Kerala

കരിപ്പൂര്‍ വിമാനാപകടം; രക്ഷാപ്രവര്‍ത്തകര്‍ക്ക് സല്യൂട്ട് നല്‍കിയ പൊലീസ്‌ ഉദ്യോഗസ്ഥനെതിരെ നടപടിയില്ല

മലപ്പുറം: കരിപ്പൂര്‍ വിമാനാപകടത്തിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് സല്യൂട്ട് നല്‍കിയ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകില്ല. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങാതെയായിരുന്നു നടപടി എങ്കിലും ഉദ്ദേശം നല്ലതായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി വേണ്ടെന്ന് തീരുമാനിച്ചത്. കരിപ്പൂര്‍ വിമാനപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ക്വാറന്റൈനില്‍ കഴിയുന്നവരെ പൊലീസുകാരന്‍ വീട്ടിലെത്തി സല്യൂട്ട് ചെയ്തത് വിവാദമായതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു....

കാസര്‍കോട് ഉൾപ്പെടെ മൂന്ന് ജില്ലകളില്‍ കോവിഡ് സെന്‍ററുകളിലെ 70% കിടക്കകളും നിറഞ്ഞു; അടുത്ത ഘട്ടത്തിനായി സജ്ജമാകണമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലെ എഴുപത് ശതമാനം കിടക്കളും നിറഞ്ഞതായി ആരോഗ്യവകുപ്പ്. അടുത്ത ഘട്ടത്തിനായി സജ്ജമാകണമെന്നും നിര്‍ദേശം. കൂടുതല്‍ രോഗികളെ കണ്ടെത്തുന്ന തിരുവനന്തപുരം ജില്ലയില്‍ ഉള്‍പ്പെടെ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട് രോഗവ്യാപനം രൂക്ഷമായ ആഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെയുള്ള കണക്കുകള്‍ ആണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. കാസര്‍കോട്,...

ജനങ്ങളുടെ വിഷമം മനസിലാക്കി പൊലീസ്; കൊവിഡ‌് പ്രതിരോധത്തിന്റെ രീതി മാറും

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ നടപടികളുടെ രീതി മാറ്റാനൊരുങ്ങി സംസ്ഥാന പൊലീസ്. രണ്ടാഴ്ചക്കം കൊവിഡ് പിടിച്ചുകെട്ടണമെന്ന മുഖ്യമന്ത്രിയുടെ കർശന നിർദേശത്തെ തുടർന്നാണ് പുതിയ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ പൊലീസ് വകുപ്പ് തയ്യാറാകുന്നത്. തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ രോഗവ്യാപനം ദിനംപ്രതി വർദ്ധിക്കുന്നതും നിയന്ത്രണമേഖലകളിലെ ജനങ്ങളുടെ എതിർപ്പുമാണ് രീതി മാറ്റാൻ പൊലീസിനെ പ്രേരിപ്പിക്കുന്ന മറ്റൊരു കാരണം. പൂന്തുറ, പുല്ലുവിള,അഞ്ചുതെങ്ങ് തുടങ്ങി...

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു; നിർണ്ണായക റിപ്പോർട്ടുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ച ഓ​ഗസ്റ്റ് മാസത്തിലെ കണക്കുകൾ സംബന്ധിച്ച് നിർണ്ണായക വിവരങ്ങളുമായി സംസ്ഥാന ആരോ​ഗ്യവകുപ്പിന്റെ റിപ്പോർട്ട്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിൽ എത്തി. കാസർകോട്ടും മലപ്പുറത്തും ഇത് 10% ന് മുകളിലാണ്. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ച് ഇത് അഞ്ച്...

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു

കൊച്ചി/ വയനാട്: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി. വയനാടും എറണാകുളത്തും കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നവരാണ് മരിച്ചത്. കൊവിഡ് ബാധിച്ച് വയനാടിൽ ചികിത്സയിലായിരുന്ന കാരക്കാമല സ്വദേശി സ്വദേശി മൊയ്തു (59) ആണ് മരിച്ച ഒരാള്‍. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി എത്തിയപ്പോഴാണ് രോഗം ബാധിച്ചത്. കിഡ്നി, കരൾ രോഗങ്ങളുണ്ടായിരുന്ന...

ഫോണ്‍ വിളിക്ക് മുന്‍പുള്ള ‘കൊറോണ സന്ദേശം’ നിര്‍ത്തി ബിഎസ്എന്‍എല്‍

തിരുവനന്തപുരം: ഫോണ്‍വിളിക്കുന്ന സമയത്ത് ഏര്‍പ്പെടുത്തിയ കോവിഡ് ബോധവത്കരണ സന്ദേശങ്ങള്‍ നിര്‍ത്തി ബി.എസ്.എന്‍.എല്‍. ഈ ബോധവത്കരണ സന്ദേശങ്ങള്‍ ഇപ്പോഴത്തെ മഴക്കെടുതി പോലുള്ള ദുരന്ത  സാഹചര്യങ്ങളില്‍ പ്രയാസമുണ്ടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നടപടി. ദുരന്തസാഹചര്യങ്ങളില്‍ അത്യാവശ്യങ്ങള്‍ക്കായി വിളിക്കുമ്പോള്‍ മിനിറ്റുകള്‍ നീണ്ട സന്ദേശം വിലപ്പെട്ട സമയം നഷ്ടമാക്കുന്നു എന്നാണ് പ്രധാന ആക്ഷേപം. അത്യവശ്യത്തിന് ആംബുലന്‍സിന് വിളിക്കുമ്പോള്‍പ്പോലും ഇതാണ്...

രണ്ടാംദിവസവും വിലകുറഞ്ഞു: സ്വര്‍ണവില പവന് 41,200 രൂപയായി

തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ചൊവാഴ്ച പവന്റെ വിലയില്‍ 400 രൂപയുടെ ഇടിവാണുണ്ടായത്.  ഇതോടെ സ്വര്‍ണവില പവന് 41,200 രൂപയായി. ഗ്രാമിന്  5150 രൂപയാണ് വില. തിങ്കളാഴ്ചയും വില 400 രൂപകുറഞ്ഞിരുന്നു. രണ്ടുദിവസംകൊണ്ട് 800 രൂപയുടെ കുറവാണുണ്ടായത്.  വെള്ളിയാഴ്ചയാണ് പവന്‍വില ചരിത്രത്തില്‍ ആദ്യമായി 42,000 രൂപയിലെത്തി റെക്കോഡിട്ടത്. ഡോളര്‍ കരുത്താര്‍ജിച്ചതോടെ ആഗോള വിപണിയിലും...

ലൈഫ് മിഷന്‍; വീടിനായി അപേക്ഷിക്കുന്നതിനുള്ള തിയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിൽ അർഹരായ കുടുംബങ്ങൾക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തിയതി നീട്ടി. ഓഗസ്റ്റ് 27 വരെയാണ് തിയതി നീട്ടി നൽകിയത്. അർഹത ഉണ്ടായിട്ടും വിവിധ കാരണങ്ങളാൽ ആദ്യം തയാറാക്കിയ ലിസ്റ്റിൽ ഉൾപ്പെടാതെ പോയ കുടുംബങ്ങൾക്കാണ് ഇപ്പോൾ വീടിനായി അപേക്ഷിക്കാൻ അവസരം നൽകിയത്. നിലവിൽ ഓഗസ്റ്റ് 1 മുതൽ 14...

സംസ്ഥാനത്ത് 1184 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 146 പേര്‍ക്ക്‌

തിരുവനന്തപുരം (www.mediavisionnews.in): 1184 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. 784 പേര്‍ രോഗമുക്തി നേടി. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ്. എറണാകുളം പള്ളിക്കൽ സ്വദേശി നഫീസ(52), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കർ(64), തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ജമ(50), കൊല്ലം മയിലക്കാട് സ്വദേശി ദേവദാസ്(45), കാസർകോട് നീലേശ്വരം സ്വദേശി മുഹമ്മദ്കുഞ്ഞ്(65), വയനാട് കൽപ്പറ്റ സ്വദേശി അരുവിക്കുട്ടി(65) എന്നിവരാണ്...

കരിപ്പൂരില്‍ പരിക്കേറ്റ കുഞ്ഞിനെ ശുശ്രൂഷിച്ചു, അപകടത്തില്‍ പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കി; ഡോക്ടര്‍മാരെ പോലും അമ്പരപ്പിച്ച് സില്‍സിലിയുടെ സേവന സന്നദ്ധത

കരിപ്പൂരില്‍ വിമാന അപകടമുണ്ടായപ്പോള്‍ കോവിഡ് മഹാമാരിയെ വകവെക്കാതെ സേവന സന്നദ്ധതയോടെ ഓടിയെത്തിയവരില്‍ ഒരാളാണ് കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിനിയായ സിൽസിലി. അപകടത്തില്‍പ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയ അഞ്ച് വയസ്സുകാരിയെ ശുശ്രൂഷിച്ചും അപകടത്തില്‍പ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കിയും സില്‍സിലി സഹജീവി സ്നേഹത്തിന്‍റെ ഉദാത്ത മാതൃകയായി മാറി. കുഞ്ഞിനെ ചേര്‍ത്തുപിടിക്കുന്നത് കണ്ടപ്പോള്‍ ഡോക്ടര്‍മാര്‍ കരുതിയത് കുട്ടിയുടെ അമ്മയാണ് സില്‍സിലി...
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img