Kerala

സംസ്ഥാനത്ത് പൊതു ഗതാഗതത്തിന് താല്‍ക്കാലിക അനുമതി

തിരുവനന്തപുരം: ഓണക്കാലം കണക്കിലെടുത്ത്‌ സംസ്ഥാനത്ത് പൊതുഗതാഗതത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ താല്‍ക്കാലികമായി ഒഴിവാക്കി. സെപ്തംബര്‍ ഒന്ന് വരെയാണ് നിയന്ത്രണം ഒഴിവാക്കിയത്. ഇതോടെ സംസ്ഥാനത്ത് എവിടേക്കും സര്‍വീസ്  നടത്തുന്നതിന് ബസ്സുകള്‍ക്ക്നിയന്ത്രണമുണ്ടാവില്ല. നേരത്തെ തൊട്ടടുത്ത ജില്ലകളിലേക്ക്  മാത്രമാണ് സര്‍വീസ് നടത്താന്‍ അനുമതിയുണ്ടായിരുന്നത്. പുതിയ നിര്‍ദേശത്തില്‍ രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെ സര്‍വീസ് നടത്താമെന്നും അറിയിച്ചിട്ടുണ്ട്. കോവിഡ്  പ്രതിസന്ധി ...

കേരള കർണാടക അതിർത്തിയിലെ മുഴുവൻ റോഡുകളും ഉടൻ തുറക്കുക: എം.സി ഖമറുദ്ധീൻ

തിരുവനന്തപുരം: (www.mediavisionnews.in) കേരള കർണാടക അതിർത്തി പ്രദേശങ്ങളിലെ മുഴുവൻ റോഡുകളും ഉടൻ തറക്കണമെന്ന് ആവശ്യപ്പെട്ടു മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ധീൻ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് കത്ത് നൽകി. മഞ്ചേശ്വരം മണ്ഡലത്തിലടക്കം ജില്ലയിലെ പല പ്രദേശങ്ങളും കർണ്ണാടകയുമായി അതിർത്തി പങ്കിടുന്ന മേഖലകളാണ്. ഇവിടെയുള്ളവർ രണ്ടു സംസ്ഥാനങ്ങളെയും പരസ്പരം ആശ്രയിച്ചാണ് കഴിഞ്ഞു വന്നിരുന്നത്. കൊറോണ...

സ്വര്‍ണവില പവന് 240 രൂപകൂടി 38,240 രൂപയായി

42,000 രൂപയില്‍നിന്ന് 38,000ത്തിലേയ്ക്ക് ഇടിഞ്ഞശേഷം സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണവില നേരിയതോതില്‍ വര്‍ധിച്ചു.  38,240 രൂപയായാണ് കൂടിയത്. ഗ്രാമിന് 4780 രൂപയുമായി. ബുധനാഴ്ച സ്വര്‍ണ വില 240 രൂപ കുറഞ്ഞ് 38,000 രൂപയിലെത്തിയിരുന്നു.   ആഗോള വിപണിയില്‍ കഴിഞ്ഞദിവസം നേട്ടമുണ്ടായെങ്കിലും ഔണ്‍സിന് 1,952.11 ഡോളര്‍ നിലവാരത്തിലേയ്ക്ക് തിരിച്ചെത്തി.  ഡോളര്‍ കരുത്താര്‍ജിച്ചതും യു.എസ്.-ചൈന ചര്‍ച്ചകളിലെ ശുഭ സൂചനകളും ഓഹരി വിപണികളിലെ നേട്ടവും സാമ്പത്തിക...

സംസ്ഥാനത്ത് 2476 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 101 പേര്‍ക്ക്‌

തിരുവനന്തപുരം (www.mediavisionnews.in): കേരളത്തില്‍ ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 215 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള 193 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും,...

10 ദിവസത്തിനിടെ 120 കോവിഡ് മരണം: വരുന്ന ഒരാഴ്ച രോഗവ്യാപനം കൂടുമെന്ന് വിലയിരുത്തൽ

തിരുവനന്തപുരം∙ വരുന്ന ഒരാഴ്ച കോവിഡ് വ്യാപനം മൂര്‍ധന്യത്തിലെത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. 10 ദിവസത്തിനിടെ 120 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. 2375 പേര്‍ക്ക് കോവിഡ് ബാധിച്ചതില്‍ 90% പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മലപ്പുറത്തും കോഴിക്കോടും തൃശൂരും രോഗവ്യാപനം രൂക്ഷമാണ്. അതേസമയം, തിരുവനന്തപുരത്തെ ലാര്‍ജ് ക്ലസ്റ്ററുകളില്‍ രോഗവ്യാപനം കുറഞ്ഞു....

ഇതുവരെ 4000 രൂപ കുറഞ്ഞു: സ്വര്‍ണവില പവന് 38,000 രൂപയായി

ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് ഒടുവില്‍ പവന്റെ വില 38,000 രൂപയിലെത്തി. 18 ദിസവംകൊണ്ട് 4000 രൂപയാണ് കുറഞ്ഞത്.  ബുധനാഴ്ച പവന്റെ വിലയില്‍ 240 രൂപയാണ് കുറവുണ്ടായത്. 4,750 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഏഴിനാണ് എക്കാലത്തെയും ഉയര്‍ന്ന നിലാവാരമായ 42,000 രൂപയിലെയ്ക്ക് സ്വര്‍ണവിലയെത്തിയത്.  മൂന്നുദിവസം തുടര്‍ച്ചയായി ആ നിലവാരത്തില്‍ തുടര്‍ന്നെങ്കിലും തുടര്‍ന്നങ്ങോട്ട് ഘട്ടംഘട്ടമായി താഴോട്ട്...

ഓണം പ്രമാണിച്ച് ഇന്നു മുതൽ രണ്ടാം തീയതി വരെ  കടകൾ തുറക്കാം, കണ്ടെയ്ന്‌മെന്റ് സോണുകൾക്ക് ബാധകമല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം പ്രമാണിച്ച് ഇന്ന് മുതല്‍ അടുത്ത മാസം രണ്ടുവരെ കണ്ടെയ്ന്‌മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ മുഴുവൻ കച്ചവടസ്ഥാപനങ്ങള്‍ക്കും കടകൾക്കും തുറന്ന് പ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അറിയിച്ചു. രാത്രി ഒമ്പതുമണിവരെ തുറന്നു പ്രവര്‍ത്തിക്കാമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദേശം. അതേസമയം കണ്ടെയ്ന്‌മെന്റ് സോണിലുളള കടകൾക്കും കച്ചവടസ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമല്ല.

സെക്രട്ടേറിയറ്റ് സമര ഭൂമി; യൂത്ത് കോണ്‍ഗ്രസ് വന്‍ പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

സെക്രട്ടേറിയറ്റിലെ തീപിടിത്തം രാഷ്ട്രീയ വിവാദമായി കത്തിക്കയറുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. സര്‍ക്കാര്‍ പരസ്യങ്ങളുടെ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. മുഖ്യമന്ത്രിയുടെ ചിത്രമുള്ള ബോര്‍ഡുകളും നശിപ്പിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.  സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗതത്തിലാണ് തീപിടിത്തം. ഫയലുകള്‍ കത്തിനശിച്ചു. വൈകിട്ടാണ് തീപിടിത്തമുണ്ടായത്. അതേസമയം പ്രധാന...

സംസ്ഥാനത്ത് 2375 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 99 പേര്‍ക്ക്‌

തിരുവനന്തപുരം (www.mediavisionnews.in):കേരളത്തില്‍ ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 391 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, എറണാകുളം...

സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം; ഫയലുകള്‍ കത്തിനശിച്ചു

തിരുവനന്തപുരം (www.mediavisionnews.in) : സെക്രട്ടറിയേറ്റിൽ തീപിടുത്തം. പ്രോട്ടോക്കോൾ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ ഫയലുകൾ കത്തി നശിച്ചു. അഗ്നിശമന സേന എത്തി തീ അണച്ചു. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുടമായി ബന്ധപ്പെട്ട നിര്‍ണായ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോൾ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. കമ്പ്യൂട്ടറില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജൂവനക്കാര്‍ പറയുന്നു. അപകടത്തില്‍ ആളപായമില്ല.
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img