Kerala

ജിന്നിനെ ഒഴിപ്പിച്ച് തരാമെന്നും പറഞ്ഞ് പീഡനം; കണ്ണൂരില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍

തളിപ്പറമ്പ്: ജിന്നിനെ ഒഴിപ്പിക്കാനെന്ന പേരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍.കണ്ണൂര്‍ തളിപ്പറമ്പ് ബദരിയ്യ നഗറില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഞാറ്റുവയലിലെ ഇബ്രാഹിമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പെണ്‍കുട്ടിയുടെ മാതൃസഹോദരിയുടെ കാല് വേദന മാറ്റാനെന്ന പേരിലാണ് അന്‍പതുകാരനായ ഇബ്രാഹിം ഇവരുടെ വീട്ടിലെത്തിയത്. സിദ്ധനാണ് എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പീഡനം.പെണ്‍കുട്ടിയുടെ ശരീരത്തില്‍ പ്രേതബാധ ഉണ്ടെന്നും ഒഴിപ്പിച്ചുതരാമെന്നും...

മന്ത്രി ഇ.പി. ജയരാജന് കോവിഡ്; രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രി

തിരുവനന്തപുരം: (www.mediavisionnews.in) വ്യവസായമന്ത്രി ഇ.പി. ജയരാജന് കോവിഡ്–19 സ്ഥിരീകരിച്ചു. കണ്ണൂരിലെ വസതിയിൽ നിരീക്ഷണത്തിലായിരുന്നു. മന്ത്രിസഭയിൽ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെയാളാണ് ജയരാജൻ. നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

റംസിയുടെ ആത്മഹത്യ; ഗര്‍ഭഛിദ്രം നടത്തിയ ആശുപത്രി അധികൃതരില്‍ നിന്നു മൊഴിയെടുത്തു; പ്രതി ഹാരിസിനെതിരെ പരാതിയുമായി ജമാഅത്ത് കമ്മിറ്റിയും

പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നു പിൻമാറിയതിനെ തുടർന്ന് കൊല്ലം കൊട്ടിയത്ത് പെൺകുട്ടി ആത്മഹത്യ ചെയ്തതിൽ പ്രതിയുടെ ബന്ധുക്കളെയും പ്രതിചേർക്കണമെന്ന് ആക്ഷൻ കൗൺസിൽ. അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ട് പോയില്ലെങ്കിൽ കോടതിയെ സമീപക്കാനാണ് തീരുമാനം. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രദേശത്തെ ജമാഅത്ത് കമ്മിറ്റി കൊട്ടിയം പൊലീസിൽ പരാതി നൽകി.  കൊട്ടിയം സ്വദേശിനിയായ ഇരുപത്തിനാലുകാരി ഈ...

ബസ് ഡ്രൈവറുടെ ബൈക്ക് മോഷ്‍ടിച്ചുകടന്നു, അതേ ഡ്രൈവറുടെ ബസിനു പിന്നിലിടിച്ചു കയറി കള്ളന്‍!

കോട്ടയം: കെഎസ്ആർടിസി ഡിപ്പോയില്‍ കയറി ഡ്രൈവറുടെ ബൈക്കു മോഷ്‍ടിച്ചു കടന്ന കള്ളന്‍ ബൈക്കുടമയായ ഡ്രൈവര്‍ ഓടിച്ച അതേ ബസിനു പിന്നിലിടിച്ച് വീണു, പൊലീസ് പിടിയിലുമായി. എറണാകുളം ഉദയംപേരൂരിലാണ് സിനിമാക്കഥകളെ അനുസ്‍മരിപ്പിക്കുന്ന ട്വിസ്റ്റ് അരങ്ങേറിയത്.  കെ.എസ്.ആർ.ടി.സി യുടെ കോട്ടയം ഡിപ്പോയിലെ ഡ്രൈവർ ബിജു അനീസ് സേവ്യറിന്റെ ബൈക്കാണ് ഡിപ്പോയ്ക്കുള്ളിൽ കടന്ന ജോജി യുവാവ് കവര്‍ന്നത്. വ്യാഴാഴ്ച വൈകിട്ട്...

മൂന്ന് ദിവസത്തേക്ക് കനത്ത മഴ തുടരും; കാസർഗോഡ് ഉൾപ്പെടെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴ തുടരും. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.  ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഉച്ചയ്ക്ക് 2 മുതൽ രാത്രി 10...

നിക്ഷേപ തട്ടിപ്പ് കേസ്; എം.സി ഖമറുദ്ദീന്‍ എംഎല്‍എ ആറ് മാസത്തിനകം മുഴുവന്‍ പണം തിരികെ നല്‍കണമെന്ന് മുസ്ലീം ലീഗ്

മലപ്പുറം: (www.mediavisionnews.in) എം.സി. ഖമറുദ്ദീനെതിരായ നിക്ഷേപ തട്ടിപ്പ് കേസില്‍ ലീഗ് നേതൃത്വത്തിന്റെ ഇടപെടല്‍. ആറ് മാസത്തിനകം നിക്ഷേപകരുടെ പണം തിരികെ നല്‍കണമെന്ന് ലീഗ് നേതൃത്വം നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാന അധ്യക്ഷന്‍ ഹൈദരാലി ശിഹാബ് തങ്ങള്‍, കെപിഎ മജീദ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച...

സംസ്ഥാനത്ത് 3349 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 140 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224, എറണാകുളം 227, കോട്ടയം 217, പാലക്കാട് 194, കാസര്‍ഗോഡ് 140, പത്തനംതിട്ട 135, ഇടുക്കി 105, വയനാട് 95 എന്നിങ്ങനെയാണ് ജില്ലകളിൽ...

‘പോ പെണ്ണേ നിന്റെ പാട്ടിന്’; റംസിയെ ആട്ടിപ്പായിച്ചത് ഹാരിസിന്റെ ഉമ്മ, ഒരമ്മയും ഇതിനൊന്നും കൂട്ടുനില്‍ക്കരുത്

റംസിയെന്ന പെണ്‍കുട്ടിയുടെ മരണം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. വര്‍ഷങ്ങളോളം പ്രണയിച്ച ജീവനപ്പോലെ സ്‌നേഹിച്ചയാളു തന്നെയാണ് റംസിയെ മരണത്തിലേക്ക് തള്ളിവിട്ടത്. തന്നെ ഉപേക്ഷിക്കരുതെന്ന് കരഞ്ഞപേക്ഷിച്ചിട്ടും കാമുകനായ ഹാരിസും വീട്ടുകാരും തിരിഞ്ഞുനോക്കാത്തതാണ് റംസിക്ക് ജീവിതം തന്നെ വെറുത്തുപോകാന്‍ കാരണമായത്. റംസിക്ക് നീതി ലഭിക്കണമെന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം ഒരേ സ്വരത്തില്‍ പറയുന്നു. റംസിയെ മരണത്തിലേക്ക് തള്ളിവിട്ട ഹാരിസിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തുകയാണ്...

സ്വലാഹുദ്ദീന്‍ വധം: ഒരാള്‍ സലാഹുദ്ദീന്റെ കാലിനും മറ്റൊരാള്‍ കൈയ്ക്കും പിടിച്ചുവെച്ചു, മറ്റ് രണ്ടുപേര്‍ ചേര്‍ന്ന് വെട്ടി; നിര്‍ണായകമായി സഹോദരിയുടെ മൊഴി

കണ്ണൂര്‍: എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. പ്രതികളായ ആഷിക് ലാല്‍, പ്രബിന്‍, അമല്‍രാജ് എന്നിവര്‍ കാര്‍ വാടകയ്‌ക്കെടുത്തത് റെന്റ് എ കാര്‍ വ്യവസ്ഥയിലാണെന്നാണ് വിവരം. കോളയാട് ചോലയിലെ സജേഷില്‍നിന്നാണ് പ്രതികള്‍ കാര്‍ വാടകക്കെടുത്ത്. സെപ്റ്റംബര്‍ രണ്ടിന് ഉച്ചയോടെ കണ്ണവത്തിനടുത്ത ചുണ്ടയില്‍നിന്നെന്ന് പറഞ്ഞ് രണ്ടു പേര്‍ ഇദ്ദേഹത്തെ സമീപിക്കുകയായിരുന്നു. അടുത്ത സ്ഥലമായതുകൊണ്ട്...

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിയേക്കും. എല്ലാ രാഷ്ട്രീയ കക്ഷികളും സമ്മതിച്ചാല്‍ തിരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും. ഇക്കാര്യത്തില്‍ നാളെ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും.  കോവിഡ് വ്യാപനം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. ഇതിനോട് സര്‍ക്കാരിന് ആദ്യഘട്ടത്തില്‍ എതിര്‍പ്പായിരുന്നു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയാകാം എന്നാണ് പുതിയ നിലപാട്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന്...
- Advertisement -spot_img

Latest News

ഇറാൻ മിസൈൽ ആക്രമണം; അബുദാബിയിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...
- Advertisement -spot_img