കൊച്ചി: കൊച്ചി പനമ്പിള്ളി നഗറില്‍ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.പനമ്പിള്ളി നഗർ വിദ്യാനഗറിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഇന്ന് രാവിലെ 8.30 ഓടെയാണ് കുഞ്ഞിന്‍റെ മൃതദേഹം നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. രണ്ടോ മൂന്നോ ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
പൊലീസ് സി.സി.ടി.വി കേന്ദ്രീകരിച്ച്...
കോട്ടയം: കോണ്‍ക്രീറ്റ് കമ്പനി ജീവനക്കാരനായ അസം സ്വദേശിയെ കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷീനിലിട്ട് കൊലപ്പെടുത്തി മാലിന്യക്കുഴിയില്‍തള്ളിയ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍.
കോട്ടയം വാകത്താനത്ത് കോണ്‍ക്രീറ്റ് കമ്പനിയിലെ ജീവനക്കാരനായ പാണ്ടിദുരൈ (29) യെയാണ് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
ഇതേ കമ്പനിയിലെ ഹെല്‍പ്പറായ അസം സ്വദേശി ലേമാന്‍ കിസ്‌കി (19) യേയാണ് കൊലപ്പെടുത്തിയത്.
ജോലിസംബന്ധമായി ഇരുവരും തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നു....
ആലപ്പുഴ: ഇന്നോവ കാറിൻ്റെ ഡോറിന് മുകളിൽ കയറി അഭ്യാസം കാട്ടിയ യുവാക്കൾക്ക് എട്ടിൻ്റെ പണി കൊടുത്ത് എം വി ഡി. കായംകുളം - പുനലൂർ റോഡിൽ അപകടകരമായ യാത്ര നടത്തിയ യുവാക്കൾക്കെതിരെ കേസെടുക്കുകയും ഇന്നോവ കാർ പിടിച്ചെടുക്കുകയും ചെയ്തു. നാല് പേരും കാറിന്റെ ഡോറിന് പുറത്തേക്ക് ഇരുന്നു യാത്ര ചെയ്താണ് ഇന്നോവയിൽ ചീറിപ്പാഞ്ഞ യുവാക്കൾ...
ലഖ്നൗ: മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ ബൂത്തുകളിൽ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കണമെന്ന് ബി.ജെ.പി നേതാവ് പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്ന സന്ദേശം പുറത്ത്. സംഭവം വിവാദമായതോടെ നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർ പ്രദേശിലെ സംഭാൽ ലോക്സഭാ മണ്ഡലത്തിലാണ് സംഭവം. ബി.ജെ.പി സെക്രട്ടറി ഭുവനേഷ് വർഷ്നേയയുടെ സന്ദേശമാണ് വിവാദമായത്.
മുസ്‍ലിം ഭൂരിപക്ഷമുള്ള പ്രദേശമാണ് സംഭാൽ. ബൂത്തിന് പുറത്ത് ധാരാളം സ്ത്രീകളെ...
കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്എച്ച്ഒ ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെ കുറിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍...
കോഴിക്കോട്: തിരിച്ചെടുക്കപ്പെട്ട ഹരിത നേതാക്കള്‍ക്കെതിരെ വിമർശനങ്ങളുമായി വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്. മുസ്ലിം ലീഗ് പ്രവർത്തകരെ സ്ത്രീവിരുദ്ധരായും വികല കാഴ്ചപ്പാടുകാരായും കോഴിക്കോട്ടെ പ്രസ്ക്ലബ്ബിൽ പോയി അവതരിപ്പിച്ച ആ പെൺകുട്ടികൾ ഇപ്പോഴും ഇതെല്ലാം പോരാട്ടത്തിന്റെ ഭാഗമായാണെന്ന് ധരിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നാണ് നൂർബിനയുടെ വിമർശനം..
തലയിലിരിക്കുന്ന ഫെമിനിസ്റ്റ് കാഴ്ച്ചപ്പാടുകൾ വലിച്ചെറിയാൻ ഇനിയെങ്കിലും അവർക്ക് കഴിയട്ടെയെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ നിര്‍ണായക തീരുമാനങ്ങളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് അവലോകനയോഗം. കഠിനമായ ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നിര്‍ദേശിച്ചിട്ടുണ്ട്. ഒപ്പം പുറംജോലികള്‍, വിനോദങ്ങള്‍ എന്നിവയിലും നിയന്ത്രണം കൊണ്ടുവരും. നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പുമുണ്ട്. തൃശൂര്‍, പാലക്കാട്, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.
സ്കൂൾ വിദ്യാർത്ഥികൾക്ക് 11...
തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം നാല് മണി വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്ന് കായിക വകുപ്പ് അറിയിച്ചു. കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നിർദ്ദേശപ്രകാരമാണ് ഇതെന്ന് വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. കായികപരിശീലനം, വിവിധ സെലക്ഷൻ ട്രയൽസ് എന്നിവയ്ക്കും നിയന്ത്രണം...
മലപ്പുറം : ഇകെ വിഭാഗം സമസ്തയുമുണ്ടായ തര്‍ക്കം പൊന്നാനിയിലും മലപ്പുറത്തും ബാധിച്ചില്ലെന്ന വിലയിരുത്തലുമായി മുസ്ലീം ലീഗ്. പൊന്നാനിയില്‍ ഭൂരിപക്ഷം കുറയും, പതിനായിരത്തോളം വോട്ടുകള്‍ നഷ്ടമാകുമെന്നാണ് കണക്കാക്കല്‍. എന്നാല്‍ വിജയത്തെ ഇത് ബാധിക്കില്ല.
മലപ്പുറത്താകട്ടെ കാര്യമായ രീതിയില്‍ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. മലപ്പുറത്ത് രണ്ട് ലക്ഷം ഭൂരിപക്ഷം കിട്ടുമെന്നാണ് ലീഗ് വിലയിരുത്തല്‍. ഇവിടെയും വിജയത്തിന് ഇതൊരു പ്രശ്നമാകില്ല.
പാണക്കാട് സാദിഖലി...
തിരുവനന്തപുരം: കേരളം ബൂത്തിലെത്തുമ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിൽ...