തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിനുളള പോളിങ് വൈകിയെന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗൾ. വടകര മണ്ഡലത്തിലേക്ക് മാത്രമാണ് പോളിങ് നീണ്ടത്. ഇന്നലെ ഉത്തര കേരളത്തിൽ നല്ല താപനിലയാണ് രേഖപ്പെടുത്തിയത്. ചൂടുകാരണം ആളുകൾ ഉച്ചയ്ക്ക് 3 മണിക്ക് ശേഷമാണ് ബൂത്തിലേക്ക് എത്തിയത്. ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി ഇതുവരെ കിട്ടിയിട്ടില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത്...
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ സംസ്ഥാനത്തെ പോളിംഗ് ശതമാനത്തില്‍ കനത്ത ഇടിവുണ്ടായത് മുന്നണികളെ കുഴക്കും. 2019 പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏഴ് ശതമാനം കുറവ് വോട്ടുകളാണ് ഇക്കുറി സംസ്ഥാനത്ത് പോള്‍ ചെയ്‌തത്. കനത്ത ചൂടിനൊപ്പം മറ്റെന്തെങ്കിലും ഘടകം പോളിംഗിനെ സാരമായി ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.
40 ദിവസം നീണ്ട വാശിയേറിയ പ്രചാരണത്തിനാണ് ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പ്...
കോഴിക്കോട്: നാദാപുരം നരിക്കാട്ടേരി എം.എൽ.പി സ്കൂളിൽ വോട്ടിനെ ചൊല്ലി വാക്കേറ്റം. വോട്ടർ പട്ടികയിൽ ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ഭർത്താവിൻ്റ ഫോട്ടോ അച്ചടിച്ച് വന്നതാണ് തർക്കത്തിനിടയാക്കിയത്. യുവതി വോട്ട് ചെയ്യാനെത്തിയതോടെ എൽ.ഡി.എഫ് ഏജൻ്റ് ചോദ്യം ചെയ്യുകയും തുടർന്ന് ബൂത്തിനകത്ത് കയ്യാങ്കളിയുമുണ്ടായി. യുവതി ചാലഞ്ച് വോട്ട് ചെയ്ത് മടങ്ങി.
പത്തനംതിട്ട അടൂർ തെങ്ങമം തോട്ടുവാ സ്കൂളിലെ 134 ാം...
തിരുവനന്തപുരം: സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് തുടങ്ങി മൂന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോളിങ് 20 ശതമാനം കടന്നു . ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് 20.55 ശതമാനമാണ് ഇവിടുത്തെ പോളിങ്.
വോട്ടെടുപ്പ് ആരംഭിച്ച് മൂന്നര മണിക്കൂറിൽ പത്തനംതിട്ടയിൽ 20% വോട്ടിംഗ് പൂർത്തിയായി. ഇതുവരെ 20.06 % പേർ വോട്ടു...
ഇടുക്കി: ഇടുക്കിയിൽ ഇരട്ട വോട്ട് പിടികൂടി. ചെമ്മണ്ണാർ സെന്റ് സേവിയേഴ്സ് ഹയർസെക്കണ്ടറി സ്കൂളിലെ അൻപത്തി ഏഴാം നമ്പർ ബൂത്തിലെത്തിയ യുവതിയെയാണ് പോളിംഗ് ഉദ്യോഗസ്ഥർ പിടികൂടിയത്. തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂർണമായും മായാത്ത നിലയിലാണ് യുവതിയെത്തിയത്. ഇവരെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു. ഇവരുടെ ഭർത്താവ് നേരത്തേയെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയിരുന്നു.
തൃശ്ശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഏപ്രില്‍ 24 (ഇന്ന്) വൈകിട്ട് 6 മുതല്‍ 27 ന് രാവിലെ 6 വരെയാണ് നിരോധനാജ്ഞ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്നത് ഇന്ന് വൈകിട്ട് 6 മണിക്കാണ്. വോട്ടെടുപ്പ് നടക്കുന്ന 26 ന് ശേഷം ഏപ്രില്‍ 27 ന് രാവിലെ...
കൊച്ചി: മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾക്കെതിരെ കേസെടുത്തു. ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പൊലീസ് കേസെടുത്തത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
നേരത്തെ പറവ ഫിലിംസിന്‍റേയും, പാർട്ണർ...
കോഴിക്കോട്: തെരഞ്ഞെടുപ്പു കഴിഞ്ഞാലും രാജ്യം ഭിന്നിക്കാതെ നിലനിൽക്കണമെന്നും അതിനാൽ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളിൽ ഇരിക്കുന്നവർ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ ആത്യന്തികമായി ദോഷം ചെയ്യുക രാജ്യത്തിനു തന്നെയാകും.
ഭരണഘടനാ പദവികളിൽ ഇരിക്കുന്നവർ പ്രവൃത്തിയിലും പ്രസ്താവനകളിലും പദവിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണം. തെരഞ്ഞെടുപ്പിൽ ജയിച്ചുകയറാൻ വർഗീയതയെ ആയുധമാക്കുന്നവർ രാഷ്ട്രശരീരത്തിൽ...
കോഴിക്കോട്: സൗദിയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിന്റെ മോചനത്തില്‍ അനിശ്ചിതത്വം. മോചനദ്രവ്യം നല്‍കുന്നതിനായി ശേഖരിച്ച 34 കോടി രൂപ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറാനായിട്ടില്ല. വിദേശകാര്യ മന്ത്രാലയം നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് നിയമസഹായസമിതി ആവശ്യപ്പെട്ടു.
പണം കൈമാറാനുള്ള അക്കൗണ്ട് നമ്പര്‍ വിദേശകാര്യ മന്ത്രാലയം ട്രസ്റ്റിന് നല്‍കിയിട്ടില്ല. മരണപ്പെട്ട യുവാവിന്റെ കുടുംബത്തിന് പണം കൈമാറേണ്ടത് വിദേശകാര്യ...
താൻ കൊല്ലപ്പെട്ടുവെന്ന ഇറാന്റെയും സോഷ്യൽ മീഡിയയുടെയും പ്രചാരണങ്ങൾക്ക് ചുട്ടമറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ഒരു കഫേയിൽ ഇരുന്ന് കോഫി കുടിക്കുന്ന വീഡിയോ പങ്കുവെച്ചാണ്...