വിവാദമായ തിരുവനന്തപുരം സ്വര്‍ണകടത്തിന് ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. മലദ്വാരത്തിലൂടെ കടത്തിയ അരക്കിലോ സ്വർണ്ണമാണ് ഇന്ന് പിടികൂടിയത്. പിടിയിലായ കാസർഗോഡ് സ്വദേശിയിൽ നിന്ന് 26 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടിച്ചെടുത്തത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണ് ഇയാള്‍.
മലപ്പുറം: ഓണ്‍ലൈന്‍ വെബ്‌സൈറ്റ് വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത പലര്‍ക്കും പണി കിട്ടിയിട്ടുണ്ട്. ഫോണ്‍ വാങ്ങിയവര്‍ക്ക് സോപ്പും, കരിങ്കല്ലുമൊക്കെ ലഭിച്ച കഥകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സംഭവമാണ് മലപ്പുറത്ത് നടന്നത്.
ഓണ്‍ലൈനില്‍ പവര്‍ ബാങ്ക് ഓര്‍ഡര്‍ ചെയ്ത മലപ്പുറം എടരിക്കോട് സ്വദേശി നാഷിദിന് ലഭിച്ചത് ഒരു മൊബൈല്‍ ഫോണാണ്. എന്നാല്‍...
സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം. കോഴിക്കോട് മൂന്നും ആലപ്പുഴയിലും പത്തനംതിട്ടയിലും ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നല്ലളം അരീക്കാട് സ്വദേശി അഹമ്മദ് ഹംസയാണ് മരിച്ചത്. ആലപ്പുഴയിലും കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. കനാൽ വാർഡ് സ്വദേശി ക്ലീറ്റസാണ് 82 മരിച്ചത്. ഇന്നലെ രാത്രിയോടെ വീട്ടിൽ വെച്ചാണ് മരിച്ചത്. ഇന്ന്...
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രോക്സി വോട്ടിന് നിയമ ഭേദഗതി ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് കത്ത് നൽകി. കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിലുള്ളവർക്കും പോസ്റ്റൽ വോട്ടിനോ പ്രോക്സി വോട്ടിനോ അനുമതി നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് മുൻസിപ്പാലിറ്റി ആക്ട് ഭേദഗതി ചെയ്യണം. വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ കൂടി കൂട്ടണമെന്നും തെരഞ്ഞെടുപ്പ്...
കോഴിക്കോട്: (www.mediavisionnews.in) കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി കടത്തിയ 275 ഗ്രാം സ്വർണ്ണം പിടികൂടി. കാസർകോട് സ്വദേശി അബ്ദുൾ കബീർ ആണ് സ്വർണ്ണവുമായി പിടിയിലായത്. ദുബൈയിൽ നിന്നാണ് ഇയാൾ എത്തിയത്. ചെരിപ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.
തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തില്‍ ഇന്ന് 1758 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള...
കണ്ണൂര്‍: കണ്ണൂരിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. ഇരിട്ടി മീത്തലെപുന്നാട് സ്വദേശികളായ ജിതേഷ് ജിൻസി ദമ്പതികളുടെ മകൻ യശ്വിൻ ആണ് മരണപ്പെട്ടത്. കുട്ടിയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കേരളത്തിൽ കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിശ്ചയിച്ചു സർക്കാർ ഉത്തരവായിട്ടും ഇപ്പോഴും 20 രൂപ ഈടാക്കുന്നവർക്കെതിരെ പിഴ ചുമത്തി ലീഗൽ മെട്രോളജി വകുപ്പ്. കഴിഞ്ഞ മൂന്നു മാസങ്ങൾക്കുള്ളിൽ പിഴയിനത്തിൽ ഈടാക്കിയത് 22,92,500 രൂപയാണ്.
വിലകൂട്ടി വിൽക്കുന്നവർക്കെതിരെ കൈക്കൊള്ളുന്ന നടപടിയെക്കുറിച്ച് വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ...
സംസ്ഥാനത്ത് സ്വര്‍ണവലയില്‍ വീണ്ടും കുതിപ്പ്. പവന് 800 രൂപകൂടി 40,000 രൂപയായി. 5000 രൂപയാണ് ഗ്രാമിന്റെ വില.
ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന നിരക്കായ 42,000 രൂപയിലെത്തിയശേഷം 39,200 രൂപയിലേയ്ക്ക് താഴ്ന്നിരുന്നു. തുടര്‍ന്നാണ് വീണ്ടും വിലകൂടാന്‍ തുടങ്ങിയത്.
ആഗോള വിപോണിയിലെ വിലവര്‍ധനതന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,987.51ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു. ഡോളര്‍...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...