കൊച്ചി: മയക്കുമരുന്ന് മാത്രമല്ല ലിവിംഗ് ടുഗതർ ലഹരിയും കേരളത്തിൽ അരങ്ങ് വാഴുകയാണ്. തൃശൂർ - മണ്ണുത്തി ദേശീയപാതയിലൂടെ ബൈക്കിൽ പട്രോളിംഗ് നടത്തുന്ന എക്‌സൈസ് സംഘത്തിനാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. റോഡിന്റെ ഓരത്ത് പാർക്ക് ചെയ്‌തിരുന്ന ഒരു കാറിന്റെ നമ്പർ കണ്ണിലുടക്കിയതോടെ പ്രിവന്റീവ് ഓഫീസറുടെ മനസ് ഒരു കേസിലേക്ക് പാഞ്ഞു.
നേരത്തെ കഞ്ചാവ് കേസിൽ പിടിയിലായ വാഹനത്തിന്റെ...
മലപ്പുറം: സ്വര്‍ണക്കടത്തുകേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെയ്തതിനെക്കുറിച്ച് പ്രതികരണവുമായി മന്ത്രി കെ.ടി.ജലീല്‍. തന്നെ കുറിച്ച് കെട്ടുകഥകളും നുണകളും വിളമ്പുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താന്‍ തനിക്ക് മനസ്സില്ലെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മറച്ചുവെക്കേണ്ടത് മറച്ചുവെക്കുകയും പറയേണ്ടത് പറഞ്ഞുമാണ് എല്ലാ ധര്‍മ്മ യുദ്ധങ്ങളും വിജയിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ചോദ്യം ചെയ്തത് മന്ത്രി മൂടിവെക്കാന്‍ ശ്രമിച്ചെന്ന ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം....
കരിപ്പൂരിൽ കറൻസി വേട്ട. കരിപ്പൂർ എയർപോർട്ടിൽ 15.7 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി. സംഭവത്തില്‍ ഒരാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കാസർഗോഡ് സ്വദേശി അബ്ദുൾ സത്താറാണ് കസ്റ്റംസിന്റെ പിടിയിലായത്. കറൻസി പിടികൂടിയത് കരിപ്പൂരിൽ നിന്ന് ദുബായിലേക്ക് കടത്താനുള്ള ശ്രമത്തിനിടയിലാണ്. സംഭവത്തിൽ കസ്റ്റംസ് ഇന്റലിജൻസ് വിശദമായ അന്വേഷണം നടത്തും.
കണ്ണൂരിലെ മാർക്കറ്റിൽ തെരുവോരത്ത് കച്ചവടം നടത്തിയയാളുടെ ഉന്തുവണ്ടിയും പഴങ്ങളും പൊലീസ് ചവിട്ടിത്തെറിപ്പിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. തെരുവോരത്ത് ഉന്തുവണ്ടിയിൽ പഴക്കച്ചവടം നടത്തുന്നയാളുമായി ടൗൺ എസ്ഐ ബി.എസ്.ബാവിഷും സംഘവും വാക്കേറ്റമുണ്ടാകുന്നതും യുവാവിനെ തട്ടിമാറ്റുന്നതും വിഡിയോയിൽ കാണാം. പ്രകോപിതനായ എസ്ഐ ബാവിഷ് തിരികെ വന്നു ഉന്തുവണ്ടിൽ ചവിട്ടിയതോടെ പഴങ്ങൾ നിലത്ത് വീഴുകയും...
തിരുവനന്തപുരം: വാഹനങ്ങളുടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 1 വര്‍ഷമാണെന്നിരിക്കെ 6 മാസത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശം ആര്‍ടിഒമാര്‍ക്ക് നല്‍കി.
ഒരു വര്‍ഷത്തേക്ക് നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ ആറു മാസത്തേക്ക് നല്‍കിയതെല്ലാം അധികം തുകയില്ലാതെ 7 ദിവസത്തിനകം ഒരു വര്‍ഷത്തെക്ക് പുതുക്കി നല്‍കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചു.
2012ന് ശേഷം പുറത്തിറങ്ങിയ ബിഎസ്...
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ളി തിരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്തുന്ന കാര്യം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുന്നു. സര്‍വകക്ഷി യോഗത്തിലെ തീരുമാനം കണക്കിലെടുത്താണ് ഇക്കാര്യം പരിഗണിക്കുന്നത്. നവംബര്‍ 11-ന് ശേഷം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലാകും.
തിരഞ്ഞെടുപ്പ് നീക്കിവെക്കുന്നത് സംബന്ധിച്ച് സര്‍വകക്ഷി യോഗത്തിലുണ്ടായ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലെത്തിയാല്‍ അത് അംഗീകരിച്ചേക്കുമെന്നാണ് സൂചന. ഒക്ടോബര്‍ അവസാനം...
കാസർകോട്: ജ്വല്ലറി തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെതിരെ നടപടി ആവശ്യപ്പെട്ട് തൃക്കരിപ്പൂർ എംഎൽഎ എം.രാജഗോപാലൻ. എംസി കമറുദ്ദീനെതിരെ പെരുമാറ്റ ചട്ട ലംഘനത്തിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് ഇദ്ദേഹം കത്ത് നൽകി. നിയമസഭക്കും പൊതുസമൂഹത്തിനും എംസി കമറുദ്ദീൻ കളങ്കം വരുത്തിയെന്നും ചട്ടലംഘനം നടത്തിയെന്നും കത്തിൽ സിപിഎം നേതാവായ ഇദ്ദേഹം ആരോപിച്ചു.
അതേസമയം...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍ഗോഡ് 150, പത്തനംതിട്ട 88, ഇടുക്കി 86, വയനാട് 54 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...
ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് നിരവധി വാർത്തകൾ പുറത്തുവരാറുണ്ട്. സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട് വലയിലാകുന്നവരും നിരവധിയാണ്. ഇത്തരത്തിൽ തട്ടിപ്പിനായി തന്നെ സമീപിച്ച വിദേശിയായ വനിതക്ക് എട്ടിന്റെ പണി നൽകിയിരിക്കുകയാണ് മലയാളി യുവാവ്. ശിൽപിയായ റിയാസ് കുന്ദമംഗലമാണ് തട്ടിപ്പിന്റെ കഥ തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചത്.
കുറച്ച് ദിവസങ്ങളായുള്ള സോഷ്യൽ മീഡിയ ചാറ്റുകളിലൂടെ സൗഹൃദം സ്ഥാപിച്ചാണ് ഫേസ്ബുക്ക് സുഹൃത്തായ മദാമ്മ വഞ്ചനക്ക്...
കാസർകോട്: കാസർകോട് ബളാൽ പഞ്ചായത്തിലെ കോട്ടക്കുന്നിൽ ഉരുൾപൊട്ടൽ. കല്ലും ചെളിയും വന്ന് നിറഞ്ഞ് ബളാൽ രാജപുരം റോഡിലെ ഗതാഗതം പൂർണ്ണമായി തടസപ്പെട്ടു. മൂന്ന് വീടുകൾ അപകടാവസ്ഥയിലാണ്. ഇവിടുത്തെ ആളുകെ ബന്ധുവീട്ടുകളിലേക്ക് മാറ്റി. കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുകയാണ്.
സംസ്ഥാനത്ത് നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. കണ്ണൂർ ജില്ലയിൽ ഇന്ന് ഓറഞ്ച്...
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...