Kerala

സ്ത്രീ വിരുദ്ധ പരാമർശം; ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മനസില്‍ ചിന്തിക്കാത്ത പരാമര്‍ശമാണ് ഉണ്ടായതെന്ന് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചു. വിവാദ വാക്കുകൾ പിൻവലിച്ച് അതില്‍ നിര്‍വാജ്യ ഖേദം പ്രകടിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. കുളത്തൂപ്പുഴയിലെ ആരോഗ്യപ്രവർത്തകന്‍റെ കോൺഗ്രസ് അനുകൂല സംഘടനാ ബന്ധത്തെ കുറിച്ചുളള ചോദ്യത്തിന് ഡിവൈഎഫ്ഐക്കാർക്ക് മാത്രമേ പീ‍ഡിപ്പിക്കാൻ പറ്റുകയുളളൂ എന്ന് എവിടെയെങ്കിലും...

എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്റെ വധം കൃത്യമായ ആസൂത്രണത്തോടെ; തല പിളര്‍ത്തിയുള്ള വെട്ടില്‍ ജീവനറ്റു; സഹോദരിമാർക്കു മുന്നിൽ പിടഞ്ഞു വീണു

കണ്ണൂർ∙ കൂത്തുപറമ്പിൽനിന്നു ഷോപ്പിങ് കഴിഞ്ഞു സഹോദരിമാർക്കൊപ്പം കാറിൽ ചുണ്ടയിലിനും കൈച്ചേരിക്കും ഇടയിലുള്ള വളവിലെത്തിയപ്പോഴാണ്‌ സലാഹുദ്ദീന്റെ കാറിനു പിന്നിൽ ഒരു ബൈക്ക് വന്നിടിക്കുന്നത്. ബൈക്കിലുണ്ടായിരുന്ന ഒരാള്‍ നിലത്തുവീണ് കിടക്കുന്നത് കണ്ട് ഇളയ സഹോദരിയാണ് ആദ്യം കാറിൽ നിന്ന് ഇറങ്ങിയത്. തൊട്ടുപിന്നാലെ സലാഹുദ്ദീനും ഇറങ്ങി.  ബൈക്കിലെത്തിയവര്‍ പെട്ടെന്നാണ് ആയുധം പുറത്തെടുത്തത്. നടന്നത് വ്യാജ അപകടമാണെന്ന് തിരിച്ചറിയുന്നതിനു മുൻപ് തന്നെ...

കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന് കൊവിഡ് പോസിറ്റീവ് ആയതില്‍ സംശയം ഉന്നയിച്ച് ബന്ധുക്കളും എസ്.ഡി.പി.ഐയും

കൂത്തുപറമ്പ് : കണ്ണവത്ത് കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ മുഹമ്മദ് സലാഹൂദ്ദീന്റെ കൊവിഡ് പരിശോധനാ ഫലം പോസിറ്റിവ് ആയതിന് പിന്നില്‍ പോലിസിന്റെ ആസൂത്രണമാണെന്ന് സംശയം ഉന്നയിച്ച് എസ്.ഡി.പി.ഐ നേതാവ് നസ്‌റുദ്ദീന്‍ എളമരം . സലാഹൂദ്ദീന്റെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് എന്ന വാര്‍ത്തക്കൊപ്പം കണക്ക് കൂട്ടല്‍ തെറ്റിയില്ല, ഇതിനപ്പുറം നാം പ്രതീക്ഷിക്കരുത് എന്നാണ് നസ്‌റുദ്ദീന്‍ എളമരം...

ലുക്കൗട്ട് നോട്ടീസില്‍ അവസാനിക്കില്ല, വഴിയില്‍ ഞങ്ങള്‍ കാത്തിരിക്കുന്നുണ്ട്; സലാഹുദ്ദീന്‍ കൊലപാതകം ആസൂത്രിതമെന്ന് വെളിവാക്കുന്ന ഫ്‌ളക്‌സ് പുറത്ത്

കണ്ണൂര്‍: കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന് വധഭീഷണിയുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന ഫ്‌ള്ക്‌സ് ബോര്‍ഡ് പുറത്ത്. ശിവജി ബോയ്‌സ് കണ്ണവം എന്ന പേരില്‍ സ്ഥാപിച്ച ബോര്‍ഡില്‍ സലാഹുദ്ദീന്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെയാണ് ഭീഷണിയുള്ളത്. ‘എസ്.ഡി.പി.ഐ വേട്ടപ്പട്ടികള്‍, ഇവര്‍ കണ്ണവത്തെ കണ്ണീരിലാഴ്ത്തിയ നാടിന്റെ ശാപജന്മങ്ങള്‍’ എന്ന വലിയ എഴുത്തിനൊപ്പം നിസാമുദ്ദീന്‍, സലാഹുദ്ദീന്‍, അജ്മല്‍, അഷ്ഫര്‍, സഫീര്‍ സി, നൗഷാദ്, അഷ്‌കര്‍...

പന്തീരങ്കാവ് യു.എ.പി.എ കേസ്; അലനും താഹയ്ക്കും ജാമ്യം

കൊച്ചി: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അലനും താഹയ്ക്കും ജാമ്യം. എന്‍.ഐ.എ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ട് സമര്‍പ്പിക്കണമെന്ന് കോടതി അറിയിച്ചു. എല്ലാ മാസവും സ്റ്റേഷനില്‍ ഒപ്പ് രേഖപ്പെടുത്തണം. അറസ്റ്റ് ചെയ്ത് പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം അനുവദിച്ചത്. തങ്ങള്‍ക്കെതിരായ കേസില്‍ തെളിവുകള്‍ ഇല്ലെന്നും അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും ഇരുവരും ജാമ്യഹരജിയില്‍...

8 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വളയിടല്‍ ചടങ്ങു വരെ; ഹാരിസ് വിവാഹത്തില്‍ നിന്നും പിന്മാറിയത് റംസിയെ തളര്‍ത്തി

കൊട്ടിയം: 8 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വളയിടല്‍ ചടങ്ങു വരെ നടത്തിയ ശേഷം ഹാരിസ് വിവാഹത്തില്‍ നിന്നും പിന്മാറിയതാണ് റംസിയെ തളര്‍ത്തിയത്. ഹാരീസ് മറ്റൊരു വിവാഹ ബന്ധത്തിലേക്കു കടക്കുന്നുവെന്നറിഞ്ഞതോടെയാണു പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തന്നെ ഉപേക്ഷിക്കരുതെന്നു പറഞ്ഞു റംസി ഹാരിസിനോട് അപേക്ഷിച്ചെങ്കിലും ഹാരിസ് ചെവികൊടുത്തില്ല. ഹാരീസിന്റെ മറുപടി ആശ്വാസകരമല്ലാതായതോടെയാണ് റംസി ജീവിതം വെറുത്തത്. കൊട്ടിയം കൊട്ടുംപുറം പള്ളിക്കു സമീപം...

എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍റെ കൊലപാതകം; മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂരില്‍ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൊലയാളി സംഘത്തിന്‍റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കണ്ണവം സ്വദേശി സലാഹുദ്ദീന്‍ ഇന്നലെയാണ് വെട്ടേറ്റ് മരിച്ചത്. എ.ബി.വി.പി നേതാവ് ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീന്‍. ബിജെപിയാണ് കൊലപാതകത്തിന് പിന്നിലെന്ന് ഇന്നലെ എസ്ഡിപിഐ ആരോപിച്ചിരുന്നു. ചിറ്റാരിപ്പറമ്പിനടുത്ത് ചുണ്ടയില്‍...

പാലത്തായി പീഡന കേസ്: പത്മരാജൻറെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: പാലത്തായി കേസിലെ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച തലശ്ശേരി പോക്സോ കോടതി വിധി ശരിവച്ച് ഹൈക്കോടതി. പത്മരാജൻറെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പോക്സോ കേസുകളിൽ ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതു മാർഗ്ഗനിർദ്ദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചു.  കുട്ടി പീഡനത്തിന് ഇരയായി എന്ന മെഡിക്കൽ റിപ്പോർട്ട്‌ അടക്കം ഉണ്ടായിട്ടും...

ആദ്യമായി ഇന്‍സുലിന്‍വേണ്ടിവന്നു, ശ്വാസം മുട്ടലുമുണ്ട്, ദയവായി ഫോണ്‍വിളി ഒഴിവാക്കുക; തോമസ് ഐസക്ക്

തിരുവനന്തപുരം: ആരോഗ്യസ്ഥിതി അറിയാനും ക്ഷേമാശംസകള്‍ നേരാനുമായി ധാരാളം സുഹൃത്തുക്കള്‍ ട്വിറ്ററിലൂടെയും ഫോണിലൂടെയും തന്നെ ബന്ധപ്പെടുന്നുണ്ടെന്നും അസുഖം ഏറെ ഭേദമായിട്ടുണ്ടെന്നും ധനമന്ത്രി തോമസ് ഐസക്ക്. എന്നാല്‍ ചെറിയ ശ്വാസം മുട്ടലുള്ളതുകൊണ്ട് ഫോണ്‍ വിളികള്‍ കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ദയവായി ഫോണ്‍ വിളി ഒഴിവാക്കണമെന്നുമാണ് ഐസക്ക് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഫോണ്‍ വിളിച്ചാല്‍ എടുക്കാന്‍ കഴിയില്ല. അത്യാവശ്യമെന്തെങ്കിലുമുണ്ടെങ്കില്‍ മെസേജ് അയച്ചാല്‍ മതി....

കണ്ണൂരിൽ കൊല്ലപ്പെട്ട എസ്‌ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ: ഇന്നലെ കൊല്ലപ്പെട്ട എസ്ഡിപഐ പ്രവർത്തകൻ സലാഹുദ്ദീന് കൊവിഡ് പരിശോധന ഫലം പോസിറ്റീവ്.  തലശ്ശേരി ജനറൽ ആശുപത്രിയിലാണ്  സ്രവ പരിശോധന നടത്തിയത്. വെട്ടേറ്റ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാർ, ആംബുലൻസ് ഡ്രൈവർ, പൊലീസുകാർ, ഉൾപ്പടെ നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. 2018 ജനുവരിയിൽ എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയാണ് കൊല്ലപ്പെട്ട സലാഹുദ്ദീൻ. പ്രതികാരക്കൊലയാകാനാണ്...
- Advertisement -spot_img

Latest News

ഇറാൻ മിസൈൽ ആക്രമണം; അബുദാബിയിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...
- Advertisement -spot_img