കേരളത്തില്‍ സ്വര്‍ണവില പവന് 480 രൂപകൂടി 42,000 രൂപയിലെത്തി. വ്യാഴാഴ്ച രണ്ടുതവണ വിലകൂടി 41,520 രൂപയായിരുന്നു.
5250 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഓഗസ്റ്റില്‍മാത്രം പവന് 1840 രൂപകൂടി. ദേശീയ വിപണിയില്‍ രണ്ടുദിവസംകൊണ്ട് 1000 രൂപയുടെ വര്‍ധനവാണുണ്ടായത്. 10ഗ്രാം (24കാരറ്റ്) സ്വര്‍ണത്തിന്റെ വില 56,143 രൂപ നിലവാരത്തിലാണ്.
ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് എക്കാലത്തെയും റെക്കോഡ് ഭേദിച്ച് 2,068.32...
ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,538 പേര്‍ക്കാണ് രോഗം പിടിപെട്ടത്. രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ് കൂടിയാണ് ഇത്.
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 20, 27,074 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 886 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 41,585...
തിരുവനന്തപുരം: കേരളത്തില്‍ പലയിടങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അപകട മേഖലകളില്‍ ആരും തങ്ങരുതെന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കേരളത്തിൽ പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തിയേ തീരൂ. സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി...
സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടം. ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ച ഇടുക്കിയിൽ നാലിടത്താണ് ഉരുൾപൊട്ടിയത്. പീരുമേട്ടിൽ മൂന്നിടത്തും,മേലെ ചിന്നാറിലുമാണ് ഉരുൾപൊട്ടലുണ്ടായത്. വാഗമൺ നല്ലതണ്ണി പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന കാർ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി ഒരാൾ മരിച്ചു. നല്ലതണ്ണി സ്വദേശി മാർട്ടിനെയാണ് കാണാതായത്. അനീഷ് എന്നയാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. പീരുമേട്, വണ്ടിപ്പെരിയാർ, ഏലപ്പാറ തുടങ്ങിയ...
കണ്ണൂർ: വീണ്ടും വൻ സ്വര്‍ണ്ണവേട്ട. കണ്ണൂർ വിമാനത്താവളത്തിൽ അരക്കോടി രൂപയുടെ സ്വർണം പിടികൂടി. രണ്ട് പേര്‍ കസ്റ്റംസ് പിടിയിലായി. കാസർകോട് സ്വദേശികളായ ഹംസ, മിസ്ഹാബ് എന്നിവരാണ് കസ്റ്റഡിയിലായത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഒരു കിലോയോളം സ്വർണം പിടികൂടിയത്.
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. 16 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ 511 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.
കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), ചെറുകുന്ന്(6, 7), എരുവേശി (9), ഉളിക്കല്‍ (1), നടുവില്‍ (2), എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ (7),...
തിരുവനന്തപുരം (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, തൃശൂര്‍...
തിരുവനന്തപുരം: കൊവിഡ് ദുരിതാശ്വാസത്തിനും മഴക്കാലശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി ഡി.വൈ.എഫ്.ഐ ആവിഷ്‌കരിച്ച റീസൈക്കിള്‍ കേരള വഴി 11 കോടിയോളം രൂപ സമാഹരിച്ചെന്ന് സംസ്ഥാന സെക്രട്ടറി എ.എ റഹീം. പൊതുജനങ്ങളില്‍ നിന്ന് അഭൂതപൂര്‍വ്വമായ പിന്തുണയാണ് റീസൈക്കിള്‍ കേരളയ്ക്ക് ലഭിച്ചതെന്ന് റഹീം പറഞ്ഞു.
10,95,86,537 രൂപയാണ് ഡി.വൈ.എഫ്.ഐ സമാഹരിച്ചത്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
പാഴ് വസ്തുക്കള്‍ ശേഖരിച്ച് വിറ്റാണ്...
മുവാറ്റുപുഴ അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനത്തിന് മുവാറ്റുപുഴ പൊലിസ് സറ്റേഷനില്‍ ലഡു വിതരണം ചെയ്ത് ആഘോഷ പ്രകടനം. പൊലിസ് സറ്റേഷനിലെ ഏതാനും പൊലിസുകാരാണ് ലഡു വിതരണം ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൊച്ചി: (www.mediavisionnews.in) സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വാധീനമുണ്ടായിരുന്നുവെന്ന് എൻഐഎ സംഘം കോടതിയിൽ. സ്വപ്നയുടെ ജാമ്യഹർജി എതിർത്തുകൊണ്ടുള്ള വാദത്തിനിടെയാണ് എൻഐഎയ്ക്കു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ വിജയ കുമാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.
ഇന്ന് വാദം തുടങ്ങുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി...