തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചു. മകന്‍ കൊവിഡ് പോസിറ്റീവായ വിവരം മന്ത്രി തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്. പിസിആര്‍ പരിശോധനയിലാണ് കൊവിഡ് സിഥിരീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. നേരത്തെ ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ മന്ത്രി നിരീക്ഷണത്തില്‍ പോയിരുന്നു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻറെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക്...
കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടതിനു ശേഷം സാനിറ്റൈസര്‍ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ജീവിതത്തിലൊരു ഭാഗമായി തന്നെ മാറി. വൈറസ് ബാധ ക്രമാതീതമായി പടര്‍ന്നു പിടിച്ചപ്പോള്‍ സാനിറ്റൈസര്‍ അമിതമായി ഉപയോഗിക്കാനും തുടങ്ങി. എന്നാല്‍, ഇത് വഴിവെയ്ക്കുന്നത് മാരകമായ രോഗങ്ങളിലേക്കെന്നാണ് പുതിയ കണ്ടെത്തല്‍. അമിതമായാല്‍ അമൃതും വിഷമാണെന്ന ചൊല്ല് കൊവിഡിനെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന സാനിറ്റൈസറിന്റെ കാര്യത്തില്‍ ഇപ്പോള്‍ ശരിവെയ്ക്കുകയാണ്.
അമിത സാനിറ്റൈസര്‍...
തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തിൽ കനത്ത മഴ വരുന്നതായി കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഓഗസ്റ്റ് നാലാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊള്ളുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കേരളത്തിൽ പരക്കെ മഴ കിട്ടും. അന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് ശേഷം അതിശക്തമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 2018, 2019 വർഷങ്ങളിൽ...
തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ല. ഒക്ടോബർ അവസാനവാരമോ നവംബർ ആദ്യ വാരമോ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലാവും വോട്ടെടുപ്പ് നടത്തുക.
പുതുക്കിയ വോട്ടർ പട്ടിക ഓഗസ്റ്റ് രണ്ടാം വാരം പ്രസിദ്ധീകരിക്കും. രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടത്തുക. ഏഴ് ജില്ലകളിൽ വീതമായിരിക്കും തെരഞ്ഞെടുപ്പ്. വോട്ടിംഗ്...
തിരുവനന്തപുരം (www.mediavisionnews.in) സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. (ഇന്നലെ ചില സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ) തിരുവനന്തപുരം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇതുകൂടി ചേര്‍ത്ത് തിരുവനന്തപുരം ജില്ലയിലെ 320 പേര്‍ക്കും, എറണാകുളം...
ദുബായ്: തിരുവനന്തപുരത്തെ മാളിന് പുറമെ കേരളത്തില്‍ 5 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ് ഉടമ എം.എം യൂസഫലി. കോവിഡ് മൂലം മന്ദഗതിയിലായ ഇ – കോമേഴ്‌സ് ശക്തിപ്പെടുത്തുമെന്നും അതിന്റെ ഭാഗമായാണ് 5 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ മാള്‍ വരുന്ന മാര്‍ച്ചില്‍ തുറക്കും. നേരത്തെ തുറക്കാനിരുന്നതാണെങ്കിലും കോവിഡ് വന്നതോടെ മാളിന്റെ...
കാസര്‍കോട്: സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം. ഇന്നലെ മരിച്ച കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിക്ക് കോവിഡാണെന്ന് സ്ഥിരികരിച്ചു. അബ്ദുള്‍ റഹ്മാന്‍ (70) ആണ് ഇന്നലെ ചികിത്സയിലിരിക്കേ മരിച്ചത്. ഇദ്ദേഹത്തിന്റെ പരിശോധനാ ഫലമാണ് ഇന്ന് പുറത്തുവന്നത്. ഇതോടെ കാസര്‍കോട് മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു.
ആലുവ സ്വദേശിയാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ച...
കോഴിക്കോട്: ആഘോഷങ്ങളില്ലാതെ പ്രാര്‍ഥയുടെ ബലിപെരുന്നാള്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഈദ്ഗാഹുകളില്ല. പള്ളികളിലെ പെരുന്നാള്‍ നമസ്കാരത്തിന് സാമൂഹിക അകലം നിര്‍ബന്ധമായതിനാല്‍ ആളുകളെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. ബലി കര്‍മത്തിനും അഞ്ചിലധികം പേര്‍ ഒത്തു ചേരാന്‍ പാടില്ലെന്നാണ് നിര്‍ദേശം.
കൊറോണ എന്ന മഹാമാരിക്ക് നടുവില്‍ നില്‍ക്കുമ്പോഴാണ് ത്യാഗസ്മരണകളുയര്‍ത്തി ഇത്തവണ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം മകന്‍ ഇസ്മയിലിനെ ദൈവ കല്‍പന പ്രകാരം...
സ്വര്‍ണ വില തുടര്‍ച്ചയായി ഒമ്പതാമത്തെ ദിവസവും പുതിയ റെക്കോഡ് കുറിച്ച് ഒടുവില്‍ 40,000 രൂപയിലെത്തി. ഗ്രാമിന്റെ വില 5,000 രൂപയുമായി.
വെള്ളിയാഴ്ച പവന് 280 രൂപയാണ് കൂടയിത്. വ്യാഴാഴ്ചയാകട്ടെ പവന് 320 രൂപ വര്‍ധിച്ച് 39,720 രൂപയിലെത്തിയിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില സ്ഥിരതയാര്‍ജിച്ചു. 1,958.99 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
കോവിഡ്...
കേരളത്തിൽ ഇന്ന് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ ചക്കിയാട്ടിൽ ഏലിയാമ്മ (85) ആണ് മരിച്ചത്. ഇതോടെ ഇന്ന് സ്ഥിരീകരിച്ച കോവിഡ് മരണങ്ങളുടെ എണ്ണം നാല് ആയി.
കോവിഡ് ന്യുമോണിയ ബാധിച്ച് എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ജൂലൈ 23 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏലിയാമ്മ ഇന്നു രാത്രി 8 മണിക്കാണ് മരിച്ചത്...