കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് അഞ്ചാം വാല്യം ഒഴിവാക്കി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ളവരുടെ വിശദാംശങ്ങളാണ് നീക്കം ചെയ്തത്. ആന്ധ്ര പ്രദേശ്, തെലങ്കാന, കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളെയാണ് ഇതില്‍ പരാമര്‍ശിച്ചിരുന്നത്. ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന പുസ്തകം പ്രധാനമന്ത്രി...
വിമാനത്തിന്റെ ചിറകിൽ നടക്കാനിറങ്ങി സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് യുക്രൈനിൽ നിന്നുള്ള ഒരു യുവതി. യുക്രൈൻ ഇൻറർനാഷണൽ എയർലൈൻസിന്റെ വിമാനം കീവ് വിമാനത്താവളത്തിൽ വന്നിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് യാത്രക്കാരിയായ യുവതി എമർജൻസി വാതിൽ തുറന്ന് ചിറകിലേയ്ക്ക് ഇറങ്ങിയത്. പിന്നാലെ ചിറകിലൂടെ ആസ്വദിച്ച് നടത്തം.പിന്നാലെ യുവതി തന്നെ എമർജൻസി വാതിലൂടെ അകത്ത് കയറി.
ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. സംഭവം...
കണ്ണൂര്‍: കതിരൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റത് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായിരുന്ന രമീഷിന്. ടി.പി വധക്കേസിലെ ഇരുപത്തിനാലാം പ്രതിയായിരുന്നു അഴിയൂര്‍ സ്വദേശിയായ രമീഷ്.
തെളിവില്ലെന്ന് കണ്ട് രമീഷിനെ കോടതി വെറുതെ വിടുകയായിരുന്നു.
രമീഷിന്റെ രണ്ട് കൈപ്പത്തികളും ഇന്നുണ്ടായ സ്‌ഫോടനത്തില്‍ അറ്റു. കതിരൂര്‍ പൊന്ന്യത്ത് ബോംബ് നിര്‍മ്മിക്കുന്നതിനിടെ ആയിരുന്നു സ്‌ഫോടനം. കൊടിസുനിയുമായി അടുത്ത ബന്ധമുള്ള ആളാണ്...
തിരുവനന്തപുരം: (www.mediavisionnews.in) ഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 477 പേര്‍ രോഗബാധിതരായി. എറണാകുളം 274, കൊല്ലം 248, കാസര്‍ഗോഡ് 236, തൃശൂര്‍ 204, കോട്ടയം, മലപ്പുറം ജില്ലകളില്‍ 178 വീതം, കോഴിക്കോട് 167, പത്തനംതിട്ട 141, കണ്ണൂര്‍ 115, ആലപ്പുഴ 106, വയനാട് 84, പാലക്കാട് 42,...
കാസർഗോഡ്: അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെൻ്റ് കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ കാസർഗോഡ് സ്വദേശി പിടിയിലായി. മാങ്ങാട് കൂളിക്കുന്ന് സ്വദേശി റംസാൻ സൈനുദ്ദീനാണ് ബദിയടുക്ക പോലീസിൻ്റെ പിടിയിലായത്. പശുവിനെ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ ഇന്ന് രാവിലെയാണ് ഇയാൾ ബദിയടുക്ക പോലീസിൻ്റെ പിടിയിലായത്.
ആഗസ്റ്റ് 24 നായിരുന്നു ഇയാൾ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെൻ്റ് സെൻററിൽ നിന്നും രക്ഷപ്പെട്ടത്.
എടക്കാട് സ്റ്റേഷൻ പരിധിയിലെ മുഴപ്പിലങ്ങാട്...
തിരുവനന്തപുരം: (www.mediavisionnews.in) തലസ്ഥാനത്ത് ഗുണ്ടാനേതാവ് ശരത് ലാലിന് നടുറോഡിൽ വെട്ടേറ്റു. ശ്രീകാര്യത്ത് വെച്ചാണ് വെട്ടേറ്റത്. സമീപത്തുള്ള കൗണ്‍സിലറുടെ വീട്ടില്‍ ഓടിക്കയറിയാണ് ശരത് ലാൽ രക്ഷപ്പെട്ടത്. ശരത് ലാലിനൊപ്പം ബൈക്കിൽ വന്നിറങ്ങിയ ദീപു ശരത് ലാലിനെ വെട്ടുന്നത് സിസിടി ദൃശ്യങ്ങളിൽ വ്യക്തമാണ്.
വാക്കുതർക്കത്തിനു ശേഷം ശരത് ലാൽ വേഗത്തിൽ നടന്നു പോകുന്നതും തിരിച്ചു നടന്നു വരുന്നതും...
ന്യൂഡല്‍ഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നവംബറില്‍ നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പമാണ് കേരളത്തിലും ഉപതിരഞ്ഞെടുപ്പുകള്‍ നടത്തുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് രാജ്യത്തെ ഉപതിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് തീരുമാനമുണ്ടായത്.
നവംബറില്‍ നടക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ 65 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും നടത്താമെന്നാണ് ധാരണയായിട്ടുള്ളത്. തീയതികള്‍ പിന്നീട് അറിയിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. കോവിഡ്...
മഞ്ചേശ്വരം: (www.mediavisionnews.in) മൊര്‍ത്തണയില്‍ ഫ്ളാറ്റിന്റെ മുന്നാം നിലയില്‍ ആളൊഴിഞ്ഞ ഭാഗത്ത് സൂക്ഷിച്ച 18.5 കിലോ കഞ്ചാവ് കുമ്പള എക്‌സൈസ് സംഘം പിടികൂടി. കഞ്ചാവ് വിതരണക്കാരനായ മൊര്‍ത്തണയിലെ സയ്യിദ് ജാബിറിനെ(32) അറസ്റ്റ് ചെയ്തു. ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കാനാണ് ജാബിര്‍ കഞ്ചാവ് സൂക്ഷിച്ചതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. കാസര്‍കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്കും അസിസ്റ്റന്റ് കമ്മീഷണര്‍ക്കും കിട്ടിയ...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഒക്ടോബറിൽ കോവിഡ് കേസുകൾ ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ പോസിറ്റീവ് കേസിൽ കുറവുണ്ടായി. ഓണാവധിയായതിനാൽ ടെസ്റ്റിന്റെ എണ്ണം കുറഞ്ഞതിനാൽ കേസുകളുടെ എണ്ണവും കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതലായി. 5ന് താഴെ നിർത്തണം. രണ്ട് ദിസമായി 8ന് മുകളിലാണ്. ഒരു മാസത്തിനുള്ളിലാണ് മൊത്തം കേസുകളുടെ 50 ശതമാനവും....
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതില്‍ 1391 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 1950 പേരാണ് രോഗമുക്തരായത്. കോവിഡ് മൂലം ഇന്ന് സ്ഥിരീകരിച്ചത് 10 മരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ...
അഷ്റഫ് ബഡാജയെ പിന്തുണക്കുന്ന പ്രവർത്തകർ പാർട്ടി തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം തുടരുകയാണ്. അതേസമയം മഞ്ചേശ്വരത്ത് ആരെ പിന്തുണക്കണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ബിജെപിയെ പരാജയപ്പെടുത്താൻ യുഡിഎഫിനെ പിന്തുണക്കണമെന്നാണ്...