കല്‍പ്പറ്റ: വയനാട്ടിലെ പടിഞ്ഞാറേത്തറയില്‍ അജ്ഞാതര്‍ പശുവിനെ വെട്ടിക്കൊന്നതായി പരാതി. പടിഞ്ഞാറേത്തറ പുതുശ്ശേരിക്കടവ് പുതിയിടത്ത് ജോസിന്റെ പശുവിനെയാണ് അജ്ഞാതസംഘം വെട്ടിക്കൊന്നത്. ഏഴ് മാസം ഗര്‍ഭിണിയായിരുന്ന പശുവിനെയാണ് ഒരു സംഘം വെട്ടിക്കൊന്നതെന്നാണ് പരാതി. സംഭവുമായി ബന്ധപ്പെട്ട് ജോസ് പൊലീസില്‍ പരാതി നല്‍കി. പ്രതികള്‍ക്കായി അന്വേഷണം അരംഭിച്ചതായി പൊലീസ് പറഞ്ഞു.
തിരുവനന്തപുരം (www.mediavisionnews.in): ബലിപെരുന്നാൾ ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ത്യാഗത്തിന്‍റെയും സമർപ്പണത്തിന്‍റെയും മനുഷ്യ സ്നേഹത്തിന്‍റെയും മഹത്തായ സന്ദേശമാണ് പെരുന്നാൾ നൽകുന്നത്. ഈ മഹത്തായ സന്ദേശം ജീവിതത്തിൽ പുതുക്കുന്നതിന് അവസരമാകട്ടെ എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കൊവിഡ് പ്രതിസന്ധിക്കിടയിലാണ് ഈദ് ആഘോഷം. പതിവ് ആഘോഷത്തിന് സാഹചര്യമില്ല. വളരെ കുറച്ച് തീർത്ഥാടകരാണ് ഹജ്ജ് കർമ്മം നിർവഹിക്കുന്നത്. പള്ളികളിൽ...
തിരുവനന്തപുരം (www.mediavisionnews.in) : ഇന്ന് ലഭിച്ച റിപ്പോർട്ട് പ്രകാരം 506 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 794 പേർ രോഗമുക്തി നേടി. ഇന്നത്തെ കണക്ക് പൂർണ്ണമല്ല. ഐസിഎംആർ പോർട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലി നടക്കുന്നു. ഉച്ചവരെയുള്ള ഫലമാണ് ഉൾപ്പെടുത്തിയത്.
ഇന്ന് രണ്ട് കൊവിഡ് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി...
മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ അനില്‍ മുരളി അന്തരിച്ചു. 56 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം 22നാണ് അനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
1993ല്‍ പുറത്തിറങ്ങിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലൂടെയാണ് അനില്‍ സിനിമയിലെത്തുന്നത്. വാൽക്കണ്ണാടി , ദൈവത്തിന്‍റെ വികൃതികൾ ,...
റെക്കോഡ് കുറിച്ചുകൊണ്ട് സംസ്ഥാനത്ത് സ്വര്‍ണ വില തുടര്‍ച്ചയായി എട്ടാമത്തെ ദിവസവും വര്‍ദ്ധിച്ചു. വ്യാഴാഴ്ച പവന് 320 രൂപ വര്‍ധിച്ച് 39,720 രൂപയായി. ഗ്രാമിന് 45 രൂപ കൂടി 4,965 രൂപയുമായി.
280 രൂപകൂടി വര്‍ധിച്ചാല്‍ പവന്റെ വില 40,000 രൂപയിലെത്തും. ഈ നിരക്കില്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പണിക്കൂലിയും സെസും ജി.എസ്.ടി.യും അടക്കം 44,000 രൂപയിലേറെ നല്‍കേണ്ടി...
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വളരെ രൂക്ഷമായുള്ള സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗികള്‍ വര്‍ധിക്കുന്നത് കേരളത്തിന്‍റെ ആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ കഴിയില്ലെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.
രോഗവ്യാപനത്തിന്‍റെ മൂന്നാം ഘട്ടത്തെ നേരിടാനുള്ള മുന്നൊരുക്കം കേരളം നടത്തിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ കണ്ണി പൊട്ടിക്കാന്‍ ജനങ്ങള്‍ ഉത്സാഹിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിന്‍റെ കണ്ണി പൊട്ടിക്കാന്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളെ വീടുകളിൽ ചികിത്സിക്കാൻ അനുമതി. ഇത് സംബന്ധിച്ച പുതിയ മാനദണ്ഡം ആരോഗ്യവകുപ്പ് പുറത്തിറക്കി. ആദ്യ ഘട്ടത്തിൽ കൊവിഡ് ബാധിച്ച, എന്നാൽ രോഗലക്ഷണങ്ങളില്ലാത്ത ആരോഗ്യപ്രവർത്തകർക്കാണ് അനുമതി. സർക്കാർ നിയോഗിച്ച ആരോഗ്യ വിദഗ്ദ്ധരും മെഡിക്കൽ ബോർഡും നേരത്തെ ഇത് സംബന്ധിച്ച് നൽകിയ നിർദ്ദേശം സംസ്ഥാന ആരോഗ്യവകുപ്പ് അംഗീകരിക്കുകയായിരുന്നു.
ലക്ഷണങ്ങൾ ഇല്ലാതെ കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ...
തിരുവനന്തപുരം (www.mediavisionnews.in) :സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 213 പേര്‍ക്കാണ് രോഗബാധ. മലപ്പുറം ജില്ലയില്‍ 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 67 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 54 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 49 പേര്‍ക്കുവീതവും, വയനാട് ജില്ലയിൽ...
കൊല്ലം∙ കണ്ടെയ്ൻമെന്റ് സോണില്‍നിന്നു പുറത്തു കടക്കാന്‍ റെയില്‍വേ ട്രാക്കിലൂടെ യുവാക്കളുടെ സാഹസിക ബൈക്ക് യാത്ര. വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരെത്തിയതോടെ ബൈക്ക് ഉപേക്ഷിച്ച് യുവാക്കൾ മുങ്ങി. കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ റെയിൽവേ സുരക്ഷാ സേന കേസെടുത്തു. റോഡെല്ലാം അടച്ചപ്പോള്‍ പുറത്തിത്തിറങ്ങി കറങ്ങാന്‍ രണ്ടു വിരുതന്‍മാര്‍ കണ്ടു പിടിച്ച മാര്‍ഗമായിരുന്നു റെയിൽവേ ട്രാക്ക് വഴിയുള്ള രക്ഷപെടൽ.
ഈ അഭ്യാസം...