Kerala

കണ്ണൂരില്‍ ആശുപത്രിയില്‍ നിന്നും മൃതദേഹം മാറി നല്‍കി; ബന്ധുക്കള്‍ തിരിച്ചറിഞ്ഞത് സംസ്കാരച്ചടങ്ങിനിടെ

കണ്ണൂര്‍ ആലക്കോട് ആശുപത്രിയില്‍ നിന്നും ബന്ധുക്കള്‍ക്ക് നല്‍കിയ മൃതദേഹം മാറിപ്പോയി. സംസ്കാര ചടങ്ങുകള്‍ക്കിടെയാണ് മൃതദേഹം മാറിപ്പോയത് ശ്രദ്ധയില്‍ പെട്ടത്. ഇതേ ആശുപത്രിയിലെ ഡോക്ടറുടെ പിതാവിന്‍റെ മൃതദേഹമാണ് മാറി നല്‍കിയത്. ‌രണ്ട് ദിവസം മുന്‍പാണ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വെച്ച് ആലക്കോട് നെല്ലിപ്പാറക്കടുത്ത കണ്ണാടിപ്പാറ സ്വദേശി ശിവദാസ കൈമള്‍ മരിച്ചത്.കൊവിഡ് പരിശോധന അടക്കമുളള നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലെ...

‘ഇത് ദോശയോടുള്ള ക്രൂരത’; വീഡിയോ കണ്ട ആളുകള്‍ പറയുന്നു…

വീണ്ടും ഒരു ഫുഡ് 'കോമ്പിനേഷനാ'ണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബിരിയാണിക്ക് മുകളില്‍ ചോക്ലേറ്റ് ഒഴിച്ചു കഴിക്കുന്നതിന്‍റെയും പുഴുങ്ങിയ മുട്ട ചായയില്‍ മുക്കി കഴിക്കുന്നതിന്റെയുമൊക്കെ ക്ഷീണം മാറുന്നതിന് മുന്‍പേയാണ് മറ്റൊരു ഭക്ഷണപരീക്ഷണം കൂടി വൈറലാകുന്നത്. ഇത്തവണ ദോശയിലാണ് പരീക്ഷണം.  ആർഡിഎക്സ് എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അമ്പത്തിയേഴ് സെക്കന്റുള്ള വീഡിയോ പ്രചരിക്കുന്നത്. വലിയ കല്ലിൽ ദോശമാവ് പരത്തുന്നതിൽ നിന്നാണ്...

വഴിയില്‍ പേടി വേണ്ട, വാഹനരേഖകളുടെ കാലാവധി ഡിസംബര്‍ വരെ നീട്ടി

രാജ്യത്തെ വിവിധ വാഹന രേഖകളുടെ കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടി നല്‍കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ള ഫിറ്റ്‌നസ്, പെര്‍മിറ്റ്, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നീ രേഖകളുടെയും മറ്റ് ബന്ധപ്പെട്ട രേഖകളുടെയും കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടാന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്‍റെ തീരുമാനം.  മോട്ടോർ...

അണ്‍ലോക്ക് 4: സ്‌കൂളുകള്‍ തുറക്കില്ല, മെട്രോ സര്‍വീസ് ആരംഭിച്ചേക്കും; സാധ്യതകൾ ഇങ്ങനെ

ന്യൂഡൽഹി: സെ‌പ്‌തംബർ ഒന്ന് മുതൽ ആരംഭിക്കുന്ന അൺലോക്ക് നാലാം ഘട്ടത്തിൽ മെട്രോ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ നീക്കം. ഇതുസംബന്ധിച്ച നിർദേശം ഉന്നതാധികാര സമിതി കേന്ദ്രസർക്കാരിന് നൽകിയെന്നാണ് അറിവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ മാസം അവസാനത്തോടെ പുറപ്പെടുവിക്കുന്ന ഉത്തരവിൽ മെട്രോ റെയിലിനെയും ഉൾപ്പെടുത്തുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. നിരവധി സംസ്ഥാനങ്ങൾ...

സ്വര്‍ണവില ചൊവാഴ്ചയും കുറഞ്ഞു; പവന് 38,240 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും കുറഞ്ഞു. ചൊവാഴ്ച പവന് 320 രൂപ കുറഞ്ഞ് 38,240 രൂപയായി. 4780 രൂപയാണ് ഗ്രാമിന്റെ വില.  തിങ്കളാഴ്ച പവന് 320 രൂപ കുറഞ്ഞ് 38,560 രൂപയിലെത്തിയിരുന്നു. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് 3,760 രൂപയുടെ കുറവാണ് രണ്ടാഴ്ചകൊണ്ടുണ്ടായത്.  ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില സ്ഥിരതയാര്‍ജിച്ചു....

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കും; സർക്കാർ നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: (www.mediavisionnews.in) പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കും. കേസ് സി.ബി.ഐക്ക് വിട്ട സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ചീഫ് ജസ്റ്റിസ് മണികുമാര്‍, ജസ്റ്റിസ് സി. ടി രവികുമാര്‍ എന്നിവരുടേതാണ് ഉത്തരവ്. വാദം പൂര്‍ത്തിയാക്കി ഒമ്പത്...

മകൻ പിതാവിനെ തോളിലേറ്റി നടന്ന സംഭവം വ്യാജമെന്ന് പൊലീസ്: കേസ് തീർപ്പാക്കി മനുഷ്യാവകാശ കമ്മീഷൻ

കൊല്ലം: ലോക്ക് ഡൗൺ കാലയളവിൽ പുനലൂർ താലൂക്ക് ആശുപതിയിൽ ചികിത്സയിലായിരുന്ന പിതാവിനെ മകൻ തോളിലേറ്റി അരകിലോമീറ്റർ നടന്ന സംഭവം മകൻ റോയി മനപൂർവ്വം സൃഷ്ടിച്ചതാണെന്ന് കൊല്ലം ജില്ലാ റൂറൽ  പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. റിപ്പോർട്ട് വിശ്വാസത്തിലെടുത്ത്  സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി   തീർപ്പാക്കി. ഏപ്രിൽ 14നായിരുന്നു സംഭവം. ലോക്ക്...

ഇടതുപക്ഷത്തിന് വിജയം: സർക്കാരിനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.  40നെതിരെ 87 വോട്ടുകള്‍ക്കാണ് പ്രമേയം നിയമസഭ തള്ളിയത്. 40 എംഎല്‍എമാര്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 87 പേര്‍ എതിര്‍ത്തു. മൂന്ന് പേര്‍ വിട്ടു നിന്നു. അവിശ്വാസ പ്രമേയ വോട്ടെടുപ്പോടെ സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. 11 മണിക്കൂറിലേറെ നീണ്ടു നിന്നു അവിശ്വാസ...

സംസ്ഥാനത്ത് 1242 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 118 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തില്‍ ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 112...

മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം നീളുന്നു, കൊവിഡ് കാലമായതുകൊണ്ട് പടരാനുള്ള സാധ്യത ഉണ്ടെന്ന് ചെന്നിത്തല; അതിപ്പോഴാണോ തോന്നിയതെന്ന് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗം നീണ്ടുപോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രസംഗം ദൈര്‍ഘിപ്പിക്കാന്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ മുഖ്യമന്ത്രി പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയെന്നും ചെന്നിത്തല ആരോപിച്ചു. ചെന്നിത്തലയുടെ വാക്കുകള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മറുപടി കേള്‍ക്കാതെ പോകുമെന്ന് മന്ത്രി ബാലന്‍ പറഞ്ഞു. ഞങ്ങള്‍ അങ്ങനെ കേള്‍ക്കാതെ പോകുന്നില്ല. മുഖ്യമന്ത്രി കിണര്‍ റീച്ചാര്‍ജ് ചെയ്തതും മോട്ടോര്‍...
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img