതൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച കൊവിഡ് പോസിറ്റീവ് ആയതോടെ കൊവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് മരിച്ചു. അതേ സമയം കണ്ണൂർ ചൊക്ലിയിൽ കുഴഞ്ഞുവീണ്...
തിരുവനന്തപുരം (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന 745 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതുവരെ 19,727 പേർക്ക് രോഗം സ്ഥിരീകരിച്ചു. 10,054 പേർ ഇതുവരെ രോഗമുക്തി നേടി. 483 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഉറവിടമറിയാത്തത് 35. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശ...
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ആലപ്പുഴ പട്ടണക്കാട് ചികിത്സയിലിരിക്കെ മരിച്ച വൃദ്ധനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് മാത്രം റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ എണ്ണം രണ്ടായി.
പട്ടണക്കാട് മൂന്നാം വാർഡ് ചാലുങ്കൽ ചക്രപാണിയുടെ (79) മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ചക്രപാണി കഴിഞ്ഞ...
തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. ഇന്ന് ഗ്രാമിന് 60 രൂപയാണ് കൂടിയത്. പവന് 480 രൂപയും വർധിച്ചു. ഗ്രാമിന് 4,825 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 38,600 രൂപയും.
ജൂലൈ 25 ശനിയാഴ്ച, ഗ്രാമിന് 4,765 രൂപയായിരുന്നു നിരക്ക്. പവന് 38,120 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിലും റെക്കോർഡ് വർധനയാണ്...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് അപ്രയോഗികമാണെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. രോഗവ്യാപനം കൂടിയ മേഖലകളില്‍ നിയന്ത്രണം കര്‍ശനമാക്കാനും യോഗം തീരുമാനിച്ചു.
കഴിഞ്ഞ സര്‍വകക്ഷി യോഗത്തില്‍ തന്നെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ട എന്ന തീരുമാനം വന്നിരുന്നു. വിദഗ്ധ...
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണക്കടത്ത് പിടിച്ചു. രണ്ട് യാത്രക്കാരിൽ നിന്നായി 60 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടികൂടിയത്. ഡോർ ക്ലോസറിനുള്ളിൽ സിലിണ്ടർ രൂപത്തിലാക്കിയാണ് സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ്, സ്വർണ്ണം കടത്തിയത്.
848 ഗ്രാം ഇയാളിൽ നിന്ന് പിടിച്ചെടുത്തു. മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 449 ഗ്രാം സ്വർണ്ണ മിശ്രിതവും കസ്റ്റംസ് പിടികൂടി....
ന്യൂഡൽഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലെ വർദ്ധനവ് ആശങ്ക കൂട്ടുന്നു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,931 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 750 പേർ മരിച്ചു. ഇതോടെ ആകെ മരണം 32,771 ആയി.
പ്രതിദിന രോഗികളുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സൂചിപ്പിക്കുന്നു....
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം തുവ്വൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. തുവൂർ സ്വദേശി ഹുസൈനാണ് രോഗം സ്ഥിരീകരിച്ചത്. 65 വയസായിരുന്നു. വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നു മണിയോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം. ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്പതായി.